രാത്രിയാത്രയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഉത്കണ്ഠയ്ക്ക് പരിഹാരമായി 'സഖി' എത്തുന്നു. ഫെബ്രുവരി 14 ന് ലോഞ്ച് ചെയ്യപ്പെടുന്ന സഖി ആപ്പ് ഉപയോഗിച്ച് ബെംഗളൂരുവിലെ സ്ത്രീകള്‍ക്ക് വനിതാ ഓട്ടോറിക്ഷകള്‍ ബുക്ക് ചെയ്യാം. 21 വയസ്സിനും 40 വയസ്സിനുമിടയില്‍ പ്രായമുള്ള 50 വനിതാ ഡ്രൈവര്‍മാര്‍ വിളിപ്പുറത്തുണ്ടാകും. തുടക്കത്തില്‍ രാവിലെ 6 മുതല്‍ അര്‍ദ്ധരാത്രിവരെയാണ് സേവനം ലഭ്യമാകുക. പിന്നീട് 24 മണിക്കൂറായി വ്യാപിപ്പിക്കും.

ആദ്യത്തെ രണ്ട് കിലോമീറ്ററിന് 50 രൂപയും ഓരോ അധിക കിലോമീറററിനും 20 രൂപയുമാണ് ചാര്‍ജ്ജ്. ആദ്യഘട്ടത്തില്‍ ബെംഗളൂരുവില്‍ മാത്രമാണ് സേവനം ലഭ്യമാകുക.
സംരഭത്തിലേയ്ക്ക് നയിച്ചത് സ്വന്തം അനുഭവം
രാത്രിയാത്രയില്‍ നേരിട്ട ഉത്കണ്ഠയാണ് സ്ഥാപക കൃഷ്ണവി പരേഖിനെ 'സഖി' സംരഭത്തിലേയ്ക്ക് നയിച്ചത്. തനിച്ചുള്ള ഒരു യാത്രയില്‍ തോന്നിയ അരക്ഷിതത്വം സുഹൃത്തുക്കളുമായി പങ്കുവച്ച കൃഷ്ണവി ഇതൊരു പൊതു പ്രശ്നമാണെന്ന് മനസ്സിലാക്കി.
മറ്റ് സ്ത്രീകളും സമാന അനുഭവമുള്ളവരാണെന്ന് തിരിച്ചറിഞ്ഞ അവര്‍, പിന്നീട് മടിച്ചു നിന്നില്ല. സ്ത്രീകള്‍ക്ക് മാത്രമായ ഒരു ഗതാഗത സംവിധാനത്തിനായി ശ്രമമാരംഭിച്ചു. അതാണ് ഇപ്പോള്‍ സഖി പ്ലാറ്റ്ഫോമില്‍ വന്ന് നില്‍ക്കുന്നത്.
ഉപഭോക്തൃ സേവനത്തിലും ആശയവിനിമയത്തിലും പരിശീലനം നേടിയ വനിതാ ഡ്രൈവര്‍മാരെ വച്ച് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സഖി വലിയ തോതില്‍ സ്വീകരിക്കപ്പെട്ടു. ഇതോടെ സേവനം പൂര്‍ണ്ണമായ തോതില്‍ തുടങ്ങാന്‍ അവര്‍ തീരുമാനിച്ചു. നിലവില്‍ വാട്സപ്പിലൂടെ ലഭ്യമാക്കുന്ന സേവനം, ആപ്പ് സജ്ജമാകുന്നതോടെ വലിയ തോതിലാകും. ഇതോടെ വരുമാനം കമ്മീഷനടിസ്ഥാനത്തിലേയ്ക്ക് മാറും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications