നിരവധി നിക്ഷേപ പദ്ധതികളെ വ്യത്യസ്ത ധനകാര്യ സ്ഥാപനങ്ങൾ ജനങ്ങൾക്കായി അവതരിപ്പിക്കുന്നു. ഓരോ വ്യക്തിക്കും ഒരു വർഷത്തിൽ നിക്ഷേപിക്കാൻ കഴിയുന്ന പണത്തിന്റെ അളവ് എല്ലാ പദ്ധതികളും നിശ്ചയിച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ സേവിംഗ്സ് അക്കൗണ്ടുകളിലെ ഉയർന്ന മൂല്യമുള്ള ചില പണ നിക്ഷേപങ്ങൾ, സാമ്പത്തിക ഇടപാടുകൾ മുതലായവയെക്കുറിച്ച് ആദായനികുതി വകുപ്പിനെ അറിയിക്കണം. നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ വർഷത്തിൽ എത്ര രൂപ വരെ നിക്ഷേപം നടത്താമെന്നും എത്ര സാമ്പത്തിക ഇടപാടുകൾ സാധ്യമാണെന്നും നോക്കാം.
സാമ്പത്തിക പ്രതികൂലാവസ്ഥയ്ക്ക് സാധ്യത; കച്ചവടക്കാർ ശ്രദ്ധിക്കണം... അറിയാം സാമ്പത്തിക വാരഫലം
ഒരു സാമ്പത്തിക വർഷത്തിനുള്ളിൽ ഒരു വ്യക്തിയുടെ ഒന്നോ അതിലധികമോ അക്കൗണ്ടുകളിൽ മൊത്തം 10 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള പണ നിക്ഷേപം ആദായനികുതി വകുപ്പിൽ അറിയിക്കണം. പോസ്റ്റ് മാസ്റ്റർ ജനറലും ബാങ്കിംഗ് സ്ഥാപനങ്ങളും അല്ലെങ്കിൽ സഹകരണ ബാങ്കുകളും അത്തരം പണ നിക്ഷേപങ്ങളെ റിപ്പോർട്ട് ചെയ്യുന്നതിൽ ബാധ്യസ്ഥരാണ്. അതുപോലെ തന്നെ സ്ഥിര നിക്ഷേപത്തിന്റെ കാര്യത്തിലും, ഒരു സാമ്പത്തിക വർഷത്തിനുള്ളിൽ 10 ലക്ഷം രൂപയിൽ കൂടുതലുള്ള അക്കൗണ്ടുകളിൽ സ്ഥിര നിക്ഷേപം നടത്തിയാൽ അതും ആദായനികുതി വകുപ്പിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ആകെ തുക നിശ്ചയിച്ചിട്ടുള്ള പരിധികളെ മറികടക്കുകയാണെങ്കിൽ, ഇടപാടുകളെ ബാങ്കുകൾ റിപ്പോർട്ട് ചെയ്യണം.

2 ലക്ഷം രൂപയിൽ കൂടുതലുള്ള ചരക്കുകളുടെയോ സേവനങ്ങളുടെയോ വില്പനയുടെ പണമിടപാടുകൾക്കും രസീതുകൾക്കും റിപ്പോർട്ടിങ് ആവശ്യമാണ്. പ്രതിവർഷം 10 ലക്ഷം രൂപയിൽ കൂടുതലുള്ള ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നിരീക്ഷിക്കപ്പെടാം. കാരണം, ഈ ഇടപാടുകൾ ബാങ്കുകളും സഹകരണ ബാങ്കുകളും റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ റിയൽ എസ്റ്റേറ്റ് ഡീലുകളിൽ, വസ്തുവിന്റെ ഇടപാടിലുള്ള വാങ്ങൽ, വിൽക്കൽ തുടങ്ങിയവ, നികുതി അധികാരികളുടെ അന്വേഷണങ്ങളും പിഴയും ഒഴിവാക്കാൻ 30 ലക്ഷം രൂപ വരെയുള്ള കണക്കുകൾ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന 8 സാമ്പത്തിക നേട്ടങ്ങൾ അറിയാം
ഈ കണക്കുകളെല്ലാം വ്യക്തമാക്കുന്നത്, ഒരു നിശ്ചിത തുകയ്ക്കപ്പുറമുള്ള നിക്ഷേപങ്ങളും ഇടപാടുകളും ആദായനികുതി വകുപ്പിന്റെ അറിവിൽ ഉൾപ്പെടണം എന്നാണ്. മാത്രമല്ല, പണ നിക്ഷേപങ്ങൾ, സ്ഥിര നിക്ഷേപങ്ങൾ തുടങ്ങി ക്രെഡിറ്റ് കാർഡുകളുടെ ഇടപാടുകളിൽ വരെ ഒരു വർഷത്തിൽ എത്ര തുക നിക്ഷേപിക്കാമെന്നും കണക്കുകൾ പറയുന്നുണ്ട്. അപ്പോൾ പരമാവധി തികയുള്ള ഇടപാടുകളെ, ആദായനികുതി വകുപ്പിൽ അറിയിക്കാത്ത പക്ഷം, പിഴ ഈടാക്കാനും സാധ്യതയുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications