സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. ഒക്ടോബര്‍ - നവംബര്‍ കാലയളവില്‍ എസ്ബിഐയുടെ അറ്റാദായം 6.93 ശതമാനം ഇടിഞ്ഞ് 5,196 കോടി രൂപയിലെത്തി. 2019 ഡിസംബര്‍ പാദത്തില്‍ 5,583 കോടി രൂപയായിരുന്നു എസ്ബിഐ അറ്റാദായം പിടിച്ചത്. പലിശ വരുമാനത്തിലെ വളര്‍ച്ച കുറഞ്ഞതും ബാധ്യതകള്‍ക്കായുള്ള നീക്കിയിരുപ്പ് വര്‍ധിച്ചതും ഡിസംബര്‍ പാദത്തില്‍ എസ്ബിഐക്ക് തിരിച്ചടിയായി.
4,039 കോടി രൂപയാണ് ബാങ്ക് പലിശ വരുമാനം കുറിച്ചത്. ഇതേസമയം, എസ്ബിഐയുടെ കഴിഞ്ഞ പാദത്തിലെ മൊത്തം പലിശ വരുമാനം 3.75 ശതമാനം വര്‍ധിച്ച് 28,820 കോടി രൂപയില്‍ എത്തിയിട്ടുണ്ട്. ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മൊത്തം പലിശ മാര്‍ജിന്‍ 3.59 ശതമാനത്തില്‍ നിന്നും 3.34 ശതമാനമായി കുറഞ്ഞു.

ബാധ്യതകള്‍ ഒടുക്കാനുള്ള നീക്കിയിരുപ്പ് തുക 7,252 കോടി രൂപയില്‍ നിന്നും 10,342 കോടി രൂപയായി വര്‍ധിച്ചതും കാണാം. കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് എസ്ബിഐയുടെ നിക്ഷേപത്തുക 13.64 ശതമാനമാണ് വര്‍ധിച്ചത്. ഡിസംബറിലെ കണക്കുപ്രകാരം 35.35 ലക്ഷം കോടി രൂപ എസ്ബിഐയില്‍ നിക്ഷേപങ്ങളായുണ്ട്. വായ്പയുടെ കാര്യത്തിലും എസ്ബിഐ വളര്‍ച്ച കുറിച്ചു.
ഡിസംബര്‍ പാദത്തോടെ 24.56 ലക്ഷം കോടി രൂപയാണ് ബാങ്ക് വായ്പ അനുവദിച്ചത്. നടപ്പു സാമ്പത്തികവര്‍ഷം 7 ശതമാനത്തോളം വായ്പാ വളര്‍ച്ചയാണ് എസ്ബിഐ പ്രവചിക്കുന്നത്. നേരത്തെ, ഇത് 8 ശതമാനമായിരുന്നു. സാമ്പത്തിക ഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എസ്ബിഐ ഓഹരികള്‍ 5.73 ശതമാനം നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. നിലവില്‍ 355.1 രൂപയാണ് എസ്ബിഐ ഓഹരിയൊന്നിന് ബിഎസ്ഇ സൂചികയില്‍ വില.
നേരത്തെ, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കും ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടിരുന്നു. ഒക്ടോബര്‍ - നവംബര്‍ കാലയളവില്‍ 8.758.3 കോടി രൂപ അറ്റാദായമാണ് എച്ച്ഡിഎഫ്സി ബാങ്ക് മാത്രം കുറിച്ചത്. വാര്‍ഷികാടിസ്ഥാനത്തിലുള്ള കണക്ക് പരിശോധിച്ചാല്‍ ഡിസംബറില്‍ 18.1 ശതമാനം കുതിപ്പ് ബാങ്ക് നടത്തി.
പലിശയിതര വരുമാനവും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭവും മുന്‍നിര്‍ത്തിയാണ് പോയപാദം എച്ച്ഡിഎഫ്സി ബാങ്ക് വന്‍നേട്ടം കയ്യടക്കിയത്. ബാങ്കിന്റെ മൊത്തം പലിശവരുമാനം 15.1 ശതമാനം വര്‍ധനവോടെ 16,317.6 കോടി രൂപയിലെത്തി. നേടിയ പലിശയും ചിലവഴിച്ച പലിശയും തമ്മിലെ വ്യത്യാസം അടിസ്ഥാനപ്പെടുത്തിയാണ് മൊത്തം പലിശ വരുമാനം കണക്കാക്കാറ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 4.2 ശതമാനം വളര്‍ച്ചയായിരുന്നു മൊത്തം പലിശ വരുമാനത്തില്‍ ബാങ്ക് കുറിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
