ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഇന്ന് രാവിലെ വായ്പകളുടെ എംസിഎൽആർ നിരക്ക് കുറച്ചതായി പ്രഖ്യാപിച്ചു. എംസിഎൽആർ നിരക്ക് 5-10 ബേസിസ് പോയിന്റാണ് കുറച്ചിരിക്കുന്നത്. അതായത് മൂന്ന് മാസം വരെ കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്കാണ് ബാങ്ക് കുറച്ചിരിക്കുന്നത്. 2020 ജൂലൈ 10 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. വായ്പ എടുക്കൽ വർദ്ധിപ്പിക്കുന്നതിനും ഡിമാൻഡ് പുനരുജ്ജീവിപ്പിക്കുന്നതിനുമായി ചെറിയ കാലാവധികളിലുള്ള വായ്പകളുടെ നിരക്ക് കുറച്ചതായി ബാങ്ക് പ്രസ്താവനയിൽ പറയുന്നു.
പതിനാലാമത്തെ നിരക്ക് കുറയ്ക്കൽ
എസ്‌ബിഐ നൽകുന്ന വിവരം അനുസരിച്ച് ഇത് ബാങ്കിന്റെ എംസിഎൽആറിൽ തുടർച്ചയായ പതിനാലാമത്തെ കുറവാണ്. ഈ പരിഷ്കരണത്തോടെ, എസ്‌ബിഐയുടെ 3 മാസം വരെയുള്ള വായ്പകളുടെ എംസിഎൽആർ നിരക്ക് 6.65 ശതമാനമായി കുറയും. ഇത് ബാഹ്യ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കിന് (ഇബിഎൽആർ) തുല്യമാണ്. ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം എന്നീ കാലാവധികളിലെ എംസിഎൽആർ നിരക്ക് യഥാക്രമം 7% , 7.2% , 7.3% എന്നിങ്ങനെയാണ്.
പരിഷ്കരിച്ച എംസിഎൽആർ
എസ്‌ബിഐയുടെ എംസിഎൽആർ വിപണിയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി. വിവിധ കാലാവധികളിലുള്ള ബാങ്കിന്റെ പരിഷ്കരിച്ച എംസിഎൽആർ നിരക്ക് ചുവടെ ചേർക്കുന്നു.
കാലാവധികളും നിരക്കുകളും
- ഒരു രാത്രി - 6.65%
- ഒരു മാസം - 6.65%
- മൂന്ന് മാസം - 6.65%
- ആറ് മാസം - 6.95%
- ഒരു വർഷം - 7%
- രണ്ട് വർഷം - 7.2%
- മൂന്ന് വർഷം 7.3 %
മറ്റ് നിരക്ക് കുറയ്ക്കലുകൾ
ജൂണിൽ ബാങ്ക് പ്രധാന വായ്പാ നിരക്കുകളായ എംസിഎൽആർ, എക്സ്റ്റേണൽ ബെഞ്ച്മാർക്ക് നിരക്ക് (ഇബിആർ) എന്നിവ യഥാക്രമം 25 ബേസിസ് പോയിന്റുകളും 40 ബേസിസ് പോയിന്റുകളും കുറച്ചിരുന്നു. ഒരു വർഷത്തെ എംസിഎൽആർ പ്രതിവർഷം 7 ശതമാനമായി കുറഞ്ഞു.
റിസർവ് ബാങ്ക് നിരക്ക് കുറയ്ക്കൽ
ബാഹ്യ ബെഞ്ച്മാർക്ക് വായ്‌പാ നിരക്കും റെപ്പോ-ലിങ്ക്ഡ് ലെൻഡിംഗ് നിരക്കും ബന്ധപ്പെടുത്തി വായ്പ ലഭിക്കുന്ന വായ്പക്കാർക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച 40 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കലും ബാങ്ക് ഉപഭോക്താക്കൾക്ക് കൈമാറി. ഇതോടെ എസ്‌ബിഐയുടെ ഇബിആറും ആർഎൽഎൽആറും യഥാക്രമം 40 ബിപിഎസ് കുറഞ്ഞ് 6.65 ശതമാനമായും 6.25 ശതമാനമായും കുറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
