ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ എസ്ബിഐ ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയും സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്ക് കുറച്ചു. പുതുക്കിയ നിരക്കുകൾ മാർച്ച് 10 മുതൽ പ്രാബല്യത്തിൽ വന്നു. ഫെബ്രുവരി 10 ന് എസ്ബിഐ എഫ്ഡികളുടെ പലിശ നിരക്ക് കുറച്ചിരുന്നു. ഏറ്റവും പുതിയ നിരക്ക് അനുസരിച്ച്, 7 ദിവസം മുതൽ 45 ദിവസം വരെയുള്ള എസ്ബിഐ എഫ്ഡികൾക്ക് മുമ്പത്തെ 4.5 ശതമാനത്തിൽ നിന്ന് 4 ശതമാനമായി പലിശ നിരക്ക് കുറഞ്ഞു. അതുപോലെ, ഒരു വർഷം മുതൽ 5 വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് മുമ്പ് ലഭിച്ചിരുന്ന 6 ശതമാനത്തിൽ നിന്ന് 5.9 ശതമാനമായി പലിശ കുറഞ്ഞു. 5 വർഷത്തിനും 10 വർഷത്തിനും ഇടയിലുള്ള എസ്ബിഐ സ്ഥിരനിക്ഷേപത്തിന് 6 ശതമാനത്തിൽ നിന്ന് 5.9 ശതമാനമായി പലിശ കുറഞ്ഞു.
ബാധകമാകുന്നത് ആർക്ക്?
മുതിർന്ന പൗരന്മാർക്ക് പൊതുജനങ്ങൾക്ക് നൽകുന്നതിനേക്കാൾ 50 ബേസിസ് പോയിൻറ് ഉയർന്ന പലിശനിരക്ക് തുടരുമെന്ന് എസ്ബിഐ അറിയിച്ചു. 2 കോടിയിൽ താഴെയുള്ള ചില്ലറ സ്ഥിര നിക്ഷേപങ്ങളിലാണ് ഈ നിരക്കുകൾ ബാധകമാകുന്നത്. പുതിയ എഫ്ഡി പലിശനിരക്കുകൾ പുതിയ നിക്ഷേപങ്ങൾക്കും കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പുതുക്കലിനും ബാധകമാകുമെന്നും എസ്ബിഐ അറിയിച്ചു.
പൊതുജനങ്ങൾക്കായുള്ള എസ്ബിഐ എഫ്ഡി പലിശ നിരക്കുകൾ
- 7 ദിവസം മുതൽ 45 ദിവസം വരെ - 4%
- 46 ദിവസം മുതൽ 179 ദിവസം വരെ - 5%
- 180 ദിവസം മുതൽ 210 ദിവസം വരെ - 5.5%
- 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ - 5.5%
- 1 വർഷം മുതൽ 2 വർഷത്തിൽ താഴെ- 5.9%
- 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെ - 5.9%
- 3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെ - 5.9%
- 5 വർഷം 10 വർഷം വരെ - 5.9%
മുതിർന്ന പൗരന്മാർക്കുള്ള എസ്ബിഐ എഫ്ഡി നിരക്കുകൾ
- 7 ദിവസം മുതൽ 45 ദിവസം വരെ - 4.5%
- 46 ദിവസം മുതൽ 179 ദിവസം വരെ - 5.5%
- 180 ദിവസം മുതൽ 210 ദിവസം വരെ- 6%
- 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 6%
- 1 വർഷം മുതൽ 2 വർഷത്തിൽ താഴെ - 6.4%
- 2 വർഷം മുതൽ 3 വർഷം വരെ - 6.4%
- 3 വർഷം മുതൽ 5 വർഷത്തിൽ താഴെ - 6.4%
- 5 വർഷം മുതൽ 10 വർഷം വരെ - 6.4%
മറ്റ് ബാങ്കുകൾ
എസ്ബിഐ പലിശനിരക്ക് കുറച്ചതോടെ മറ്റ് ബാങ്കുകളും അവരുടെ പലിശനിരക്ക് പരിഷ്കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും ഫെബ്രുവരി 10 ന് പലിശ നിരക്ക് പരിഷ്കരിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
