റിയാദ്: കൊറോണ കാരണമായുള്ള പ്രതിസന്ധി വിട്ടൊഴിയാളെ സൗദി അറേബ്യ. തുടര്‍ച്ചയായ അഞ്ചാം പാദത്തിലും സൗദിയുടെ സാമ്പത്തിക രംഗം ഞെരുക്കം അനുഭവിക്കുന്നു. എണ്ണ ഉല്‍പ്പാദനത്തില്‍ ഒപെകിന്റെ തീരുമാന പ്രകാരം നിയന്ത്രണം വരുത്തിയിട്ടുണ്ടെങ്കിലും എണ്ണ ഇതര മേഖലയില്‍ പ്രതീക്ഷയുണ്ടെന്നാണ് സൗദി സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ എണ്ണ ഇതര മേഖലയില്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇതിന് പ്രതീക്ഷ നല്കുന്ന നേരിയ മുന്നേറ്റം കാഴ്ചവയ്ക്കാനായി.

മൂന്നാം സാമ്പത്തിക പാദത്തില്‍ 4.6 ശതമാനം ഇടിവാണ് സൗദി സമ്പദ് വ്യവസ്ഥ നേരിട്ടത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്താണ് ഇത് കണക്കാക്കിയത്. കൊറോണ വ്യാപനം ശക്തമായിരുന്ന ഏപ്രില്‍-ജൂണ്‍ കാലയലളവിലാണ് കടുത്ത പ്രതിസന്ധി മറ്റു രാജ്യങ്ങളെ പോലെ സൗദിയും അനുഭവിച്ചത്. ഏഴ് ശതമാനം ഇടിവാണ് ജിഡിപിയിലുണ്ടായത്. എന്നാല്‍ പിന്നീട് നേരിയ മാറ്റം പ്രകടമാണ്.
കൊറോണ വ്യാപനത്തിന് മുമ്പ് തന്നെ ആഗോള എണ്ണ വിപണി പ്രതിസന്ധിയിലായിരുന്നു. കൊറോണ വ്യാപിച്ചതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും പ്രതിസന്ധി ഇരട്ടിയാകുകയും ചെയ്തു. 2011ന് ശേഷമുള്ള ഏറ്റവും കനത്ത വിലയിടിവിനാണ് പിന്നീട് ലോകം സാക്ഷിയായത്. വില പിടിച്ചുനിര്‍ത്താല്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കണം എന്നായിരുന്നു ഒപെകിന്റെ തീരുമാനം. ഇതിനോട് സൗദിയും യോജിച്ചു. തുടര്‍ന്ന് എല്ലാ രാജ്യങ്ങളും ഉല്‍പ്പാദനം കുറച്ചതോടെ വിലയില്‍ നേരിയ വര്‍ധനവ് പ്രകടമായി. ബാരലിന് 51 ഡോളര്‍ എന്ന നിലയില്‍ വരെ ഉയര്‍ന്നു. ഇത് എണ്ണ വരുമാനത്തെ പ്രധാനമായും ആശ്രയിക്കുന്ന സൗദിക്ക് നേരിയ ആശ്വാസമാണ്.
ബിസിനസുകള്‍ വീണ്ടും ആരംഭിച്ചതോടെ എണ്ണ ഇതര മേഖലയില്‍ പുരോഗതി പ്രകടമാണ്. എങ്കിലും പോസറ്റീവ് ഗണത്തിലേക്ക് എത്തിയിട്ടില്ല. എണ്ണ വില കുറഞ്ഞതും കൊറോണയും ഒരുമിച്ചുണ്ടായതാണ് സൗദിയുടെ സാമ്പത്തിക രംഗത്തിന് തിരിച്ചടിയായത്. ജൂലൈ-സെപ്തംബര്‍ പാദത്തില്‍ 88 ലക്ഷം ബാരല്‍ എണ്ണ എന്ന നിലയിലാണ് സൗദിയുടെ ഉല്‍പ്പാദനം. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 93 ലക്ഷം ബാരല്‍ ആയിരുന്നു ഉല്‍പ്പാദനം. ഉല്‍പ്പാദനം കുറയ്ക്കുന്നതിലൂടെ എണ്ണ വില ഉയരുമെന്നും ക്രമേണ ലാഭം പിടിക്കാമെന്നുമാണ് സൗദിയുള്‍പ്പെടെയുള്ള എണ്ണ രാജ്യങ്ങളുടെ കണക്കുകൂട്ടല്‍.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications