രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോയില്‍ ചെറുകിട നിക്ഷേപകര്‍ക്ക് എന്നുമൊരു കണ്ണുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം ജുന്‍ജുന്‍വാല പുതുതായി നിക്ഷേപം നടത്തിയ കമ്പനികളില്‍ ഒന്നാണ് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ സെയില്‍. ജൂലായ് - സെപ്തംബര്‍ കാലഘട്ടത്തില്‍ ഇന്ത്യയുടെ 'വാരന്‍ ബഫറ്റെന്ന്' അറിയപ്പെടുന്ന ജുന്‍ജുന്‍വാല സെയില്‍ ഓഹരികള്‍ വീണ്ടും വാങ്ങിക്കൂട്ടി. ഇക്കാലത്ത് സെയിലിന്റെ ഓഹരി വില ചാഞ്ചാടി നില്‍ക്കുകയായിരുന്നു. പക്ഷെ ഇതൊന്നും ജുന്‍ജുന്‍വാലയെ അലട്ടിയില്ല.
കോവിഡിന് മുന്‍പ് 51 രൂപയായിരുന്നു കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന ക്ലോസിങ് (ജനുവരി 2020). ഇന്നാകട്ടെ, 112 രൂപയില്‍ സെയില്‍ വ്യാപാരം നിര്‍ത്തിയത് കാണാം. അതായത്, രണ്ടു വര്‍ഷം ആകുമ്പോഴേക്കും 125 ശതമാനത്തോളം ഉയരാന്‍ പൊതുമേഖ സ്ഥാപനമായ സെയിലിന് സാധിച്ചു. സെയില്‍ ഇനി വാങ്ങിയിട്ട് കാര്യമുണ്ടോ? നിക്ഷേപകര്‍ക്ക് അറിയേണ്ട പ്രധാന സംഗതി ഇതാണ്.
രാകേഷ് ജുന്‍ജുന്‍വാല സെയില്‍ ഓഹരികള്‍ വാങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞത് മുതല്‍ മിക്കവരുടെയും നോട്ടപ്പുള്ളിയാണ് ഈ സ്റ്റോക്ക്. വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍ സെയില്‍ ഇനിയും മുന്നേറും. ബുള്ളിഷ് ട്രെന്‍ഡാണ് കമ്പനി പറഞ്ഞുവെയ്ക്കുന്നത്. ഇടക്കാലം തൊട്ട് ദീര്‍ഘകാലയളവില്‍ സെയിലിന്റെ ഓഹരി വില 150 രൂപ നിലവാരത്തിലെത്തുമെന്ന് പ്രവചനങ്ങളുണ്ട്. പോര്‍ട്ട്ഫോളിയോയില്‍ സെയില്‍ ഓഹരികള്‍ കൂട്ടിച്ചേര്‍ക്കാമെന്നാണ് ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ അറിയിക്കുന്നത്.
'ടെക്നിക്കല്‍ ചാര്‍ട്ടില്‍ സെയിലിന്റെ ഓഹരി വില പ്രതീക്ഷ നല്‍കുന്നതാണ്. ഏകീകരണ, തിരുത്തല്‍ ഘട്ടങ്ങള്‍ സ്റ്റോക്ക് പിന്നിട്ടുകഴിഞ്ഞു. മുന്നേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയുടെ ഓഹരികള്‍', സുമീത് ബഗാഡിയ പറയുന്നു.
120 മുതല്‍ 125 രൂപ വരെയാണ് സെയിലില്‍ ഇദ്ദേഹം നിര്‍ദേശിക്കുന്ന ഹ്രസ്വകാല ടാര്‍ഗറ്റ്. ഏറെ വൈകാതെ സെയിലിന്റെ ഓഹരി വില 125 വരെ എത്തുമെന്ന് സുമീത് ബഗാഡിയ പ്രവചിക്കുന്നു. ഇതേസമയം, 103 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാനും നിക്ഷേപകര്‍ വിട്ടുപോകരുത്. സെയില്‍ ഓഹരികള്‍ വാങ്ങാമെന്ന പക്ഷമാണ് ഷെയര്‍ഇന്ത്യയുടെ റിസര്‍ച്ച് മേധാവിയും വൈസ് പ്രസിഡന്റുമായ രവി സിങ്ങിന്.
'ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 112 രൂപ നിലയിലാണ് സെയില്‍ ഓഹരികള്‍ ഇപ്പോള്‍ ഇടപാടുകള്‍ നടത്തുന്നത്. കോവിഡിന് മുന്‍പുള്ള ചിത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ നേട്ടങ്ങള്‍ സ്റ്റോക്ക് സമ്മാനിച്ചുകഴിഞ്ഞു. പ്രതിദിന ചാര്‍ട്ടിലെ രൂപീകരണങ്ങള്‍ പരിശോധിച്ചാല്‍, ഏകീകരണ ഘട്ടങ്ങളിലെല്ലാം ഉയര്‍ന്ന ലെവലിലേക്കാണ് സ്റ്റോക്കിന്റെ സഞ്ചാരം. കഴിഞ്ഞവാരങ്ങളില്‍ ട്രേഡിങ് റേഞ്ചില്‍ നിന്നും തുടര്‍ച്ചയായി ബ്രേക്കൗട്ട് കണ്ടെത്താനും സെയില്‍ ഓഹരികള്‍ക്ക് കഴിഞ്ഞു', രവി സിങ് നിരീക്ഷിക്കുന്നു.
14 പീരിയഡ് ആര്‍എസ്ഐ (റിലേറ്റീവ് സ്ട്രെങ്ത് ഇന്‍ഡക്സ്) ചിത്രത്തില്‍ 100 -ന് താഴെ നിന്നും ഗംഭീര റാലി കുറിക്കാന്‍ സെയിലിന് സാധിച്ചിട്ടുണ്ട്. വീഴ്ച്ചകളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചുവരവുകള്‍ നടത്തുന്ന സെയില്‍ ശക്തമായ ബുള്ളിഷ് ട്രെന്‍ഡാണ് ഇപ്പോള്‍ പറഞ്ഞുവെയ്ക്കുന്നതെന്നും രവി സിങ് സൂചിപ്പിക്കുന്നു. ഹ്രസ്വകാല, ഇടക്കാല നിക്ഷേപകര്‍ക്ക് സെയില്‍ ഓഹരികള്‍ ഇപ്പോള്‍ വാങ്ങാമെന്നാണ് ഇദ്ദേഹത്തിന്റെ നിര്‍ദേശം.
140 രൂപ മുതല്‍ 150 രൂപ വരെ ടാര്‍ഗറ്റ് വിലയും നിശ്ചയിക്കാം. 100 രൂപയിലേക്കുള്ള തിരുത്തലുകളില്‍ സ്റ്റോക്ക് ആവറേജ് ചെയ്യാം. 95 രൂപയില്‍ സ്റ്റോപ്പ് ലോസും കരുതാം. ഇപ്പോഴത്തെ നിലയില്‍ നിന്നും ഒരു വര്‍ഷം കൊണ്ട് 34 ശതമാനം ഉയര്‍ച്ചയാണ് സെയിലില്‍ രവി സിങ് പ്രവചിക്കുന്നത്.
സെപ്തംബര്‍ പാദത്തിലെ കണക്കുകള്‍ പ്രകാരം പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 1.76 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ 7.25 കോടി ഓഹരികളാണ് ഇദ്ദേഹം കൈവശം വെയ്ക്കുന്നത്.
ഏപ്രില്‍ - ജൂണ്‍ കാലഘട്ടത്തില്‍ 1.39 ശതമാനമായിരുന്നു ഓഹരി പങ്കാളിത്തം (5.75 കോടി ഓഹരികള്‍). വെള്ളിയാഴ്ച്ച 0.27 ശതമാനം നേട്ടത്തിലാണ് സെയില്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 111.10 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് 112.10 രൂപയില്‍ തിരശ്ശീല വീണു.
ഈ വാരം 7.43 ശതമാനം നേട്ടം കുറിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു മാസത്തെ കണക്കില്‍ 4.19 ശതമാനവും ആറു മാസത്തെ കണക്കില്‍ 16.99 ശതമാനവും തകര്‍ച്ചയാണ് സെയില്‍ നേരിടുന്നത്. ഈ വര്‍ഷം ഇതുവരെ 50.47 ശതമാനം ഉയര്‍ച്ച സ്റ്റോക്ക് അറിയിക്കുന്നു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 151.30 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 53 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കമ്പനി സാക്ഷിയാണ്. പിഇ അനുപാതം 3.51. ഡിവിഡന്റ് യീല്‍ഡ് 5.17 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം അന്തിമ നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications