എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഇതരശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇളവുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വ്യപാനം സൃഷ്ടിച്ച പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ഇതര ശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് എസ്ബിഐ. ലോക്ക്ഡൗണും മറ്റ് നിബന്ധനകളും തുടരുന്ന സാഹചര്യത്തില്‍ ബാങ്കിടപാടുകള്‍ കൂടുതല്‍ ബുദ്ധിമുട്ടുകളില്ലാതെ പൂര്‍ത്തീകരിക്കുവാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതാണ് ബാങ്കിന്റെ ഈ നടപടി. ഇനി എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഇതര ശാഖകളില്‍ നിന്നും പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയുടെ പരിധി ഉയര്‍ത്തിയിട്ടുണ്ട്.

 
എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഇതരശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇളവുകള്‍

പുതിയ ഇളവുകള്‍ പ്രകാരം ചെക്ക് ഉപയോഗിച്ച് മറ്റു ശാഖകളില്‍ നിന്നും 1 ലക്ഷം രൂപ വരെ പിന്‍വലിക്കാം. നേരത്തേ ഇത് 50,000 രൂപയായിരുന്നു. കൂടാതെ ബാങ്കുകളിലെ വിത്‌ഡ്രോവല്‍ ഫോറം ഉപയോഗിച്ച് അക്കൗണ്ട് ഉടമകള്‍ക്ക് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 25,000 രൂപയായും ഉയര്‍ത്തി. നേരത്തെ 5,000 രൂപയായിരുന്നു ഇത്തരത്തില്‍ പിന്‍വലിക്കുവാന്‍ സാധിക്കുക.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി;25000 രൂപ നിക്ഷേപിക്കൂ,5 വര്‍ഷങ്ങള്‍ക്ക് ശേഷം വലിയൊരു തുക നേടാം

ഇനി മുതല്‍ ഇതര ശാഖകളില്‍ നിന്നും മൂന്നാം കക്ഷികള്‍ക്ക് ചെക്ക്് ഉപയോഗിച്ച് പണം പിന്‍വലിക്കുവാനും സാധിക്കും. 50,000 രൂപയാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയുടെ പരിധി. നേരത്തെ മറ്റ് ശാഖകകളില്‍ നിന്നും ഇത്തരത്തില്‍ മൂന്നാം കക്ഷികള്‍ക്ക് പണം പിന്‍വലിക്കുവാന്‍ സാധിച്ചിരുന്നില്ല. പണം പിന്‍വലിക്കാനെത്തുന്ന മൂന്നാം കക്ഷികളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ പരിശോധിച്ച് ആവശ്യമായ രേഖകള്‍ ബാങ്കില്‍ സൂക്ഷിക്കുകയും ചെയ്യും.

സുകന്യ സമൃദ്ധി യോജന; എങ്ങനെ നിക്ഷേപിക്കാം? നികുതിയിളവ് ലഭിക്കുമോ? കൂടുതലറിയാം

കോവിഡ് രണ്ടാം തരംഗം ശക്തമായി തന്നെ രാജ്യത്ത് തുടരുന്ന സാഹചര്യത്തില്‍ 2021 സെപ്റ്റംബര്‍ മാസം 30 വരെയാണ് ഈ ഇളവുകള്‍ എസ്ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്.

Read more about: sbi
English summary

SBI Announces Concessions For Customers Who Withdraw Money From other bank ATMs, Know In Detail | എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഇതരശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇളവുകള്‍

SBI Announces Concessions For Customers Who Withdraw Money From other bank ATMs, Know In Detail
Story first published: Thursday, May 20, 2021, 10:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X