രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സേവിംഗ്സ് ബാങ്ക് നിക്ഷേപ പലിശ നിരക്ക് 5 ബേസിസ് പോയിൻറ് കുറച്ച് 2.70 ശതമാനമാക്കി. പുതുക്കിയ പലിശ നിരക്ക് 2020 മെയ് 31 മുതൽ ബാധകമാണെന്ന് ബാങ്കിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. സേവിംഗ്സ് ബാങ്ക് നിക്ഷേപത്തിന് ബാങ്കിന് രണ്ട് സ്ലാബുകളാണുള്ളത്. ഒരു ലക്ഷം രൂപ വരെയുള്ള ബാലൻസ്, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബാലൻസ് എന്നിങ്ങനെ.
പലിശ കുറയ്ക്കൽ
ഏപ്രിലിൽ ബാങ്ക് സേവിംഗ്സ് ബാങ്ക് നിക്ഷേപ നിരക്ക് 25 ബേസിസ് പോയിൻറ് കുറച്ചുകൊണ്ട് എല്ലാ സ്ലാബുകളിലും പലിശ പ്രതിവർഷം 2.75 ശതമാനമാക്കി കുറച്ചിരുന്നു. മെയ് 27 മുതൽ ബാങ്ക് റീട്ടെയിൽ ടേം ഡെപ്പോസിറ്റ് നിരക്കുകൾ എല്ലാ കാലാവധികളിലുമുടനീളം 40 ബേസിസ് പോയിൻറുകൾ (ബിപിഎസ്) കുറച്ചിട്ടുണ്ട്. മെയ് മാസത്തിൽ ബാങ്ക് സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്ക് രണ്ട് തവണ കുറയ്ക്കുകയും ചെയ്തു.
സേവിംഗ്സ് പലിശ നിരക്ക്
ഏഴു ദിവസം മുതൽ 45 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന സേവിംഗ്സ് നിക്ഷേപങ്ങൾക്ക് ബാങ്ക് 2.90 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നേരത്തെ 3.30 ശതമാനമായിരുന്നു ഇത്. എഫ്ഡികളുടെ നിരക്ക് 180 ദിവസം മുതൽ 210 ദിവസത്തെ കാലാവധികളിൽ 4.40 ശതമാനമായി പരിഷ്കരിച്ചിരുന്നു. നേരത്തെ ഇത് 4.80 ശതമാനമായിരുന്നു.
ബൾക്ക് ഡെപ്പോസിറ്റുകൾ
5 വർഷം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് നേരത്തെ 5.70 ശതമാനത്തിൽ നിന്ന് 5.40 ശതമാനമായി കുറച്ചിട്ടുണ്ട്. ബൾക്ക് ഡെപ്പോസിറ്റുകളുടെ (രണ്ട് കോടി രൂപയും അതിന് മുകളിലുള്ളതും) പലിശനിരക്ക് 50 ബേസിസ് പോയിൻറ് വരെ ബാങ്ക് കുറച്ചിട്ടുണ്ട്.
എഫ്ഡി പലിശ നിരക്ക്
ഏറ്റവും പുതിയ പുനരവലോകനത്തിന് ശേഷം, 7 ദിവസം മുതൽ 45 ദിവസം വരെയുള്ള എസ്ബിഐ എഫ്ഡിക്ക് ഇപ്പോൾ 2.9 ശതമാനം ലഭിക്കും. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപത്തിന് 3.9% പലിശയാണ് ലഭിക്കുക. 180 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് 4.4 ശതമാനം പലിശ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
