വളർച്ചാ നിരക്കിനെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ടുമായി എസ്ബിഐ; സൗകര്യമേഖലയിലെ നിക്ഷപത്തിലും കുറവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നുവെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്ന കണക്കുകൾ പുറത്ത്, നടപ്പുവർഷത്തിലെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 5%താഴെയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. പ്രമുഖ ഫിനാൻഷ്യൽ ഹോൾഡിംങ് കമ്പനിയായ നൊമുറയാണ് വ്യക്തമാക്കിയത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് വെറും 4.2% ഒതുങ്ങുമെന്നാണ് റി്പ്പോർട്ട് വ്യക്തമാക്കുന്നത്

 

ജൂലൈ

ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് വെറും 4.2% ഒതുങ്ങുമെന്നാണ് റി്പ്പോർട്ട് വ്യക്തമാക്കുന്നത്. 2ആം പാദത്തിലെ വളർച്ചാ നിരക്കുകൾ പുറത്ത് വരാനിരിക്കെയാണ് റിപ്പോർട്ട് പുറത്ത്വന്നത്. കൂടാതെ തുടർച്ചയായി രണ്ടാം മാസത്തിലാണ് രാജ്യത്തുള്ള ഫാക്ടറി ഉത്പാദനത്തിൽ ഇടിവ് രേഖപ്പെടുത്തുന്നതും.

ജിഡിപി

കൂടാതെ ജൂണിൽ അവസാനിച്ച ഒന്നാം പാദത്തെക്കാൾ കുറവായിരിക്കും സെപ്റ്റംബർ പാദത്തിലെ ജിഡിപി വളർച്ചാ നിരക്കെന്നും വ്യക്തമാക്കി. കഴിഞ്ഞയാഴ്ച്ച പുറത്തിറക്കിയ ഇക്കോറാപ്പ് റിപ്പോർ്ട്ടിൽ എസ്ബിഐ വ്യക്തമാക്കുന്നതും ഏറെക്കുറെ ഇതിന് സമാനമായ നവസ്തുതകളാണ്, അതായത് വളർച്ചാ നിരക്കിൽ പിന്നോട്ട് പോകുമെന്നാണ് വ്യക്തമാക്കിയിരിയ്ക്കുന്നത്. അതേസമയം, സാമ്പത്തിക വളർച്ചാ നിരക്ക് 2020-21ൽ 6.2 ശതമാനമായി ഉയരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

സാമ്പത്തിക വളർച്ചയ്ക്ക് മുന്നോടിയായി റിസർവ് ബാങ്ക് (ആർ‌ബി‌ഐ) ഡിസംബറിലെ ധനനയ അവലോകനത്തിൽ "വലിയ നിരക്ക് കുറച്ചിരുന്നു. കഴിഞ്ഞ മാസം, പ്രധാന പോളിസി നിരക്ക് (റിപ്പോ) തുടർച്ചയായി അഞ്ചാം തവണയും 25 ബേസിസ് പോയിൻറ് കുറച്ചപ്പോൾ, റിസർവ് ബാങ്ക് വളർച്ചാ പ്രവചനം 2019-20ൽ 6.9 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി കുറച്ചിരുന്നു.

തുണി ഇസ്തിരിയിട്ടാല്‍ പൊള്ളുന്ന ലാഭം, മാസം 10 ലക്ഷം രൂപ വരെ വരുമാനവുമായി മലയാളി സംരംഭക

 ജിഡിപി

അതേസമയം, 2019-20 ലെ ജിഡിപി പ്രവചനം നേരത്തെ 6.1 ശതമാനത്തിൽ നിന്ന് 5 ശതമാനമായി പരിഷ്കരിക്കുകയാണെന്ന് എസ്ബിഐ ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ ജിഡിപി വളർച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനമായി കുറഞ്ഞു. കൂടാതെ 26 സൂചകങ്ങളിൽ വെറും 5 സൂചകങ്ങൾ മാത്രമാണ് ത്വരണം കാണിക്കുന്നുള്ളുവെന്നും അവർ വ്യക്തമാക്കി.

പുതിയ ചില ആധാ‍ർ നിയമങ്ങൾ അറിഞ്ഞോ? ഈ ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് പരിധി

ഡിമാൻഡ് മാന്ദ്യം

എന്നാൽ ഉണ്ടായിട്ടുള്ള ഡിമാൻഡ് മാന്ദ്യം അതീവ പ്രാധാന്യം അർഹിക്കുന്നതാണെന്നും കൂടാതെ ഇത് വീണ്ടെടുക്കാൻ ഏറെ സമയം വേണ്ടിവരുമെന്നും വ്യക്തമാക്കി. കൂടാതെ പഠനമനുസരിച്ച്, ഡിസംബറിലെ ധനനയ അവലോകനത്തിൽ റിസർവ് ബാങ്ക് "വലിയ നിരക്ക് വെട്ടിക്കുറവുകൾ" നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള അഞ്ചാമത്തെ ദ്വിമാസ ധനനയം ഡിസംബർ 5 ന് റിസർവ് ബാങ്ക് പ്രഖ്യാപിക്കും.

English summary

വളർച്ചാ നിരക്കിനെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ടുമായി എസ്ബിഐ; സൗകര്യമേഖലയിലെ നിക്ഷപത്തിലും കുറവ് . sbi calculation about gdp growth rate in india

sbi calculation about gdp growth rate in india
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X