'കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളം ലഭിക്കും' എന്ന് മലയാളത്തിൽ ഒരു ചൊല്ലുണ്ട്. അതായത് ഒരുപാട് ആഗ്രഹിച്ചാൽ മാത്രമേ കുറച്ചെങ്കിലും നമുക്ക് നേടിയെടുക്കാൻ സാധിക്കുകയുള്ളു എന്ന് സാരം. എന്നാൽ 'കുന്നിക്കുരുവോളം ആഗ്രഹിച്ചിട്ട് കുന്നോളം ലഭിച്ചാൽ' എന്ത് ചെയ്യും അല്ലേ. നമ്മുടെ കിളി പറക്കും. സമാന സാഹചര്യത്തിലൂടെ കടന്ന് പോവുകയാണ് രാഹുൽ സാഹ്‌നി എന്ന ബിസിനസ്സുകാരൻ. എന്താണ് കാരണമെന്നോ... ആ രസകരമായ കാര്യം എന്താണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
കിളി പറത്തിയ ഐപിഒ
രാഹുൽ സാഹ്‌നി എന്ന ബിസിനസ്സുകാരൻ 2018-ലാണ് റിസോഴ്‌സ്‌ഫുൾ ഓട്ടോമൊബൈൽ എന്ന സ്ഥാപനം ആരംഭിക്കുന്നത്. ഡൽഹി ആസ്ഥാനമായുള്ള രണ്ട് ഔട്ട്‌ലെറ്റുകളും എട്ട് തൊഴിലാളികളുമുള്ള ചെറിയ സ്ഥാപനം. അങ്ങനെയിരിക്കെ അദ്ദേഹത്തിന് സ്ഥാപനം വലുതാക്കണമെന്നും കടം തീർക്കണമെന്നുമുള്ള അതിയായ ആഗ്രഹം തോന്നി. അതിനായി ഓഹരി വിപണിയിൽ തന്‍റെ കമ്പനി ലിസ്റ്റ് ചെയ്യാൻ രാഹുൽ സാഹ്‌നി നടപടികൾ ആരംഭിച്ചു. 12 കോടി രൂപ കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം.
ഓഗസ്റ്റ് 22 മുതൽ 26 വരെ സബ്‌സ്‌ക്രിപ്‌ഷനായി തുറന്ന കമ്പനിയുടെ ഐപിഒയ്ക്ക് മികച്ച പ്രതികരണം ലഭിച്ചു. 12 കോടി രൂപ സമാഹരിക്കുന്നതിനായി റിസോഴ്‌സ്‌ഫുള്‍ ഓട്ടോമൊബൈല്‍ എന്ന കമ്പനി നടത്തിയ എസ്‌എംഇ ഐപിഒയ്‌ക്ക് ലഭിച്ചത് 47800 കോടി രൂപയുടെ ബിഡ്ഡുകള്‍ ആണ്. രാഹുൽ സാഹ്‌നിയുടെ കിളി പറന്നില്ലെങ്കിലേ ആത്ഭുതമുള്ളു.

പ്രതീക്ഷിക്കാത്തത് സംഭവിച്ചു
"ഞങ്ങളും ഞെട്ടിപ്പോയി - ഞങ്ങൾ ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല!" എന്നാണ് സാവ്നി ചിരിച്ചുകൊണ്ട് പറഞ്ഞത്. "ഐപിഒയ്ക്ക് മുമ്പ് ഞാൻ വളരെ പരിഭ്രാന്തനായിരുന്നു. ഞാൻ ഇപ്പോൾ കൂടുതൽ പരിഭ്രാന്തനാണ്! " എന്നും അദ്ദേഹം കൂട്ടിച്ചേർക്കാൻ മറന്നില്ല. എന്തായാലും രാജ്യം മുഴുവൻ ശ്രദ്ധിച്ച ഐപിഒ നടത്താൻ കഴിഞ്ഞതിൽ അദ്ദേഹത്തിന് സന്തോഷവുമുണ്ട്.
കമ്പനിയുടെ തുടക്കം
2018-ൽ സ്ഥാപിതമായ റിസോഴ്‌സ്‌ഫുൾ ഓട്ടോമൊബൈൽ യമഹ ഇരുചക്രവാഹനങ്ങൾ കൈകാര്യം ചെയ്യുന്ന സാഹ്‌നി ഓട്ടോമൊബൈൽ എന്ന ബ്രാൻഡ് നാമത്തിലാണ് പ്രവർത്തിക്കുന്നത്. മോട്ടോർ സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വിൽപ്പനയിലും സേവനത്തിലും ഇത് പ്രത്യേകം ശ്രദ്ധിക്കുന്നു. കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ അദ്ദേഹത്തിൻ്റെ ഭാര്യ മേഘ ചൗളയും നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ അമ്മ ബിന്ദു സാഹ്‌നിയുമാണ്.
ഡൽഹി/എൻസിആറിൽ പുതിയ ഷോറൂമുകൾ തുറക്കുക, കടം തിരിച്ചടയ്ക്കുക, വർദ്ധിച്ചുവരുന്ന പ്രവർത്തന മൂലധന ആവശ്യകതകൾ നിറവേറ്റുക, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയിക്കായി വരുമാനം വിനിയോഗിക്കാൻ കമ്പനി ഉദ്ദേശിക്കുന്നു.
വരുമാനത്തിൽ വർധനവ്
റിസോഴ്‌സ്‌ഫുൾ ഓട്ടോമൊബൈലിൻ്റെ വരുമാനം 2020-21ൽ 11 കോടിയിൽ നിന്ന് 2022-23ൽ 18.8 കോടിയായി. 2024 ഫെബ്രുവരി 29 വരെ, അതിൻ്റെ വരുമാനം 16.5 കോടി രൂപയാണ്. അതുപോലെ, 2023-24 ൽ ലാഭവും 1.5 കോടി രൂപയായി വളർന്നു.

ആഘോഷിക്കാൻ തന്നെ തീരുമാനം
ഐപിഒയിൽ ഇത്രയും സ്വീകാര്യത ലഭിക്കാനുള്ള കാരണം എന്താണ് എന്ന് വിശദീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. മുംബൈ, ഡൽഹി, ഗുരുഗ്രാം, ജയ്പൂർ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള ആളുകളാണ് ഓഹരി വാങ്ങിയവരുടെ പട്ടികയിലുള്ളത്. പ്രതീക്ഷിച്ചിതിന്‍റെ 400 ഇരട്ടി ഐപിഒ വഴി ലഭിച്ചതോടെ ആഘോഷം നടത്താനാണ് സാഹ്‌നിയുടെ തീരുമാനം. ഓഗസ്റ്റ് 29ന് സാവ്നി ഓട്ടോമൊബൈൽസ് ഔദ്യോഗികമായി ലിസ്റ്റ് ചെയ്യപ്പെട്ടു.
എസ്‌എംഇ ഐപിഒകള്‍ക്കു സമീപകാലത്തായി വന്‍ഡിമാന്റാണുള്ളത്. ഓഹരി വിപണിയില്‍ ഏറ്റവുമേറെ വിലക്കയറ്റമുണ്ടാകുന്ന മേഖലയാണ് ഇന്ന് എസ്‌എംഇ. എസ്‌എംഇ ഓഹരികള്‍ക്ക് ലിസ്റ്റിംഗില്‍ പരമാവധി 90 ശതമാനം വിലവര്‍ധന മാത്രമേ പാടുള്ളൂ എന്ന നിബന്ധന എന്‍എസ്‌ഇ കൊണ്ടുവന്നതിനു ശേഷവും ഈ മേഖലയിലെ ഓഹരികളുടെ കുതിച്ചുചാട്ടം തുടരുകയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications