ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്നതിനിടെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സ്മാർട്ട്ഫോൺ സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതി സൈബർ കുറ്റവാളികൾക്കും തട്ടിപ്പുകാർക്കും ബാങ്ക് അക്കൌണ്ടുകൾ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് വേഗത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബാങ്കിംഗ് തട്ടിപ്പുകളെക്കുറിച്ച് ഉപയോക്താക്കളെ ബോധവൽക്കരിക്കാനുള്ള ദൌത്യത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടക്കം കുറിക്കുന്നത്. ഉപയോക്താക്കൾ ജാഗ്രത പുലർത്തുന്നതിനായി ചില നിർദേശങ്ങളും എസ്ബിഐ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ട് വഴി നൽകിയിട്ടുണ്ട്.
"വാട്സ്ആപ്പ് വഴി സംഭവിക്കുന്ന ഒരു ചെറിയ പിഴവ് സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരകളാക്കുമെന്നാണ് എസ്ബിഐ ചൂണ്ടിക്കാണിക്കുന്നത്. ഉപയോക്താക്കളെ വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പുകാർ ലക്ഷ്യംവെയ്ക്കുന്നത്. നിങ്ങളെ വിഡ്ഡികളാക്കാൻ സൈബർ കുറ്റവാളികളെ അനുവദിക്കരുത്. ദയവായി അറിഞ്ഞ് ജാഗ്രത പുലർത്തൂ" എസ്ബിഐ ട്വീറ്റിൽ പറയുന്നു.

സൈബർ കുറ്റവാളികൾ എങ്ങനെയാണ് വാട്സ്ആപ്പ് കോളുകൾ വഴിയും മെസേജുകൾ വഴിയും ഉപയോക്താകളിലേക്ക് എത്തുന്നതിന് എന്നതിന് അഞ്ച് നിർദേശങ്ങളും എസ്ബിഐ മുന്നോട്ടുവെച്ചിട്ടുണ്ട്. ലോട്ടറി വിജയിയായതിനെക്കുറിച്ച് അറിയിപ്പ് നൽകിക്കൊണ്ട് ഉപയോക്താക്കൾക്ക് മെസേജ് ചെയ്യുന്ന തട്ടിപ്പുകാർ ബന്ധപ്പെടാനുള്ള എസ്ബിഐ നമ്പറും ഇതിനൊപ്പം നൽകും.
വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് എസ്ബിഐയിൽ നിന്ന് വിളിക്കില്ലെന്നും എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇമെയിൽ, എസ്എംഎസ്, കോളുകൾ, വാട്സ്ആപ്പ് കോളുകൾ എന്നിവ വഴി ഇത്തരത്തിൽ ഒരുതരത്തിലുള്ള വിവരങ്ങളും ആവശ്യപ്പെടില്ലെന്നും ട്വിറ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ എസ്ബിഐയുടെതായി ലോട്ടറിയോ ലക്കി കസ്റ്റമർ ഗിഫ്റ്റോ നടക്കുന്നില്ല. സുരക്ഷിതമായിരിക്കുക. അത്തരം കെണികളിൽ വീഴരുതെന്നും ട്വിറ്ററിൽ എസ്ബിഐ കുറിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications