കൊവിഡ് 19-നെതിരായ പോരാട്ടത്തിൽ പങ്കുചേർന്ന് എസ്ബിഐ ജീവനക്കാർ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2,56,000-ഓളം വരുന്ന ജീവനക്കാര്‍ രണ്ടു ദിവസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കും. എസ്ബിഐ ജീവനക്കാരുടെ കൂട്ടായ ഈ ശ്രമത്തിന്റെ ഭാഗമായി പിഎം കെയേഴ്സ് ഫണ്ടിലേക്കു 100 കോടി രൂപയുടെ സംഭാവനയാകും നല്‍കുക.

എസ്ബിഐയുടെ സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2019-20 സാമ്പത്തിക വര്‍ഷത്തെ ലാഭത്തിന്റെ 0.25 ശതമാനം കൊവിഡ്19-ന് എതിരായ പോരാട്ടത്തിനായി നല്‍കുമെന്ന് കഴിഞ്ഞയാഴ്ച എസ്ബിഐ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ എല്ലാ ജീവനക്കാരും രണ്ടു ദിവസത്തെ ശമ്പളം പിഎം കെയേഴ്സ് ഫണ്ടിലേക്കു നല്കാന് സ്വമേധയാ മുന്നോട്ടു വന്നത് എസ്ബിഐയെ സംബന്ധിച്ച് അഭിമാനാര്‍ഹമാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ബാങ്ക് ചെയര്മാന് രജനീഷ് കുമാര്‍ പറഞ്ഞു.
കൊവിഡ് 19 പ്രതിരോധത്തിനായി ഇന്ത്യയിലെ മുന്‍നിര എഫ്എംസിജി കമ്പനിയായ ജ്യോതി ലാബ്സും അഞ്ചു കോടി രൂപ ബുധനാഴ്ച്ച പ്രഖ്യാപിച്ചു. കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപയും മഹാരാഷ്ട്ര, അസ്സം മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കും പിഎം കെയേഴ്സ് ഫണ്ടിലേക്കും ഓരോ കോടി രൂപ വീതവുമാണ് നല്‍കുക. മുൻപ് നേരിട്ടിട്ടില്ലാത്ത രീതിയിലെ പ്രതിസന്ധിയാണു നാം നേരിടുന്നതെന്നും ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ പിന്തുണക്കാനായി എല്ലാവരും തയ്യാറാകേണ്ട സമയമാണിതെന്നും കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം പി രാമചന്ദ്രന് പറഞ്ഞു.
ഇന്ത്യയിലെ രത്ന-ജ്വല്ലറി വ്യാപാരത്തിന്റെ പരമോന്നത സംഘടനയായ ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സിലും (ജിജെഇപിസി) പിഎം കെയേഴ്സ് ഫണ്ടിലേക്ക് 21 കോടി രൂപ സംഭാവന നല്‍കുമെന്ന് ബുധനാഴ്ച്ച അറിയിച്ചിട്ടുണ്ട്. കോവിഡിനെതിരെ പോരാടുന്നതിന് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും ഐക്യദാര്‍ഢ്യവും ശക്തമായ പിന്തുണയും കൗണ്‍സില്‍ നല്‍കും. കൊവിഡ് കാരണം രാജ്യത്തിന്റെയും നിരവധി വ്യവസായങ്ങളുടെയും സാമ്പത്തിക സ്ഥിതി രൂക്ഷമായി ബാധിക്കപ്പെട്ടിട്ടുണ്ട്. തങ്ങളുടെ അംഗങ്ങള്‍, ട്രേഡ് അസോസിയേറ്റുകള്‍, ജെം ആന്‍ഡ് ജ്വല്ലറി അസോസിയേഷനുകള്‍ എന്നിവ മുന്നോട്ട് വന്ന് പ്രധാനമന്ത്രി-കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജിജെഇപിസി ചെയര്മാന് പ്രമോദ് അഗര്‍വാള്‍ പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
