നിങ്ങളുടെ കുടുംബമോ, സുഹൃത്തുക്കളോ സൗദി അറേബ്യയിലുണ്ടോ? വിസ ഇനിയും എടുത്തില്ലേ? എങ്കിൽ ഇനി പേടിക്കേണ്ട. വളരെ എളുപ്പത്തിൽ വിസ പ്രക്രിയ പൂർത്തീകരിക്കാൻ സാധിക്കും. അതെ സൗദി അറേബ്യ തങ്ങളുടെ ഔദ്യോഗിക കെഎസ്എ വിസ പ്ലാറ്റ്‌ഫോമിന്റെ പുതിയ പൈലറ്റ് പതിപ്പ് പുറത്തിറക്കി. ഇനി എളുപ്പത്തിൽ ഇ-വിസ ഉറപ്പാക്കാം. സൗദി അറേബ്യയുടെ ഈ മാറ്റം ടൂറിസം മേഖലയെയും കരുത്താർജ്ജിക്കും. ഈ നീക്കത്തിലൂടെ ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് പ്രവേശനം എളുപ്പമാക്കുവാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നു.
ഫാമിലി ആൻഡ് ഫ്രണ്ട്സ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്കുള്ള നേട്ടം
- രാജ്യത്ത് താമസിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാം
- വിനോദസഞ്ചാര, സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാം.
- പൊതുപരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കാം
- ഹജ്ജ് കാലം അല്ലെങ്കിലും ഉംറ കർമ്മങ്ങൾ നിർവഹിക്കാം
വിസ തരവും താമസിക്കുന്നതിനുള്ള കാലാവധിയും
സിംഗിൾ എൻട്രി വിസ: 90 ദിവസം വരെ താമസിക്കാൻ അനുവദിക്കുന്നു.
മൾട്ടിപ്പിൾ എൻട്രി വിസ: ഒരു വർഷത്തേക്കാണ് കാലാവധി. ഓരോ തവണ സന്ദർശിക്കുമ്പോഴും 90 ദിവസം വരെ താമസിക്കാൻ അനുവദിക്കുന്നു.
വിസ ഫീസും പേയ്‌മെന്റുകളും
- വിസ ഫീസ് 80 യുഎസ് ഡോളറാണ്.
- ഡിജിറ്റൽ വിസ സേവന ഫീസ് 10.50 യുഎസ് ഡോളറാണ്.
- ഡിജിറ്റൽ ഇൻഷുറൻസ് സേവന ഫീസ് 10.50 യുഎസ് ഡോളറാണ്.
- അപേക്ഷകനെ ആശ്രയിച്ച് ആരോഗ്യ ഇൻഷുറൻസ് ഫീസ് വ്യത്യാസപ്പെടും.

കെഎസ്എ വിസയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം?
ഫാമിലി ആൻഡ് ഫ്രണ്ട്സ് വിസ ലഭിക്കുന്നതിന് മൂന്ന് പ്രധാന വഴികൾ സൗദി അറേബ്യ വാഗ്ദാനം ചെയ്യുന്നു. വിശദമായി അറിയാം;
1. ഇ-വിസ
ഇൻസ്റ്റൻ്റായി അപേക്ഷിക്കാവുന്ന വിസയാണ് ഇത്. അപേക്ഷിച്ചാൽ പെട്ടെന്ന് അപേക്ഷകന്റെ ഇമെയിലിലേക്ക് നേരിട്ട് ലഭിക്കുന്നു. നിങ്ങൾക്ക് ഷെങ്കൻ വിസ, യുഎസ് അല്ലെങ്കിൽ യുകെ വിസകളുണ്ടെങ്കിൽ തീർച്ചയായും ഇതിന് അപേക്ഷിക്കാം. ഈ രാജ്യങ്ങളിലെയോ ജിസിസി രാജ്യങ്ങളിലെയോ സ്ഥിര താമസക്കാർക്ക് ഇ-വിസ പെട്ടെന്ന് ലഭിക്കും.
2. സർവീസ് ഓഫീസുകൾ അല്ലെങ്കിൽ എംബസികൾ വഴി
അംഗീകൃത വിസ സർവീസ് ഓഫീസുകൾ വഴി കെഎസ്എ വിസക്ക് അപേക്ഷിക്കാം. അത്തരം ഓഫീസുകൾ ഇല്ലാത്ത രാജ്യങ്ങളിൽ, സൗദി എംബസികളിൽ നേരിട്ട് അപേക്ഷിക്കാം.
3. വിസ ഓൺ അറൈവൽ
ഇ-വിസ അംഗീകരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കോ സാധുവായ യുഎസ്, യുകെ, അല്ലെങ്കിൽ ഷെഞ്ചൻ വിസ കൈവശമുള്ളവർക്കോ ഇത് ലഭ്യമാകും. ഇതു പ്രകാരം, യോഗ്യരായ യാത്രക്കാർക്ക് സൗദി വിമാനത്താവളങ്ങളിൽ എത്തിയാൽ വിസ വാങ്ങാം.
അപേക്ഷകർ പാലിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
- ഏറ്റവും കുറഞ്ഞ പ്രായ പരിധി 18 വയസ്സാണ്. 18 വയസ്സിൽ കുറവാണെങ്കിൽ രക്ഷിതാവ് കൂടെയുണ്ടായിരിക്കണം.
- അപേക്ഷിക്കുമ്പോൾ കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്‌പോർട്ട് കൈവശമുണ്ടായിരിക്കണം.
- സൗദി അറേബ്യയിൽ താമസിക്കുന്ന കാലാവധി വരെ സാധുവായ ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കണം.
- സൗദി അറേബ്യയിൽ താമസം, ഗതാഗതം, ഭക്ഷണം തുടങ്ങിയ എല്ലാ ചിലവുകൾക്കും മതിയായ സാമ്പത്തിക ശേഷി ഉണ്ടായിരിക്കണം.
- താമസ സമയത്ത് സൗദി നിയമങ്ങളും ചട്ടങ്ങളും പാലിക്കുക.
വിസക്ക് ആവശ്യമായ രേഖകൾ
- സാധുവായ ഒരു പാസ്‌പോർട്ട്
- അടുത്തിടെ എടുത്ത ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ.
- അപേക്ഷാ ഫോം.
- നിങ്ങളുടെ ഔദ്യോഗിക ഇമെയിൽ അഡ്രസ്സ്
Gold Rate Today: വീഴ്ചക്കൊടുവിൽ ഇന്ത്യൻ വിപണിയിൽ സ്വർണ വില കുതിക്കുന്നു, കാരണം ആഗോള ഡിമാൻഡ്
ഇ-വിസ നീട്ടാൻ സാധിക്കുമോ?
നിലവിൽ, ഇ-വിസകളുടെ കാലാവധി നീട്ടാൻ സാധിക്കില്ല. കൂടുതൽ കാലം താമസിക്കാൻ ആഗ്രഹിക്കുന്നവർ ബിസിനസ് അല്ലെങ്കിൽ തൊഴിൽ വിസക്ക് അപേക്ഷിച്ച് സൗദി അറേബ്യയിൽ ദീർഘകാലത്തേക്ക് താമസിക്കാം. ഇ-വിസ ഉപയോഗിച്ച് പരിധിക്കപ്പുറം സൗദി അറേബ്യയിൽ താമസിച്ചാൽ പിഴ ഈടാക്കും. എത്ര ദിവസം അധികമായി നിൽക്കുന്നോ അത്രയും ദിവസം പിഴ അടക്കേണ്ടി വരും.
ചില സാഹചര്യങ്ങളിൽ നാടുകടത്തലിന് സാധ്യതയുണ്ട്. മാത്രമല്ല, ഇത്തരത്തിൽ കാലാവധി കഴിഞ്ഞും സൗദിയിൽ നിന്നാൽ പിന്നീട് ഈ രാജ്യത്തേക്ക് വരാൻ വിലക്ക് വന്നേക്കാം.
സൗദി അറേബ്യ പുതിയ വാതിൽ തുറക്കുന്നു
മനോഹരമായ ചെങ്കടൽ തീരങ്ങളും പ്രകൃതിരമണീയമായ ബീച്ചുകളും, ചരിത്രപ്രാധാന്യമുള്ള മക്ക, മദീന നഗരങ്ങളും ഉൾപ്പെടെ, സാംസ്കാരിക പൈതൃകവും ആധുനികതയും സമന്വയിക്കുന്ന ഒരു പ്രമുഖ ആഗോള ടൂറിസം കേന്ദ്രമായി സൗദി അറേബ്യ അതിവേഗം വളർന്നു കൊണ്ടിരിക്കുന്നു. 2030 എത്തുമ്പോഴേക്കും രാജ്യത്തിൻ്റെ വളർച്ചയെ കുറിച്ച് വലിയ ലക്ഷ്യങ്ങളാണ് സൗദി അറേബ്യ സർക്കാരിനുള്ളത്. അതിനാലാണ് പുതിയ വിസ പ്ലാറ്റ്ഫോമിനും തുടക്കമിട്ടിരിക്കുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications