ന്യൂഡൽഹി: ഓഹരി വിപണി തകര്‍ച്ച നേരിടുന്ന സമയത്തും എസ്ബിഐ കാര്‍ഡ്സിന്റെ ഐപിഒയ്ക്ക് മുന്നേറ്റം. ഓഹരി വിൽപ്പന തുടങ്ങി മൂന്നാം ദിവസം തന്നെ ഓഹരികൾ പൂർണ്ണമായും സബ്സ്ക്രൈബുചെയ്തു. 10.02 കോടി ഓഹരികളാണ് വിൽപനയ്ക്കുവെച്ചത്. മൂന്നാം ദിവസം 11 മണിയോടെ 11.02 കോടി ഓഹരികള്‍ക്കുള്ള അപേക്ഷ ലഭിച്ചതായി എന്‍എസ്ഇയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഐപിഒ വഴി 10,355 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 750 രൂപ മുതല്‍ 755 രൂപവരെ ആയിരിക്കും ലിസ്റ്റ് ചെയ്യുമ്പോഴത്തെ വില. മാര്‍ച്ച് രണ്ടിന് തുടങ്ങിയ എസ്ബിഐ കാര്‍ഡ്സിന്റെ ഐപിഒ അഞ്ചിനാണ് ഇഷ്യു ക്ലോസ് ചെയ്യുന്നത്.

എസ്ബിഐ കാർഡ്സിനെക്കുറിച്ചറിയാം..
എസ്ബിഐ കാർഡ്സില്‍ 76 ശതമാനം ഓഹരിയാണ് സ്റ്റേറ്റ് ബാങ്കിനുളളത്. ബാക്കി വരുന്ന ഓഹരി കാർലൈൽ ഗ്രൂപ്പിനാണ്. വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ എസ്ബിഐ കാർഡ്സാണ് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡ് കമ്പനി. ഐപിഒ പ്രകാരം 130.53 ലക്ഷം ഇക്വിറ്റി ഷെയറുകൾ എസ്ബിഐ ഓഹരി ഉടമകൾക്കായി നീക്കിവച്ചിട്ടുണ്ട്. 500 കോടി രൂപ മൂല്യമുളള പുതിയ ഇക്വിറ്റി ഓഹരികളും എസ്ബിഐ കാര്‍ഡ്സ് വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ജിഇ ക്യാപിറ്റലും ചേർന്ന് 1998 ഒക്ടോബറിലാണ് എസ്ബിഐ കാർഡുകൾ ആരംഭിച്ചത്. 2017-ൽ ജിഇ ക്യാപിറ്റൽ അവരുടെ 40 ശതമാനം ഓഹരി പങ്കാളിത്തം എസ്ബിഐക്കും കാർലൈലിനുമായി വിൽക്കുകയായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
