ഉപയോക്താക്കൾക്കായി വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങൾ എത്തിക്കാനൊരുങ്ങി എസ്ബിഐ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ മുൻനിര ബാങ്കുകളിലെന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താകൾക്ക് വാതിൽപ്പടി ബാങ്കിംഗ് സേവനങ്ങൾ നൽകാനെരുങ്ങുന്നു. വാതിൽപ്പടി സേവനങ്ങളുടെ ഭാഗമായി പണവും നിങ്ങളുടെ കൈകളിൽ സുരക്ഷിതമായി എത്തിക്കുന്നതാണ്. ബാങ്ക് നിങ്ങളുടെ വീടുകളിലേക്കെത്തുമ്പോൾ എന്തിന് നിങ്ങൾ ബാങ്ക് ശാഖ സന്ദർശിക്കണമെന്ന് എസ്ബിഐ ട്വീറ്റ് ചെയ്തു. വാതിൽപ്പടി സേവനങ്ങള്‍ക്കായി രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർഥിച്ചുകൊണ്ടുള്ള ബാങ്കിന്റെ ട്വീറ്റായിരുന്നുവത്.

 

എസ്ബിഐ വാതിൽപ്പടി പിക്ക്-അപ്പ് സേവനങ്ങൾ

എസ്ബിഐ വാതിൽപ്പടി പിക്ക്-അപ്പ് സേവനങ്ങൾ

1) ചെക്കുകൾ

2) പുതിയ ചെക്ക്ബുക്ക് അഭ്യർത്ഥന സ്ലിപ്പുകൾ

3) ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻ പ്രമാൺ): ഈ സേവനം അടുത്ത മാസം മുതൽ (2020 നവംബർ 1) ലഭ്യമാകും.

4) ക്യാഷ് ഡെലിവറി

എസ്ബിഐ വാതിൽപ്പടി ഡെലിവറി സേവനങ്ങൾ

എസ്ബിഐ വാതിൽപ്പടി ഡെലിവറി സേവനങ്ങൾ

1) ടേം നിക്ഷേപ രസീതുകൾ

2) അക്കൗണ്ടന്റ് സ്റ്റേറ്റ്മെന്റ്

3) ഡ്രാഫ്റ്റുകൾ/ ഫോം 16 സർട്ടിഫിക്കറ്റ്

4) പണം സ്വീകരിക്കൽ

വാതിൽപ്പടി ബാങ്കിംഗ് സേവനങ്ങളുടെ നിരക്കുകൾ

വാതിൽപ്പടി ബാങ്കിംഗ് സേവനങ്ങളുടെ നിരക്കുകൾ

സാമ്പത്തിക സേവനങ്ങള്‍

1) പണ നിക്ഷേപം ₹ 75 + ജിഎസ്ടി

2) പണമടയ്ക്കൽ/ പിൻവലിക്കൽ- ₹ 75 + ജിഎസ്ടി

3) ചെക്ക്/ ഇൻസുട്രുമെന്റ് പിക്ക് അപ്പ്- ₹ 75 + ജിഎസ്ടി

4) ചെക്ക് ബുക്ക് അഭ്യർത്ഥന സ്ലിപ്പ് പിക്ക് അപ്പ്- ₹ 75 + ജിഎസ്ടി

സാമ്പത്തികേതര സേവനങ്ങൾ

സാമ്പത്തികേതര സേവനങ്ങൾ

കറന്റ് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് (ഡ്യുപ്ലിക്കേറ്റ്) ₹ 100 + ജിഎസ്ടി

DSB സേവനങ്ങൾക്ക് കീഴിലുള്ള പണമിടപാടുകളുടെ പരിധി ഇവയാണ്:

ക്യാഷ് പിക്കപ്പ് (നിക്ഷേപം)

പ്രതിദിന ഇടപാട് അനുവദനീയം -1

ഒരു ദിവസത്തെ പരമാവധി പണ കൈമാറ്റ പരിധി- 20,000 രൂപ

ക്യാഷ് ഡെവിലറി (പിൻവലിക്കൽ)

ഒരോ ഇടപാടിന്റെയും പണപരിധി( കുറഞ്ഞത്) 1000 രൂപ

ക്യാഷ് ഡെവിലറി (പിൻവലിക്കൽ)

ഒരു ദിവസം അനുവദിക്കുന്ന ഇടപാട് -1

പ്രതിദിനം

അനുവദനീയമായ

പരമാവധി പണമിടപാട് പരിധി - 20,000 രൂപ

അനുവദനീയമായ

ഏറ്റവും കുറഞ്ഞ പണമിടപാട് പരിധി - 1,000 രൂപ

എസ്ബിഐയുടെ ഈ സേവനം എങ്ങനെ പ്രവർത്തിക്കും:

എസ്ബിഐയുടെ ഈ സേവനം എങ്ങനെ പ്രവർത്തിക്കും:

1) എസ്ബിഐ ഉപഭോകതാക്കൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ടോൾ ഫ്രീ നമ്പറിലേക്ക് 1800111103 വിളിക്കാം.

2) കോൾ കണക്ടു ചെയ്തു കഴിഞ്ഞാൽ, ഉപഭോക്താവ് വാതിൽപ്പടി ബാങ്കിംഗ് സേവനം രജിസ്റ്റർ ചെയ്തിട്ടുള്ള സേവിംഗ്സ് ബാങ്ക്/ കറന്റ് അക്കൗണ്ട് നമ്പറിന്റെ അവസാന 4 അക്കങ്ങൾ നൽകണം.

3) ആദ്യഘട്ട വെരിഫിക്കേഷനു ശേഷം കോൾ കോൺടാക്ട് സെന്റർ ഏജന്റിലേക്ക് കൈമാറും, അവര്‍‍ രണ്ടാമത്തെ/ വെരിഫിക്കേഷനു ശേഷം അഭ്യർത്ഥന സ്വീകരിക്കുന്നതാണ്.

4) ഉപഭോക്താവ് അഭ്യർത്ഥനയുടെ വിശദാംശങ്ങളും സേവന വിതരണ സമയവും നൽകണം (രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ).

5) അഭ്യർത്ഥന സ്വീകരിച്ചുകഴിഞ്ഞാൽ ഉപഭോക്താവിന് കേസ് ഐഡിയും സന്ദേശവും ലഭിക്കും.

ഉപഭോക്താവിന്റെ ഫോട്ടോ

6) ഉപഭോക്താവുമായി സംസാരിക്കുകയും അതിനുശേഷം ഡോർസ്റ്റെപ്പ് ബാങ്കിംഗ് ഏജന്റിന് അഭ്യർത്ഥന കൈമാറുകയും ചെയ്യും.

7) ഡോർസ്റ്റെപ്പ് ബാങ്കിംഗ് ഏജന്റ് (ഡിഎസ്എ) ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത വിലാസം സന്ദർശിച്ച് അദ്ദേഹത്തിന്റെ ഫോട്ടോ ഐഡി കാർഡ് കാണിക്കുന്നതായിരിക്കും.

8) ഉപഭോക്താവിന്റെ ഫോട്ടോ ഐഡി, ഒവിഡി എന്നിവയിലൂടെ ഉപഭോക്താവിന്റെ ഐഡന്റിറ്റി അദ്ദേഹം പരിശോധിക്കും.

9) സേവന അഭ്യർത്ഥന ഡി‌എസ്‌ബി ഏജൻറ് വഹിക്കുന്ന മൊബൈലിലെ ഡോർ‌സ്റ്റെപ്പ് ബാങ്കിംഗ് വെബ് പോർട്ടലിൽ ആരംഭിക്കും. ഇടപാട് ആരംഭിക്കുന്നതിന് ഉപഭോക്താവ് വെബ് പോർട്ടലിൽ കേസ് ഐഡിയും പരിശോധന കോഡും ഇൻപുട്ട് ചെയ്യും.

10) ഇടപാട് പൂർത്തിയാക്കുന്നതിന് ഉപഭോക്താവിന് SMS ലഭിക്കും.

കഴിഞ്ഞ മാസമാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരം പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) വാതിൽപ്പടി ബാങ്കിംഗ് സേവനങ്ങൾ ഉദ്ഘാടനം ചെയ്തത്.

English summary

sbi doorstep banking service facility personal finance, Know more in details | ഉപയോക്താക്കൾക്കായി വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങൾ എത്തിക്കാനൊരുങ്ങി എസ്ബിഐ

sbi doorstep banking service facility personal finance, Know more in details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X