ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ രാജ്യത്തെ എല്ലാ എസ്‌ബിഐ എടിഎമ്മുകളിലുമുടനീളം ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ വ്യാപിപ്പിക്കും. 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് ഒടിപി സേവനമുള്ളത്. ഇത് 2020 സെപ്റ്റംബർ 18 മുതൽ പ്രാബല്യത്തിൽ വരും. 10,000 രൂപയ്ക്ക് മുകളിലുള്ള തുക പിൻവലിക്കുമ്പോൾ എസ്‌ബിഐ ഡെബിറ്റ് കാർഡ് ഉടമകൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിൽ ലഭിക്കുന്ന ഒടിപി, ഡെബിറ്റ് കാർഡ് പിൻ എന്നിവ ഓരോ തവണയും എടിഎമ്മിൽ നൽകണം.
24 മണിക്കൂർ സേവനം
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എസ്‌ബിഐ 2020 ജനുവരി 1 മുതൽ എസ്‌ബിഐ എടിഎമ്മുകൾ വഴി രാത്രി 8 മുതൽ രാവിലെ 8 വരെ ഒടിപി അടിസ്ഥാനമാക്കിയുള്ള 10,000 രൂപയ്ക്ക് മുകളിലുള്ള പണം പിൻവലിക്കൽ രീതി അവതരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ 24 മണിക്കൂറും ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സൗകര്യമാണ് ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ എസ്‌ബിഐ എടിഎം വഴിയുള്ള പണം പിൻവലിക്കലിലെ സുരക്ഷാ നില കൂടുതൽ ശക്തമായി.
തട്ടിപ്പുകൾ കുറയും
ദിവസം മുഴുവൻ ഈ സൗകര്യം ഏർപ്പെടുത്തിയതോടെ എസ്‌ബിഐ ഡെബിറ്റ് കാർഡ് ഉടമകളെ തട്ടിപ്പുകാർ, അനധികൃതമായുള്ള പണം പിൻവലിക്കൽ, കാർഡ് സ്കിമ്മിംഗ്, കാർഡ് ക്ലോണിംഗ്, എന്നിവയ്ക്ക് ഇരയാകാനുള്ള സാധ്യതയിൽ നിന്ന് തടയുമെന്ന് എസ്‌ബിഐ പ്രസ്താവനയിൽ പറഞ്ഞു. 24x7 ഒടിപി അടിസ്ഥാന എടിഎം പിൻവലിക്കലുകൾ എസ്‌ബിഐ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതവും അപകടരഹിതവുമായ പണം പിൻവലിക്കൽ വാഗ്ദാനം ചെയ്യുന്നു.
പുതിയ രീതി ഇങ്ങനെ
ഉപയോക്താക്കൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകി കഴിഞ്ഞാൽ, എടിഎം സ്ക്രീൻ ഒടിപി ആവശ്യപ്പെടും, അവിടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച അതേ നമ്പർ നൽകേണ്ടതുണ്ട്. എസ്‌ബിഐ ഇതര എടിഎമ്മുകളിൽ ഈ പ്രവർത്തനം വികസിപ്പിച്ചിട്ടില്ലാത്തതിനാൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സൗകര്യം എസ്‌ബിഐ എടിഎമ്മുകളിൽ മാത്രമേ ലഭ്യമാകൂ. സാങ്കേതിക മെച്ചപ്പെടുത്തലിലൂടെയും സുരക്ഷാ നിലവാരം ഉയർത്തുന്നതിലൂടെയും ഉപഭോക്താക്കൾക്ക് സൗകര്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ എസ്‌ബിഐ എല്ലായ്പ്പോഴും മുൻപന്തിയിലാണെന്ന് എസ്‌ബിഐ എംഡി (റീട്ടെയിൽ & ഡിജിറ്റൽ ബാങ്കിംഗ്) സി.എസ് സെട്ടി പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ആസ്തി, നിക്ഷേപം, ശാഖകൾ, ഉപഭോക്താക്കൾ, ജീവനക്കാർ എന്നിവരുടെ കാര്യത്തിൽ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ). രാജ്യത്തെ ഏറ്റവും വലിയ പണയ വായ്പാദാതാവ് കൂടിയാണ് എസ്ബിഐ. 2020 മാർച്ച് 31 ലെ കണക്കനുസരിച്ച് ബാങ്കിന് 32 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
