നിങ്ങൾ ഇപ്പോഴും നിങ്ങളുടെ പഴയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡ് മാറ്റിയിട്ടില്ലെങ്കിൽ, 2020 ജനുവരി 1 മുതൽ ഇത് ഉപയോഗശൂന്യമാകും. അതായത് ബാങ്ക് നിങ്ങളുടെ കാർഡുകൾ ബ്ലോക്കാക്കും. 2019 ഡിസംബർ 31 ന് എസ്‌ബിഐ മാഗ്സ്ട്രൈപ്പ് ഡെബിറ്റ് കാർഡ് നിർജ്ജീവമാക്കുമെന്നാണ് എസ്‌ബിഐ അറിയിച്ചിരിക്കുന്നത്. അതിനാൽ ഉപഭോക്താക്കൾ അവരുടെ മാഗ്സ്ട്രൈപ്പ് കാർഡ് ഇഎംവി ചിപ്പ് അടിസ്ഥാനമാക്കിയുള്ള എടിഎം ഡെബിറ്റ് കാർഡിലേക്ക് എത്രയും വേഗം മാറ്റണമെന്നാണ് ബാങ്കിന്റെ അഭ്യർത്ഥന.
കാർഡ് മാറ്റേണ്ടത് എങ്ങനെ?
എസ്‌ബിഐ നെറ്റ് ബാങ്കിംഗ്, എസ്‌ബിഐ യോനോ ആപ്പ് പോലുള്ള വിവിധ ഓൺലൈൻ മാർഗങ്ങളിലൂടെയോ അല്ലെങ്കിൽ അവരുടെ ഹോം ബ്രാഞ്ച് സന്ദർശിച്ചോ നിങ്ങളുടെ കാർഡുകൾ മാറ്റിസ്ഥാപിക്കാം. ഇഎംവി ചിപ്പ് അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ് കാർഡിനായി അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ വിലാസം അക്കൗണ്ടിൽ അപ്‌ഡേറ്റു ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കാരണം കാർഡ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് മാത്രമേ അയയ്‌ക്കൂ.
നിങ്ങളുടെ കാർഡ് ഏതാണ്?
ഡെബിറ്റ് കാർഡിന്റെ ഒരു വശത്ത് (മധ്യ-ഇടത് ഭാഗത്ത്) ചിപ്പ് അല്ലെങ്കിൽ മാഗ്സ്ട്രൈപ്പ് കാർഡാണോയെന്ന് നിങ്ങൾക്ക് പരിശോധിക്കാൻ കഴിയും. ഡെബിറ്റ് കാർഡിന്റെ ഒരു വശത്ത് (മധ്യ-ഇടത് ഭാഗത്ത്) ഒരു ചിപ്പ് ഉണ്ടെങ്കിൽ നിങ്ങളുടെ കാർഡ് ഒരു ഇഎംവി ചിപ്പ് ഡെബിറ്റ് കാർഡാണ്. മെച്ചപ്പെട്ട സുരക്ഷയ്ക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനുമായാണ് മാഗ്‌സ്‌ട്രൈപ്പ് ഡെബിറ്റ് കാർഡുകൾ ഇഎംവി ചിപ്പ് കാർഡുകളിലേക്ക് നവീകരിക്കുന്നതെന്ന് എസ്‌ബിഐ പ്രസ്താവനയിൽ പറയുന്നു.
ബാങ്ക് ശാഖയിൽ
മാറ്റി നൽകുന്ന കാർഡ് നിങ്ങൾക്ക് നൽകിയിട്ടുണ്ടോയെന്ന് നിങ്ങളുടെ ശാഖയിൽ പരിശോധിക്കണം. ഇത് നൽകിയിട്ടുണ്ടെങ്കിൽ, അയച്ചതിന്റെ വിശദാംശങ്ങൾ ശാഖ നിങ്ങൾക്ക് നൽകും. ഇത് നൽകിയിട്ടില്ലെങ്കിൽ, ബാങ്ക് ശാഖയിൽ പകരം ഇഎംവി ചിപ്പ് ഡെബിറ്റ് കാർഡിന് അപേക്ഷിക്കാം. 7 പ്രവൃത്തി ദിവസത്തിനുള്ളിൽ എടിഎം കാർഡ് നിങ്ങളുടെ വീട്ടുവിലാസത്തിലേക്ക് അയയ്ക്കും. Www.onlinesbi.com ൽ നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിംഗ് അക്കൌണ്ട് വഴിയും മാറ്റിയെടുക്കാനുള്ള കാർഡിന് വേണ്ടി അപേക്ഷിക്കാം.
നെറ്റ് ബാങ്കിംഗ് വഴി ഇഎംവി ഡെബിറ്റ് കാർഡിന് എങ്ങനെ അപേക്ഷിക്കാം?
- നിങ്ങളുടെ ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് www.onlinesbi.comൽ ലോഗിൻ ചെയ്യുക.
- 'e-Services' ഓപ്ഷൻ തിരഞ്ഞെടുക്കുക
- അതിന് കീഴിലുള്ള 'ATM Card Services' തിരഞ്ഞെടുക്കുക
- തുടർന്ന് 'Request ATM/Debit Card' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
കാർഡ് ഉപയോഗിക്കാൻ ആരംഭിക്കുന്നതിന് നിങ്ങൾ ഒരു "ഗ്രീൻ പിൻ" സൃഷ്ടിക്കണം. ഇത് സൌജന്യമാണ്. മാഗ്സ്ട്രൈപ്പ് കാർഡുമായി താരതമ്യപ്പെടുത്തുമ്പോൾ വാർഷിക മെയിന്റനൻസ് നിരക്കുകളിൽ മാറ്റമുണ്ടാകില്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം



Click it and Unblock the Notifications