എസ്‌ബി‌ഐ വായ്പാ പലിശ നിരക്കും എഫ്ഡി പലിശ നിരക്കും കുറച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ എസ്‌ബി‌ഐ വായ്പാ പലിശ നിരക്കുകൾ കുറച്ചു. എല്ലാ കാലാവധികളിലുമുള്ള എംസിഎൽആർ നിരക്ക് 5 ബേസിസ് പോയിൻറ് വീതമാണ് ബാങ്ക് കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് നവംബർ 10 മുതൽ പ്രാബല്യത്തിൽ വരും. 2019-20 സാമ്പത്തിക വർഷത്തിൽ വായ്പാ നിരക്കിൽ തുടർച്ചയായ ഏഴാമത്തെ തവണയാണ് ബാങ്ക് കുറവ് വരുത്തുന്നത്.

നിരക്ക് കുറച്ചതിനുശേഷം 2019 നവംബർ 10 മുതൽ എസ്‌ബി‌ഐയുടെ ഒരു വർഷത്തെ എം‌സി‌എൽ‌ആർ നിരക്ക് പ്രതിവർഷം 8 ശതമാനമായിരിക്കും. എസ്‌ബി‌ഐ എഫ്ഡി പലിശ നിരക്കുകൾ 15 ബേസിസ് പോയിൻറ് കുറയ്ക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനും രണ്ടു വര്‍ഷത്തിനുമിടയില്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കിലാണ് ഇത്തവണ 15 ബേസിസ് പോയന്റ് കുറവു വരുത്തിയിരിക്കുന്നത്.

എസ്ബിഐയുടെ അറ്റാദായത്തിൽ മൂന്നിരട്ടി വർദ്ധനവ്; ഓഹരി വിലയും കുതിച്ചുയർന്നുഎസ്ബിഐയുടെ അറ്റാദായത്തിൽ മൂന്നിരട്ടി വർദ്ധനവ്; ഓഹരി വിലയും കുതിച്ചുയർന്നു

എസ്‌ബി‌ഐ വായ്പാ പലിശ നിരക്കും എഫ്ഡി പലിശ നിരക്കും കുറച്ചു

രണ്ടു കോടി രൂപയ്ക്കുമുകളിലുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശയും കുറച്ചിട്ടുണ്ട്. 30 മുതല്‍ 75 ബേസിസ് പോയന്റു വരെയാണ് കുറവുവരുത്തിയിട്ടുള്ളത്. ഒരു ലക്ഷം രൂപ വരെയുള്ള സേവിംഗ്സ് അക്കൗണ്ട് നിക്ഷേപ പലിശ നിരക്ക് നവംബർ ഒന്നിന് 3.5 ശതമാനത്തിൽ നിന്ന് 3.25 ശതമാനമായും ബാങ്ക് കുറച്ചിരുന്നു. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് 25 ബേസിസ് പോയിൻറാണ് അന്ന് കുറച്ചത്. 3% ആണ് ഒരു ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന്റെ പലിശ.

ഉത്സവ സീസണിന് മുന്നോടിയായി എല്ലാ ഉപഭോക്താക്കൾ‌ക്കും ആനുകൂല്യങ്ങൾ‌ നൽ‌കുന്നതിനായി എസ്‌ബി‌ഐ കഴിഞ്ഞ മാസം എല്ലാ കാലാവധികളിലുമുള്ള എം‌സി‌എൽ‌ആർ നിരക്ക് 10 ബേസിസ് പോയിൻറ് കുറച്ചിരുന്നു.

താമസം മാറിയോ? നിങ്ങളുടെ എസ്‌ബി‌ഐ അക്കൗണ്ട് ഓൺ‌ലൈനായി എങ്ങനെ മറ്റൊരു ശാഖയിലേയ്ക്ക് മാറ്റാം?താമസം മാറിയോ? നിങ്ങളുടെ എസ്‌ബി‌ഐ അക്കൗണ്ട് ഓൺ‌ലൈനായി എങ്ങനെ മറ്റൊരു ശാഖയിലേയ്ക്ക് മാറ്റാം?

malayalam.goodreturns.in

English summary

എസ്‌ബി‌ഐ വായ്പാ പലിശ നിരക്കും എഫ്ഡി പലിശ നിരക്കും കുറച്ചു

State Bank of India (SBI), the largest bank in India, has cut lending rates. The bank has reduced the MCLR rate by 5 basis points. Read in malayalam.
Story first published: Friday, November 8, 2019, 14:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X