സമീപകാലത്ത് ഓഹരി വിപണിയില്‍ ശക്തമായ വില്‍പ്പന സമ്മര്‍ദമാണ് പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) നേരിടുന്നത്. കഴിഞ്ഞ ഒരു മാസം കൊണ്ട് ഈ മെറ്റല്‍ സ്റ്റോക്ക് 122.35 രൂപയില്‍ നിന്നും 102 രൂപയിലേക്ക് തിരിച്ചിറങ്ങി. ഏകദേശം 15 ശതമാനം തകര്‍ച്ച! നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദം വിഖ്യാത നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാല സെയിലില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയിരുന്നു. ഇപ്പോഴത്തെ മാര്‍ക്കറ്റ് സാഹചര്യം കണക്കിലെടുത്ത് സെയിലില്‍ നിക്ഷേപം നടത്തണോ? പലരും ആശയക്കുഴപ്പത്തിലാണ്.
സ്റ്റോക്കില്‍ ബുള്ളിഷ് കാഴ്ച്ചപ്പാടാണ് വിപണി വിദഗ്ധര്‍ക്കുള്ളത്. സ്റ്റോക്ക് പുതിയ ബ്രേക്കൗട്ട് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഇടക്കാലം തൊട്ട് ദീര്‍ഘകാലയളവില്‍ സെയിലിന്റെ ഓഹരി വില 172 രൂപ വരെ ഉയരുമെന്നാണ് ഇവരുടെ പക്ഷം. സെയില്‍ ഓഹരികള്‍ കുതിക്കുമെന്ന് പറയുന്നതിനുള്ള കാരണം പ്രോഫിഷ്യന്റ് ഇക്വിറ്റീസ് സ്ഥാപകനും ഡയറക്ടറുമായ മനോജ് ഡാല്‍മിയ വിശദീകരിക്കുന്നുണ്ട്.
'കഴിഞ്ഞ നാലു പാദങ്ങളിലും തുടര്‍ച്ചയായി വരുമാന വളര്‍ച്ച കണ്ടെത്തിയ കമ്പനിയാണ് സെയില്‍. കോവിഡ് ഭീതിയില്‍ ആഗോള സമ്പദ്ഘടനകള്‍ ഇടറിയപ്പോഴും പ്രവര്‍ത്തന മാര്‍ജിനുകള്‍ ഓരോ തവണയും മെച്ചപ്പെടുത്താന്‍ കമ്പനിക്ക് കഴിഞ്ഞു. ശക്തമായ തിരിച്ചുവരവ് സെയിലില്‍ നിന്നും മാര്‍ക്കറ്റ് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് വിദേശ സ്ഥാപന നിക്ഷേപകരും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരും ഒരുപോലെ സെയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത്', മനോജ് ഡാല്‍മിയ പറയുന്നു.
അടുത്തകാലത്തായി സ്റ്റോക്കിലെ ഓഹരി ഇടപാടുകളും വര്‍ധിച്ചുവരികയാണ്. ക്ലോസിങ് അടിസ്ഥാനപ്പെടുത്തി 100 രൂപയില്‍ പുതിയ ബ്രേക്കൗട്ട് പൊട്ടിപ്പുറപ്പെടാന്‍ ഇതുമൊരു കാരണംതന്നെ. ടെക്നിക്കല്‍ ചാര്‍ട്ടില്‍ പോസിറ്റീവ് ട്രെന്‍ഡാണ് സെയില്‍ സൂചിപ്പിക്കുന്നതെന്ന് ചോയിസ് ബ്രോക്കിങ് എക്സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ പറയുന്നു.
ഹ്രസ്വകാലം കൊണ്ട് നേട്ടം ഉദ്ദേശിക്കുന്നവര്‍ക്ക് ഇപ്പോഴത്തെ നിലയില്‍ സ്റ്റോക്ക് വാങ്ങാം. സെയില്‍ ഓഹരി വില ഹ്രസ്വകാലം കൊണ്ട് 115 രൂപയിലേക്ക് ചുവടുവെയ്ക്കുമെന്ന് സുമീത് ബഗാഡിയ നിരീക്ഷിക്കുന്നു. ഹ്രസ്വകാല നിക്ഷേപകര്‍ 125 രൂപ വരെ കാത്തിരിക്കുന്നതിലും തെറ്റില്ല.
ഇടക്കാലം തൊട്ട് ദീര്‍ഘകാലത്തേക്ക് സെയിലില്‍ നിക്ഷേപം നടത്താനൊരുങ്ങുന്ന പോസിഷണല്‍ നിക്ഷേപകര്‍ക്ക് പ്രോഫിഷ്യന്റ് ഇക്വിറ്റീസിന്റെ മനോജ് ഡാല്‍മിയ നിര്‍ദേശം നല്‍കുന്നുണ്ട്. 'അഗ്രസീവ് നിക്ഷേപകര്‍ക്ക് ഇപ്പോഴത്തെ നിലയില്‍ ഓഹരികള്‍ വാങ്ങാം. 100 രൂപയ്ക്ക് താഴെ ഓഹരി വിലയെത്തുമ്പോഴെല്ലാം കൂടുതല്‍ സമാഹരണം നടത്താം.
ഇതേസമയം, 92 രൂപ മുതല്‍ 95 രൂപ റേഞ്ചില്‍ സ്റ്റോക്ക് വാങ്ങുന്നതാണ് ഡിഫന്‍സീവ് നിക്ഷേപകര്‍ക്ക് അഭികാമ്യം. സ്റ്റോപ്പ് ലോസ് 89 രൂപയില്‍ നിശ്ചയിക്കാം. ഇടക്കാലത്തേക്ക് 147 രൂപ വരെയും ദീര്‍ഘകാലത്തേക്ക് 172 രൂപ വരെയും സെയിലിന്റെ ഓഹരി വില ഉയരാന്‍ സാധ്യതയുണ്ട്', മനോജ് ഡാല്‍മിയ അറിയിക്കുന്നു.
സെപ്തംബര്‍ പാദത്തിലെ കണക്കുപ്രകാരം ഇന്ത്യയുടെ ബിഗ് ബുള്‍ എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് സെയിലില്‍ 1.76 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ 7.25 കോടി ഓഹരികളാണ് ഇദ്ദേഹം കൈവശം വെയ്ക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ - ജൂണ്‍ കാലഘട്ടത്തില്‍ സെയിലിന്റെ 5.75 കോടി ഓഹരികള്‍ ഇദ്ദേഹം വാങ്ങിയിരുന്നു.
വ്യാഴാഴ്ച്ച 102.70 രൂപയിലാണ് സെയില്‍ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.27 ശതമാനവും ഒരു മാസത്തിനിടെ 16.22 ശതമാനവും വീതം തകര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. ആറു മാസത്തെ ചിത്രത്തിലും കാണാം 15.91 ശതമാനം വിലയിടിവ്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 151.30 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 50 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 3.21. ഡിവിഡന്റ് യീല്‍ഡ് 5.66 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
