മാറിക്കൊണ്ടിരിക്കുന്ന ഷോപ്പിംഗ് ട്രെൻഡുകൾക്ക് അനുസൃതമായി, ഉപഭോക്താക്കൾക്ക് ഫെസ്റ്റിവ് സീസൺ ഓഫറുകൾ നൽകി തുടങ്ങിയിട്ടുണ്ടെന്നും ഇത് നിരവധി ബ്രാൻഡുകളിലുടനീളം അവർക്ക് ഡിസ്കൗണ്ടും ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുമെന്നും എസ്ബിഐ കാർഡ് അറിയിച്ചു. ഫെസ്റ്റീവ് സീസണിൽ, രണ്ടായിരത്തിലധികം നഗരങ്ങളിലായി ആയിരത്തോളം ഓഫറുകൾ ഉപയോക്താകൾക്കായി എസ്ബിഐ കാർഡ് ഒരുക്കിയിരിക്കുന്നു.
ഒക്ടോബർ 1 മുതൽ 2020 നവംബർ 15 വരെയാണ് ഫെസ്റ്റീവ് ഓഫറുകൾ നിലവിലുണ്ടാവുക. ഫെസ്റ്റിവ് സീസൺ പർച്ചേസുകൾ കൂടുതൽ എളുപ്പമാക്കുന്നതിനായി, 1.3 ലക്ഷം സ്റ്റോറുകളിൽ എസ്ബിഐ കാർഡ് ഉപഭോക്താക്കൾക്ക് ഇഎംഐ സേവനം ലഭ്യമാകുമെന്ന് എസ്ബിആ കാർഡ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവുമായ അശ്വിനി കുമാർ തിവാരി വ്യക്തമാക്കി. ദേശീയ ഓഫറുകൾക്ക് പുറമേ ചെറിയ പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ഉപഭോക്താക്കൾക്കായി ഹൈപ്പർലോക്കൽ ഓഫറുകളും എസ്ബിഐ കാർഡ് വഴി ഒരിക്കിയിട്ടുണ്ട്.

ഉദാഹരണമായി ദുർഗാപൂജ, നവരാത്രി ഉത്സവങ്ങളിൽ എസ്ബിഐ കാർഡ് പ്രാദേശിക ബ്രാൻഡുകളുമായി ഒരുമിച്ച് 1100 -ലധികം സ്റ്റോറുകളിലൂടെ ക്യാഷ്ബാക്ക് ഓഫറുകളും 17 നഗരങ്ങളിലായി 120 -ലധികം ഡിസ്കൗണ്ട് ഓഫറുകളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. 46 നഗരങ്ങളിലായി 10-55% വരെ കിഴിവുള്ള 700 ഹൈപ്പർലോക്കൽ ഓഫറുകളും സംഘടിപ്പിക്കുന്നുണ്ട്.
ഇതിൽ 300 -ഓളം ദേശീയ, 700 -ലധികം പ്രാദേശിക ഹൈപ്പർലോക്കൽ ഓഫറുകളും ഉൾപ്പെടുന്നു. ഫാഷൻ, ജീവിതശൈലി, ഇലക്ടോണിക്സ്, മൊബൈൽ, ജ്വല്ലറി തുടങ്ങി നിരവധി വിഭാഗങ്ങൾ ഫെസ്റ്റിവൽ ഓഫറിൽ ഉൾപ്പെടുന്നുണ്ട്. ഉപയോക്താകൾക്ക് ആമസോണ്‍, ക്രോമ, ഫസ്റ്റ് ക്രൈ, ഗ്രോഫേഴ്സ് തുടങ്ങി നിരവധി ഓൺലൈൻ സ്റ്റൈറ്റുകളിൽ നിന്ന് ക്യഷ് ബാക്കും ഓഫറുകളും ലഭിക്കുന്നതാണ്. ഫ്ലിപ്പ്കാർഡിന്റെ ദി ബിഗ് ബില്യൺ ഡെയ്സ് ഓൺലൈൻ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ എക്സിക്യൂട്ടീവ് ക്രെഡിറ്റ് കാർഡ് പങ്കാളി കൂടിയാണ് എസ്ബിഐ കാർഡ്. കൂടാതെ ഫ്ലിപ്പ്കാർഡിൽ ഉപഭോക്താകൾക്ക് 10% തൽക്ഷണ കിഴിവും ലഭിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
