ഒക്ടോബറിലും പുതിയ ഉയരങ്ങള്‍ കീഴടക്കിയിരിക്കുകയാണ് നിഫ്റ്റി. ഈ വര്‍ഷം ഇതുവരെ സൂചിക 26 ശതമാനം വളര്‍ച്ച കൈവരിച്ചത് കാണാം. നിഫ്റ്റിയുടെ കുതിപ്പില്‍ മിഡ് കാപ്പുകളുടെ പങ്കും ചില്ലറയല്ല. വ്യവസായ മേഖല തിരിച്ച് പരിശോധിച്ചാല്‍ പൊതുമേഖലാ ബാങ്ക്, സ്വകാര്യ ബാങ്ക്, ഓട്ടോ, മീഡിയ, യൂട്ടിലിറ്റി സ്‌റ്റോക്കുകളാണ് പോയമാസം മികച്ച പ്രകടനം കാഴ്ച്ചവെച്ചവര്‍. മറുഭാഗത്ത് കണ്‍സ്യൂമര്‍, ഹെല്‍ത്ത്‌കെയര്‍, റിയല്‍ എസ്റ്റേറ്റ്, ടെലികോം, ടെക്‌നോളജി സെക്ടറുകള്‍ വിപണിയില്‍ പിന്നാക്കം പോയി.
വ്യക്തിഗത സ്‌റ്റോക്കുകളില്‍ ടാറ്റ മോട്ടോര്‍സ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടൈറ്റന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനികളാണ് ഭേദപ്പെട്ട മുന്നേറ്റം നടത്തിയത്. ഇതേസമയം കോള്‍ ഇന്ത്യ, ഐഷര്‍ മോട്ടോര്‍സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടിസിഎസ് സ്റ്റോക്കുകള്‍ നഷ്ടം നേരിട്ടവരിലും പ്രധാനികളായി. എന്തായാലും മുന്നോട്ടുള്ള നാളുകളില്‍ തിരഞ്ഞെടുത്ത മിഡ് കാപ്പ് കമ്പനികളില്‍ ആഭ്യന്തര ബ്രോക്കറേജായ മോട്ടിലാല്‍ ഓസ്‌വാള്‍ വളര്‍ച്ചാ സാധ്യത കാണുന്നുണ്ട്.

സെയില്‍, സെന്‍സര്‍, എപിഎല്‍ അപ്പോളോ ട്യൂബ്‌സ്, ടിസിഐ, രാംകോ സിമന്റ്‌സ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ഓറിയന്റ് ഇലക്ട്രിക്, എബിഎഫ്ആര്‍എല്‍, ചോളമണ്ഡലം ഫൈനാന്‍സ്, എന്‍ഡ്യൂറന്‍സ് സ്റ്റോക്കുകളാണ് നവംബര്‍ മാസത്തേക്കുള്ള ബ്രോക്കറേജിന്റെ ടോപ്പ് പിക്ക് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
'രാജ്യത്ത് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും സാധാരണമായ കാലവര്‍ഷം ലഭിച്ചു. ദീര്‍ഘകാല ശരാശരിയെക്കാള്‍ 0.7 ശതമാനം കുറവിലാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കടന്നുപോയത്. ജിഎസ്ടി കളക്ഷന്‍, ഇ-വേ ബില്ലുകള്‍, വാങ്ങല്‍ സൂചിക, എണ്ണ ഡിമാന്‍ഡ് പോലുള്ള ഹൈ-ഫ്രീക്വന്‍സി ഇന്‍ഡിക്കേറ്ററുകള്‍ ഓരോ മാസവും മെച്ചപ്പെടുകയാണ്. ഈ പശ്ചാത്തലം മാക്രോഇക്കണോമിക് ട്രെന്‍ഡുകളില്‍ പോസിറ്റീവ് സ്വാധീനം ചെലുത്തുന്നുണ്ട്. കയറ്റുമതിയാണ് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നത്', മോട്ടിലാല്‍ ഓസ്‌വാള്‍ പറയുന്നു.
'നടപ്പു വര്‍ഷം രണ്ടാം പാദം ഇന്ത്യയുടെ കയറ്റുമതി 100 ബില്യണ്‍ ഡോളറിലേറെ രേഖപ്പെടുത്തുന്നുണ്ട്. ഒരൊറ്റ പാദത്തില്‍ ഇത്രയേറെ കയറ്റുമതി രാജ്യം കുറിക്കുന്നത് ഇതാദ്യമായാണ്. സാധാരണമായ കാലവര്‍ഷം മുന്‍നിര്‍ത്തി ഗ്രാമീണ മേഖലയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. സര്‍ക്കാരിന്റെ ബാലന്‍സ് ഷീറ്റ് നല്ല നിലയില്‍ തുടരുന്നതുകൊണ്ട് വരും നാളുകളില്‍ കൂടുതല്‍ ഉയര്‍ന്ന വളര്‍ച്ച കരുതാം', ബ്രോക്കറേജ് അറിയിക്കുന്നു.
ലാര്‍ജ് കാപ്പ് രംഗത്തുനിന്ന് ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, അള്‍ട്രാടെക്ക് സിമന്റ്, ഭാരതി എയര്‍ടെല്‍, ടൈറ്റന്‍, ഡിവിസ് ലബോറട്ടറീസ്, ഹിന്‍ഡാല്‍കോ, എസ്ബിഐ ലൈഫ്, ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സ് കമ്പനികളാണ് മോട്ടിലാല്‍ ഓസ്‌വാളിന്റെ ടോപ്പ് പിക്ക് പട്ടികയിലുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദം പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് വിപണി കാഴ്ച്ചവെച്ചതെന്ന് മോട്ടിലാല്‍ ഓസ്‌വാളിന്റെ ബുള്‍സ് & ബെയര്‍സ് (നവംബര്‍ 2021): ഇന്ത്യ വാല്യുവേഷന്‍ ഹാന്‍ഡ്ബുക്ക് റിപ്പോര്‍ട്ട് പറയുന്നുണ്ട്.
ടെക്നോളജി സെക്ടറിലെ ശക്തമായ വരുമാന വളര്‍ച്ച, ബാങ്കിങ് മേഖലയിലെ വായ്പാ വളര്‍ച്ച, സ്വകാര്യ ബാങ്കുകളുടെ ആസ്തി നിലവാരത്തിലെ ഉയര്‍ച്ച, ഊര്‍ജ്ജ-ലോഹ സെക്ടറുകളിലെ ചരക്കു വിലവര്‍ധനവും വോളിയം വളര്‍ച്ചയുമെല്ലാം രണ്ടാം പാദത്തില്‍ വിപണിക്ക് കരുത്തേകിയെന്ന് ബ്രോക്കറേജ് നിരീക്ഷിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications