മുസ്ലിം മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളാണ്. ഹജ്ജ് സീസണ് അടുത്തുകൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ എല്ലാവരും അതിലേക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. എന്നാൽ ഇതിനോടനുബന്ധിച്ച് തന്നെ സൗദി അറേബ്യ ചില രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കായി വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന് എന്നിവ ഉള്‍പ്പെടെ 14 രാജ്യങ്ങളിലെ പൗരന്മാരെ ഇത് ബാധിക്കുമെന്നും ആ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
എന്നാൽ തീര്ഥാടനസുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി ഓരോ വര്‍ഷവും സൗദി അറേബ്യ കൊണ്ടുവരുന്ന ക്രൗഡ് മാനേജ്മെന്റ് നയത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എങ്കിലും സുഗമമായ ഹജ്ജ്, ഉംറ നടത്തിപ്പുകളെ ഈ നിയമങ്ങൾ ബാധിക്കുമോ എന്നും, ഇന്ത്യയേ ഇത് എത്രത്തോളം സ്വാധീനിക്കും എന്നുമാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്.
ആദ്യം നമുക്ക് ഉംറ വിസ എന്നത് എന്താണ് എന്ന് നോക്കാം
ഉംറ തീര്‍ഥാടനം നടത്താന്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് സൗദി അറേബ്യ നല്കുന്ന ഒരു പ്രത്യേക വിസയാണ് ഉംറ വിസ. ഹജ്ജ് സീസണ് ഒഴികെ വര്‍ഷത്തിലെ ഏത് സമയത്തും ഇതിന്റെ ഉപയോഗം സാധ്യമാണ്. ഹജ്ജിനേക്കാള്‍ കുറച്ച് കടുപ്പമുള്ള ഈ യാത്ര എന്നാൽ വിശ്വാസികൾക്ക് നിര്‍ബന്ധമല്ലാത്ത ഒന്നാണ്.
2022-ല്‍ നടന്ന നിയമ പരിഷ്കരണ പ്രകാരം, ഉംറ വിസയുടെ കാലാവധി 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടിയിട്ടുണ്ട്, അതായത് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സമയം ഇപ്പോൾ ലഭിക്കുന്നുണ്ട്. എങ്കിലും, ഈ വിസയുടെ ഉപയോഗം ഹജ്ജ് കാലയളവില്‍ സാധ്യമല്ല എന്നത് മനസിലാക്കേണ്ടതുണ്ട്.
ഇനി ഉംറ വിസ ഉപയോഗിച്ച് ഹജ്ജ് ചെയ്യാനാകുമോ എന്ന് നോക്കാം
ഉംറ വിസ കൊണ്ട് ഹജ്ജ് തീര്‍ഥാടനം നടത്തുക സാധ്യമല്ല. ഇത് ഉംറയ്ക്കായി മാത്രം അനുവദിച്ചിരിക്കുന്ന വിസയാണ് അതുകൊണ്ടുതന്നെ ഇതിൽ ഉംറ മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ. എന്നാൽ ഹജ്ജ് തീര്‍ഥാടനം ചെയ്യാനാകട്ടെ പ്രത്യേകം ഹജ്ജ് വിസ ആവശ്യമാണ്, അതിനായി പ്രത്യേക ക്വാട്ടയും നിബന്ധനകളും നിലവിലുണ്ട്.

ഉംറ വിസയ്ക്കുള്ള യോഗ്യതകൾ നോക്കാം
സൗദി വിസാ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, ഉംറ വിസയ്ക്ക് അപേക്ഷിക്കേണ്ടതിനുള്ള അടിസ്ഥാന യോഗ്യതകള്‍ താഴെ പറയുന്നവയാണ്.
*അപേക്ഷകന് ഇസ്ലാം മതവിശ്വാസിയാകണം.
*കുറഞ്ഞത് 18 വയസുള്ളവരാകണം.
സ്ത്രീകള്‍ക്ക് (18-65 വയസ്സുവരെ) ഇനി കൂടെ പുരുഷൻ ഇല്ലെങ്കിലും ഉംറ ചെയ്യാം, എങ്കിലും സംഘം ചേർന്ന് പോകുകയും, ഇതിന് വേണ്ടി ഭര്‍ത്താവിന്റേയും അച്ഛന്റേയും അനുമതിയുണ്ടാകുകയും വേണം.
കുട്ടികള്‍ (18 വയസ്സിന് താഴെ) എന്ത് ചെയ്യും?
Kകുട്ടികൾ മാതാപിതാക്കളോടൊപ്പം അല്ലെങ്കില്‍ നിയമപരമായ രക്ഷിതാവിനൊപ്പം ഉംറ വിസയ്ക്ക് അപേക്ഷിക്കണം.
ഇന്ത്യയില്‍ നിന്ന് ഉംറ വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്ന് നോക്കാം
ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ അനുമതിയുള്ള ലൈസന്‍സുള്ള ട്രാവല്‍ ഏജന്‍സികൾ വഴി മാത്രമേ ഉംറ വിസയ്ക്ക് അപേക്ഷിക്കാവൂ.
ഇതിന് ആവശ്യമായ രേഖകൾ
*സാധുവായ പാസ്പോര്‍ട്ട്
*അപേക്ഷാ ഫോം
*ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍, വാക്സിനേഷന് രേഖകള്‍
*പുതിയ പാസ്പോര്റ് സൈസ് ഫോട്ടോ
ഉംറ വിസയുടെ കാലാവധി
ഉംറ വിസകള്‍ സാധാരണയായി ഇസ്ലാമിക കലണ്ടറിലെ രണ്ടാം മാസം ആയ സഫറിന്റെ ആദ്യത്തില്‍ ആരംഭിച്ച് ഷഅ്ബാന്‍ മാസത്തിന്റെ അവസാനം വരെ അനുവദിക്കുന്നവയാണ്. അതേസമയം ഈ വിസയ്ക്ക് പ്രത്യേക ഫീസ് ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഉംറ തീര്‍ഥാടനം പൂര്‍ത്തിയാകുമ്പോള്‍ വിസാ കാലാവധിയും തീരും. എന്തായാലും പുതുക്കിയ സൗദിയുടെ ട്രാവൽ റൂളുകൾ പ്രകാരം, ഉംറ വിസയുടെ കാലാവധി 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടിയത് ഇന്ത്യക്കും മേൽപ്പറഞ്ഞ രാജ്യങ്ങൾക്കും ഗുണകരം തന്നെയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications