കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭവന വായ്പ ബിസിനസ് അഞ്ച് ലക്ഷം കോടി രൂപ കവിഞ്ഞു. 2024ഓടെ ഇത് ഏഴു ലക്ഷം കോടി രൂപയില്‍ എത്തിക്കാനും ബാങ്ക് ലക്ഷ്യമിടുന്നു. ബാങ്കിന്റെ റിയല്‍ എസ്റ്റേറ്റ്-ഭവന വായ്പ ബിസിനസ് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ അഞ്ചിരട്ടി വളര്‍ച്ചയാണ് നേടിയത്. 2011-ലെ 89000 കോടി രൂപയില്‍നിന്നാണ് 2021-ല്‍ 5 ലക്ഷം കോടി രൂപയിലേയ്ക്കെത്തിയത്. പകര്‍ച്ചവ്യാധിയെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തിരിച്ചടിയുണ്ടാക്കിയിട്ടും ബാങ്കിന്റെ ഭവന വായ്പ ബിസിനസ് മികച്ച വളര്‍ച്ച നേടി. 2020 ഡിസംബറില്‍ ഭവന വായ്പയില്‍ വന്‍ വളര്‍ച്ചയാണ് നേടിയത്.

മാത്രവുമല്ല, പുതിയതായി വായ്പ എടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ബാങ്കിന്റെ ഭവന വായ്പയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ മിസ്ഡ് കോള്‍ സംവിധാനവും ( മൊബൈല്‍ നമ്പര്‍: 7208933140) ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭവന വായ്പ മേഖലയില്‍ 34 ശതമാനം വിപണി വിഹിതമുള്ള ബാങ്കിന്റെ ഭവന വായ്പയുടെ പലിശ 6.8 ശതമാനം മുതലാണ്. എസ്ബിഐ അംഗീകരിച്ച പദ്ധതികളില്‍ ഭവന വായ്പ എടുക്കുന്നവര്‍ക്ക് 2021 മാര്‍ച്ച് 31 വരെ പ്രോസസിംഗ് ഫീസ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.
വായ്പയുടെ അന്വേഷണം മുതല്‍ തുക നല്‍കുന്നതുവരെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ നല്കുന്ന റീട്ടെയില്‍ ലോണ്‍ മാനേജ്മെന്റ് സിസ്റ്റം (ആര്എല്എംഎസ്) പ്ലാറ്റ്ഫോം ഉള്‍പ്പെടെ ഭവന വായ്പ നല്‍കുന്നതിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി വിവിധ ഡിജിറ്റല്‍ നടപടികള്‍ ബാങ്ക് മുന്‍കൈയെടുത്തു നടപ്പാക്കി വരികയാണെന്ന് എസ്ബിഐ ചെയര്മാന് ദിനേശ് ഖാര അറിയിച്ചു.
ഇടപാടുകാരുടെ ആവശ്യത്തിനനുസരിച്ച് വൈവിധ്യമാര്‍ന്ന ഭവന വായ്പ പദ്ധതികളാണ് ബാങ്ക് മുന്നോട്ടു വച്ചിട്ടുള്ളത്. റെഗുലര്‍ ഹോം ലോണ്‍, ഗവണ്മെന്റ് ജോലിക്കാര്‍ക്കുള്ള എസ്ബിഐ പ്രിവിലേജ് ഹോം ലോണ്‍, പ്രതിരോധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള ശൗര്യ ഹോം ലോണ്‍, വിദേശ ഇന്ത്യക്കാര്‍ക്കുള്ള എന്‍ആര്‍ഐ ഹോം ലോണ്‍, എസ്ബിഐ മാക്സ് ഗെയിന്‍, സ്മാര്‍ട്ട് ഹോം ലോണ്‍, ഉയര്‍ന്ന തുക ലഭിക്കുന്ന എസ്ബിഐ ഫ്ളെക്സിപേ ഹോം ലോണ്‍, സ്ത്രീകള്‍ക്കുള്ള ഹര്‍ഘര്‍ ഹോം ലോണ്‍, നിലവിലുള്ള വായ്പക്കാര്‍ക്കുള്ള ടോപ് അപ് ലോണ്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വായ്പാ പദ്ധതികളാണ് ബാങ്ക് ഇടപാടുകാര്‍ക്കു മുന്നില്‍ വച്ചിട്ടുള്ളത്.
പ്രധാന് മന്ത്രി ആവാസ് യോജന (പിഎംഎവൈ) സബ്സിഡി കൈകാര്യം ചെയ്യാന്‍ ഭവന, നഗരവികസന മന്ത്രാലയം നിയോഗിച്ചിട്ടുള്ള കേന്ദ്ര നോഡല്‍ ഏജന്‍സി കൂടിയാണ് എസ്ബിഐ. പിഎംഎവൈക്ക് കീഴില്‍ 2020 ഡിസംബര്‍ വരെ എസ്ബി-ഐ 1,94,582 ഭവന വായ്പകല്‍ അനുവദിച്ചു.
ബാങ്ക് നടപ്പാക്കുന്ന എഐ, ക്ലൗഡ്, ബ്ലോക്ക്ചെയിന്‍, മെഷീന് ലേണിംഗ് തുടങ്ങിയവ സങ്കേതിക വിദ്യകള്‍ ഭവനവായ്പ ബിസിനസ് മാത്രമല്ല മറ്റ് ബിസിനസുകളും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. അസംഘടിത മേഖലയിലെ ഭവന വായ്പകള്‍ക്കായി ഒരു കോ-ലെന്‍ഡിംഗ് മോഡല്‍ ആരംഭിക്കുന്നതിന് ബാങ്ക് തയാറെടുക്കുകയാണ്. കെട്ടിട നിര്‍മ്മാതാക്കളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലും എസ്ബിഐ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതിലൂടെ വീട് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ തെരഞ്ഞെടുപ്പുകള്‍ക്കു കഴിയുന്നു. ഡെലിവറി പ്ലാറ്റ്ഫോമുകളില്‍ സ്ഥിരമായി ഉള്‍ക്കൊള്ളുന്നു.
പല വിധ പ്രതിസന്ധികളെ നേരിട്ടിട്ടും എസ്ബിഐയുടെ ഭവനവായ്പ വിപണി വിഹിതം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2004 ല്‍ മൊത്തം 17000 കോടി രൂപയുടെ ഭവന വായ്പയുമായി ഈ ബിസനസില്‍ പ്രവേശിച്ച ബാങ്ക് 2012-ല്‍ ഒരു ലക്ഷം കോടിയുടെ ബിസിനസുമായി പ്രത്യേക റിയല്‍ എസ്റ്റേറ്റ് ഭവന വായ്പ ബിസിനസ് യൂണിറ്റിനു രൂപം നല്കി. 2014-ല്‍ എസ്ബിഐ ഈ വിഭാഗത്തില്‍ മാര്‍ക്കറ്റ് ലീഡറായി. 2021-ല്‍ മൊത്തം ബിസിനസ് 5 ലക്ഷം കോടി രൂപയ്ക്കു മുകളിലുമെത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
