ഡിവിഡന്റ് തീയതി കണക്കുകൂട്ടി ഓഹരികള്‍ വാങ്ങുന്നവരാണോ നിങ്ങള്‍? എങ്കില്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ സെയിലിലേക്ക് ഉടന്‍ കണ്ണെത്തിക്കാം. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുകയാണ് ഈ പൊതുമേഖലാ കമ്പനി. റെക്കോര്‍ഡ് തീയതി 2022 മാര്‍ച്ച് 29. പ്രതിയോഹരിക്ക് 2.5 രൂപ വീതം ലാഭവിഹിതം കൈമാറാനാണ് സെയിലിന്റെ തീരുമാനം. ഇക്കാര്യം ഔദ്യോഗികമായി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനി അറിയിച്ചുകഴിഞ്ഞു.
ലാഭവിഹിതം പ്രഖ്യാപിച്ചാല്‍ അതത് കമ്പനികളുടെ ഓഹരി വില ഉയരുന്നത് പതിവ് കാഴ്ച്ചയാണ്. സെയിലിന്റെ കാര്യത്തിലും ഈ ചിത്രം തെറ്റുന്നില്ല. മാര്‍ച്ച് 16 -ന് ഡിവിഡന്റ് പ്രഖ്യാപനം വന്നതിന് പിന്നാലെ സെയിലിന്റെ ഓഹരി വില കയറാന്‍ തുടങ്ങി. ചുരുങ്ങിയ സമയംകൊണ്ട് ഭേദപ്പെട്ട ആദായം കണ്ടെത്താന്‍ നിക്ഷേപകരെ സഹായിക്കുന്ന മാര്‍ഗമാണ് ഡിവിഡന്റ്. കഴിഞ്ഞ രണ്ടു വ്യാപാര ദിനങ്ങള്‍ കൊണ്ട് സെയില്‍ ഓഹരികള്‍ക്ക് ഡിമാന്‍ഡ് കുത്തനെ വര്‍ധിക്കുകയാണ്.
94.90 രൂപയില്‍ കിടന്ന സെയിലിന്റെ ഓഹരി വില രണ്ടു ദിവസം കൊണ്ട് 3.50 ശതമാനം ഉയര്‍ച്ച കയ്യടക്കി. വ്യാഴാഴ്ച്ച 98.10 രൂപയിലാണ് കമ്പനി ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചത്.
എന്തായാലും സെയില്‍ ഓഹരികളില്‍ ഒരു നോട്ടം വെയ്ക്കാമെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം. ഡിവിഡന്റ് മാത്രമല്ല കാരണം. റഷ്യയ്ക്ക് മേല്‍ ലോകരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന പശ്ചാത്തലത്തില്‍ സെയിലിന്റെ ബിസിനസ് സാധ്യതകള്‍ മെച്ചപ്പെടുകയാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ അവസരങ്ങള്‍ കമ്പനിയെ തേടിയെത്തും.
വിഖ്യാത നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാല സമാഹരിച്ചുവെച്ചിട്ടുള്ള ഈ മെറ്റല്‍ സ്റ്റോക്ക് അടുത്ത രണ്ടു പാദങ്ങള്‍ കൊണ്ട് 144 രൂപ തൊടുമെന്നാണ് പ്രവചനങ്ങള്‍. ലാഭവിഹിതം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഓഹരി വില ഉയര്‍ന്നെങ്കിലും സ്റ്റോക്കിന്റെ വിലനിലവാരം ഇപ്പോഴും ആകര്‍ഷകമാണ്. അതുകൊണ്ട് പോസിഷണല്‍ നിക്ഷേപകര്‍ക്ക് സെയില്‍ ഓഹരികള്‍ ധൈര്യമായി പോര്‍ട്ട്ഫോളിയോയില്‍ ചേര്‍ക്കാമെന്ന് ഇവര്‍ പറയുന്നു.
സെയില്‍ എന്തുകൊണ്ട് ബുള്ളിഷാവുന്നു എന്ന ചോദ്യത്തിന് പ്രോഫിഷ്യന്റ് ഇക്വിറ്റീസിന്റെ സ്ഥാപകനും ഡയറക്ടറുമായ മനോജ് ഡാല്‍മിയ മറുപടി നല്‍കുന്നുണ്ട്.
'റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുന്ന സാഹചര്യം സെയിലിന് ഗുണം ചെയ്യുകയാണ്. മുന്‍പ് റഷ്യയ്ക്ക് സ്വാധീനമുള്ള പശ്ചിമേഷ്യയടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് ബിസിനസ് അവസരങ്ങള്‍ ധാരാളമായി കടന്നെത്തും. മറ്റു മെറ്റല്‍ സ്റ്റോക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സെയിലിന്റെ വാല്യുവേഷന് ആകര്‍ഷകമാണ്. കേവലം 2.9 മാത്രമാണ് കമ്പനിയുടെ പിഇ അനുപാതം. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 25 ശതമാനം ലാഭവളര്‍ച്ച സെയില്‍ അറിയിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കാകട്ടെ 12 ശതമാനവുമാണ്. ഈ വസ്തുതകള്‍ ആധാരമാക്കുമ്പോള്‍ പോസിഷണല്‍ നിക്ഷേപകര്‍ക്ക് ധൈര്യമായി സെയിലിനെ പോര്‍ട്ട്ഫോളിയോയില്‍ ചേര്‍ക്കാം', മനോജ് ഡാല്‍മിയ അഭിപ്രായപ്പെടുന്നു.
സെയില്‍ വിഷയത്തില്‍ ജിസിഎല്‍ സെക്യുരിറ്റീസ് വൈസ് ചെയര്മാന് രവി സിംഗാളും നിക്ഷേപകര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. കുത്തനെയുള്ള കയറ്റം സെയിലില്‍ പ്രതീക്ഷിക്കാം. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ സെയില്‍ ഓഹരികള്‍ സമാഹരിക്കാവുന്നതാണ്. അടുത്ത ആറു മാസം കൊണ്ട് കമ്പനിയുടെ ഓഹരി വില 144 രൂപയിലേക്ക് ചുവടുവെയ്ക്കും. ഇതേസമയം, 88 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാന്‍ നിക്ഷേപകര്‍ വിട്ടുപോകരുത്, രവി സിംഗാള്‍ മുന്നറിയിപ്പ് നല്കുന്നു.
വ്യാഴാഴ്ച്ച 0.93 ശതമാനം നേട്ടത്തിലാണ് കമ്പനി ഓഹരി വ്യാപാരം നിര്‍ത്തിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.82 ശതമാനം തകര്‍ച്ചയും ഒരു മാസത്തിനിടെ 2.62 ശതമാനം ഉയര്‍ച്ചയും സെയില്‍ കാഴ്ച്ചവെക്കുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 151.30 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 67.10 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. ഡിവിഡന്റ് യീല്‍ഡ് 5.91 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications