റിസർവ് ബാങ്ക് പലിശ നിരക്ക് 75 ബേസിസ് പോയിൻറ് കുറച്ച് 4.4 ശതമാനമാക്കിയതിന് പിന്നാലെ എസ്ബിഐ വിവിധ കാലാവധികളിലുള്ള എഫ്ഡി പലിശ നിരക്ക് കുറച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് (മാർച്ച് 28) മുതൽ പ്രാബല്യത്തിൽ വരും. ഈ മാസം ഇത് രണ്ടാം തവണയാണ് എസ്ബിഐ പലിശ നിരക്ക് കുറയ്ക്കുന്നത്. മാർച്ച് 10 ന് എസ്ബിഐ എഫ്ഡികളുടെ പലിശ നിരക്ക് കുറച്ചിരുന്നു. ആഭ്യന്തര റീട്ടെയിൽ ടേം ഡെപ്പോസിറ്റ് (ടിഡി) പലിശനിരക്ക് 50 ബിപിഎസായി കുറച്ചു. ബൾക്ക് ടിഡി പലിശനിരക്ക് 50 ബേസിസ് പോയിന്റിൽ നിന്ന് 100 ബിപിഎസായി കുറച്ചു.
പലിശയിലെ മാറ്റം
ഏറ്റവും പുതിയ നിരക്ക് അനുസരിച്ച്, 7 ദിവസം മുതൽ 45 ദിവസം വരെയുള്ള എസ്ബിഐ എഫ്ഡിക്ക് മുമ്പത്തെ 4 ശതമാനത്തിൽ നിന്ന് പലിശ നിരക്ക് 3.5 ശതമാനമായി കുറയും. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള എഫ്ഡിക്ക് 5 ശതമാനത്തിന് പകരം 4.5 ശതമാനം പലിശയെ ലഭിക്കൂ. 180 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് 5.5 ശതമാനത്തിന് 5 ശതമാനമായി പലിശ കുറഞ്ഞു. 1 വർഷം മുതൽ 10 വർഷം വരെയുള്ള എസ്ബിഐ സ്ഥിരനിക്ഷേപ പലിശ നിരക്ക് മുമ്പത്തെ 5.9 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായി കുറച്ചു.
മുതിർന്ന പൗരന്മാർക്ക്
മുതിർന്ന പൗരന്മാർക്ക് സാധാരണ നിക്ഷേപകർക്ക് നൽകുന്നതിനേക്കാൾ 50 ബേസിസ് പോയിൻറ് ഉയർന്ന പലിശനിരക്ക് തുടരുമെന്ന് എസ്ബിഐ അറിയിച്ചു. 2 കോടിയിൽ താഴെയുള്ള ചില്ലറ സ്ഥിര നിക്ഷേപങ്ങളിലാണ് ഈ നിരക്കുകൾ ബാധകമാകുന്നത്. ഏറ്റവും പുതിയ പുനരവലോകനം അനുസരിച്ചുള്ള വിവിധ കാലാവധികളിലെ പലിശ നിരക്ക് അറിയാം.
പൊതുജനങ്ങൾക്കായുള്ള എസ്ബിഐ എഫ്ഡി നിരക്കുകൾ
- 7 ദിവസം മുതൽ 45 ദിവസം വരെ - 3.5%
- 46 ദിവസം മുതൽ 179 ദിവസം വരെ - 4.5%
- 180 ദിവസം മുതൽ 210 ദിവസം വരെ - 5%
- 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 5%
- 1 വർഷം മുതൽ 2 വർഷത്തിൽ താഴെ - 5.7%
- 2 വർഷം മുതൽ 3 വർഷം വരെ - 5.7%
- 3 വർഷം മുതൽ 5 വർഷത്തിൽ താഴെ - 5.7%
- 5 വർഷം മുതൽ 10 വർഷം വരെ - 5.7%
മുതിർന്ന പൗരന്മാർക്കായുള്ള എസ്ബിഐ എഫ്ഡി നിരക്കുകൾ
- 7 ദിവസം മുതൽ 45 ദിവസം വരെ - 4%
- 46 ദിവസം മുതൽ 179 ദിവസം വരെ - 5%
- 180 ദിവസം മുതൽ 210 ദിവസം വരെ - 5.5%
- 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 5.5%
- 1 വർഷം മുതൽ 2 വർഷത്തിൽ താഴെ - 6.2%
- 2 വർഷം മുതൽ 3 വർഷത്തിൽ താഴെ - 6.2%
- 3 വർഷം മുതൽ 5 വർഷത്തിൽ താഴെ - 6.2%
- 5 വർഷം മുതൽ 10 വർഷം വരെ - 6.2%
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications