രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ അതിന്റെ ബാഹ്യ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള നിരക്ക് (ഇബിആർ) 25 ബിപിഎസ് പോയിന്റ് കുറച്ചു. ഇതോടെ പ്രതിവർഷ നിരക്ക് 7.80 ശതമാനമായി കുറഞ്ഞു. നേരത്തെ ഇത് പ്രതിവർഷം 8.05 ശതമാനമായിരുന്നു. ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. നിലവിലുള്ള ഭവനവായ്പ ഉപഭോക്താക്കൾക്കും ബാഹ്യ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള നിരക്കുമായി ബന്ധപ്പെടുത്തി വായ്പകൾ നേടിയ എംഎസ്എംഇ വായ്പക്കാർക്കും 25 ബേസിസ് പോയിൻറുകൾ കുറയും.
പുതിയ വീട് വാങ്ങുന്നവർക്ക് പ്രതിവർഷം 7.90 ശതമാനം മുതലുള്ള പലിശ നിരക്കിൽ വായ്പ ലഭിക്കുമെന്ന് എസ്ബിഐ അറിയിച്ചു. ഒക്ടോബറിൽ റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കായ 25 ബേസിസ് പോയിൻറ് 5.15 ശതമാനമായി കുറച്ചിരുന്നു, ഇത് 2010 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. എന്നാൽ ഈ മാസത്തെ അവലോകനത്തിൽ സെൻട്രൽ ബാങ്കിന്റെ പലിശനിരക്കുകളിൽ മാറ്റമില്ല. എസ്ബിഐയുടെ ബാഹ്യ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക്, ആർബിഐയുടെ റിപ്പോ നിരക്കുമായി (നിലവിലെ 5.15%) ബന്ധിപ്പിച്ചിരിക്കുന്നു, ഇത് റിപ്പോ നിരക്കും 265 ബേസിസ് പോയിൻറുമായി നിശ്ചയിച്ചിരിക്കുന്നു.

ഈ മാസം ആദ്യം എസ്ബിഐ ഒരു വർഷത്തെ എംസിഎൽആർ നിരക്ക് അല്ലെങ്കിൽ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് 10 ബിപിഎസ് കുറച്ചിരുന്നു, ഡിസംബർ 10 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ഏറ്റവും പുതിയ നിരക്ക് അനുസരിച്ച് എസ്ബിഐയുടെ ഒരു വർഷത്തെ എംസിഎൽആർ പ്രതിവർഷം 8.00 ശതമാനത്തിൽ നിന്ന് 7.90 ശതമാനമായി കുറയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
