ഇന്ത്യയിലെ എല്ലാ സ്മാർട്ട്ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് വരുന്നു. ഉപഭോക്താക്കളുടെ സുരക്ഷക്കു വേണ്ടിയാണ് ഈ നീക്കം. അതായത് ഇന്ത്യയിൽ വിൽക്കുന്നതിനായി നിർമ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ പുതിയ മൊബൈലുകളിലും ഈ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്നാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ആവശ്യപ്പെടുന്നത്. നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന ഫോണുകളിലും പുതിയ അപ്ഡേറ്റ് എന്ന നിലയിൽ ഈ ആപ്പ് എത്തും.
എന്നാൽ സഞ്ചാർ സാഥി ആപ്പ് നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ ഡിലീറ്റ് ചെയ്യാനും സാധിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. "എല്ലാവർക്കും ഈ ആപ്പ് പരിചയപ്പെടുത്തുക" മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും ഇതിനോടൊപ്പം വ്യക്തമാക്കുന്നുണ്ട്. ഈ ആപ്പ് നിർബന്ധമായും സ്മാർട്ട്ഫോണുകളിൽ ഉൾപ്പെടുത്തണമെന്ന വാദത്തിനെതിരെ ശക്തമായ എതിർപ്പുകൾ ഉയർന്നതോടെയാണ് സർക്കാരിൻ്റെ ഈ വിശദീകരണം.
എന്താണ് സഞ്ചാർ സാഥി ആപ്പ്?
2023 മെയ് മാസത്തിലാണ് ഈ പോർട്ടൽ സ്ഥാപിതമായത്. തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യാനും, നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും. ഈ ആപ്പ് ഡൗൺലോഡ് ചെയ്താൽ ഒരു ഉപയോക്താവിന്റെ പേരിലുള്ള മൊബൈൽ കണക്ഷനുകളുടെ എണ്ണം അറിയാൻ സാധിക്കും. ഉപയോക്താവിന്റെ പേരിലുള്ള മൊബൈൽ കണക്ഷനുകൾ പരിശോധിച്ച് തട്ടിപ്പുകൾ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും സ്പാം കോളുകളാണെങ്കിൽ അവ റിപ്പോർട്ട് ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും.

ഇന്ത്യൻ നമ്പർ ഉപയോഗിച്ച് ഒരു അന്താരാഷ്ട്ര കോൾ റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കാനും ഈ ആപ്പിന് കഴിയും. ഇതുവരെ സഞ്ചാർ സാഥി വെബ്‌സൈറ്റ് പ്രകാരം 42.14 ലക്ഷത്തിലധികം മൊബൈലുകൾ ബ്ലോക്ക് ചെയ്‌തിട്ടുണ്ട്. 26.11 ലക്ഷത്തിലധികം നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈലുകൾ കണ്ടെത്താനും സഞ്ചാർ സാഥിയിലൂടെ സാധിച്ചു.
ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് സഞ്ചാർ സാഥി ആപ്പ് 1 കോടിയിലധികം പേർ ഡൗൺലോഡ് ചെയ്തു. ആപ്പിൾ സ്റ്റോറിൽ നിന്ന് 9.5 ലക്ഷത്തിലധികം ഡൗൺലോഡുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കാൻ മൊബൈൽ ആപ്പ്
സർക്കാർ പിന്തുണയോടെ പുറത്തിറക്കുന്ന ഒരു മൊബൈൽ ആപ്പ് എന്ന നിലയിൽ സഞ്ചാർ സാഥി ആപ്പ് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സുരക്ഷ ഉറപ്പാക്കും. തട്ടിപ്പുകൾ തടയുന്നതിനു വേണ്ടിയാണ് പ്രധാനമായും ഇത്തരമൊരു ആപ്പ് സർക്കാർ കൊണ്ടു വന്നിരിക്കുന്നത്. നിർബന്ധമായും ഈ ആപ്പ് ഉപയോഗിക്കണമെന്നില്ല. എങ്കിലും ഉപയോക്താവിന് ഇത് ആവശ്യമെങ്കിൽ നിലനിർത്താം.
വ്യാജ ഐഎംഇഐ നമ്പറുള്ള ഫോണുകൾ ഭീഷണി ഉയർത്തുന്നതും ഇതിലൂടെ നടത്തുന്ന വിവിധ സ്കാമുകളും കാരണമാണ് സഞ്ചാർ സാഥി പോലൊരു ആപ്പ് രൂപകൽപ്പന ചെയ്തത്.
എതിർപ്പുകൾ
പൗരൻമാരുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്ന ആപ്പാണ് സഞ്ചാർ സാഥി എന്നായിരുന്നു പൊതുവേ ഉയർന്ന വാദം. പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് ഈ ആപ്പിനെതിരെ രംഗത്ത് എത്തിയത്. എന്നാൽ ഈ ആപ്പ് ഓപ്ഷണലാണെന്നും, ഇത് നിങ്ങൾക്ക് വേണമെന്ന് ആവശ്യമെങ്കിൽ നിലനിർത്താമെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications