കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്ന് ഗള്‍ഫ് ഉപഭൂഖണ്ഡത്തിലെ വന്‍ ശക്തിയായ സൗദി അറേബ്യയുടെ സാമ്പത്തിക കുതിപ്പ്. ചെലവ് ചുരുക്കിയതിനൊപ്പം സാമ്പത്തിക പരിഷ്കാരങ്ങള്‍ സമയോചിതമായി നടപ്പിലാക്കിയതും സൗദി അറേബ്യക്ക് അടുത്ത വര്‍ഷത്തോടെ മിച്ച ബജറ്റ് അവതരിപ്പിക്കാനുമുള്ള സാഹചര്യമൊരുക്കി. അടുത്തിടെ ക്രൂഡോയില്‍ വില വര്‍ധിച്ചതും ഈ നേട്ടത്തിന് സൗദി സമ്പദ്ഘടയെ സഹായിച്ചു. ക്രൂഡോയില്‍ വിലയിടിവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ 2014-ന് ശേഷം ആദ്യമായാണ് സൗദി അറേബ്യക്ക് മിച്ച ബജറ്റ് അവതരിപ്പിക്കാന്‍ കളമൊരുങ്ങുന്നത്.
മിച്ച ബജറ്റ്
ഈ വര്‍ഷം തുടക്കത്തില്‍ ജിഡിപിയുടെ 2.7 ശതമാനം അഥവാ 9,000 കോടി റിയാല്‍ ($ 2,399 കോടി) തുകയ്ക്ക് സമാനമായ ധനക്കമ്മി ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അടുത്ത വര്‍ഷത്തോടെ ബജറ്റില്‍, ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ (ജിഡിപി) 2.5 ശതമാനം മിച്ചം പിടിക്കാനാകുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ മെച്ചപ്പെട്ടുവെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍-ജദാന്‍ വ്യക്തമാക്കി. ഇത് സൗദിയില്‍ നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളുടെ സാധ്യതയെയാണ് സ്ഥിരീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മെച്ചപ്പെടുത്തും
''ബജറ്റ് വിഹിതത്തില്‍ മിച്ചം പിടിക്കുന്നതിലൂടെ രാജ്യത്തിന്റെ കരുതല്‍ ധന ശേഖരത്തില്‍ വര്‍ധനവുണ്ടാക്കും. കോവിഡ് മഹാമാരിയെ നേരിടുന്നതിന് കൂടുതല്‍ പണം ലഭ്യമാക്കാനാകും. കൂടാതെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താന്‍ സഹിയിക്കുന്നതിനോടൊപ്പം പുതിയ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ രാജ്യത്തെ സജ്ജമാക്കുമെന്നും'' സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞതായി സൗദി സര്‍ക്കാരിന്റെ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പുതിയ ബജറ്റ്
ഇതിനിടെ, അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റിന് സൗദി അറേബ്യന്‍ മന്ത്രിസഭ അംഗീകാരം നല്കി. ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന മേഖല വികസനത്തിന് ഊന്നല്‍ നല്‍കിയുള്ളതാണ് പുതിയ ബജറ്റ്. ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രി മുഹമ്മദ് അല്‍ ജദാന്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. 95,500 കോടി റിയാല്‍ ചെലവും 1,04,500 റിയാല്‍ വരവും കണക്കാക്കുന്ന ബജറ്റില്‍ 9000 കോടി റിയാല്‍ മിച്ചവും പ്രതീക്ഷിക്കുന്നു. കൂടാതെ അടുത്ത വര്‍ഷം 7.4 ശതമാനം നിരക്കില്‍ ജിഡിപി വളര്‍ച്ചയുണ്ടാകുമെന്നാണ് അനുമാനം.
ചെലവുകളില്‍ മിതത്വം
സൗദി അറേബ്യയുടെ അടുത്ത ബജറ്റില്‍ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വികസനത്തിന് ഊന്നല്‍ നല്‍കിയാണ് തയ്യാറാക്കിയിരിക്കുന്നത്. സൈനികപരമായ ചെലവുകളില്‍ മിതത്വം പാലിക്കുന്നതിനൊപ്പം തന്ത്രപരമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്താനും പൊതുകടത്തിന്റെ ഒരു ഭാഗം തിരിച്ചടക്കാനും ബജറ്റ് ലക്ഷ്യമിടുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.
എണ്ണ ഇതര വരുമാനം
അതേസമയം, 2021-ല്‍ സൗദി അറേബ്യ, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന എണ്ണ ഇതര വരുമാനവും രേഖപ്പെടുത്തി. ബജറ്റ് വരുമാനത്തില്‍ 40 ശതമാനം. കൂടാതെ, എണ്ണ ഇതര വരുമാന സൂചിക ഇക്കഴിഞ്ഞ ഒക്ടോബറില്‍ 13 ശതമാനത്തിലധികം വളര്‍ന്നുവെന്നും ധനമന്ത്രി മുഹമ്മദ് അല്‍ ജദാന്‍ വ്യക്തമാക്കി. സ്വകാര്യ മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചിട്ടുണ്ട്. സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വിഷന്‍ 2030
സൗദി കിരീടാവകാശി മുഹമമദ് ബിന്‍ സല്‍മ്മാന്റെ സ്വപ്ന പദ്ധതിയായ വിഷന്‍ 2030 ലക്ഷ്യം വെച്ചാണ് രാജ്യത്തെ ധനകാര്യ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. അനാവശ്യ ചെലവുകള്‍ കുറച്ച് വരുമാനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം. അതിനോടൊപ്പം, വന്‍കിട പദ്ധതികളിലൂടെ വിദേശത്ത് നിന്നും സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുമെന്നും ഇതിനായുള്ള സാമ്പത്തിക പരിഷ്കാരങ്ങള്‍ തുടരുമെന്നും ധനകാര്യമന്ത്രി മുഹമ്മദ് അല്‍-ജദാന്‍ പറഞ്ഞു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications