കൊച്ചി: കൊവിഡിന്റെ കാലത്ത് ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി പൊതുമേഖല ബാങ്കായ എസ്ബിഐ. ഉപഭോക്താക്കള്‍ക്ക് ഫോണ്‍ നമ്പര്‍ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാന്‍ സൗകര്യമൊരുക്കുകയാണ് എസ്ബിഐ. ഇതിനായി ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് തുറന്ന് പ്രൊഫൈല്‍ ക്ലിക്ക് ചെയ്യുക. പിന്നീട് പാസ്വേര്ഡ് നല്കി പേഴ്സണല്‍ ഡീറ്റെയില്‍സ് ലിങ്കില്‍ പ്രവേശിക്കുക. ഈ സമയത്ത് നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ ഫോണ്‍ നമ്പര്‍ അടക്കം വ്യക്തമാക്കുന്ന പേജ് പ്രത്യക്ഷപ്പെടുന്നതായിരിക്കും.

ഇവിടെ ചെഞ്ച് ഫോണ്‍ നമ്പര്‍ ക്ലിക്ക് ചെയ്തതിന് ശേഷം പുതിയ ഫോണ്‍ നമ്പര്‍ നല്‍കാവുന്നതാണ്. പിന്നീട് പേജില്‍ നല്കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാം. അതേസമയം, മൊബൈല്‍ നമ്പര്‍ ചേര്‍ക്കാത്ത അക്കൗണ്ട് ഉടമകള്‍ക്ക് ഈ സേവനം ലഭ്യമാകില്ല. അക്കൗണ്ട് സംബന്ധിച്ച് അറിയുന്നതിനും ബാങ്കില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നതിനും ഫോണ്‍ നമ്പര്‍ നല്‍കുന്നത് പ്രയോദനപ്പെടും.
അതേസമയം, പണമിടപാടുകള്‍ ഒടിപി വഴി സുരക്ഷിതമാക്കിയിട്ടുണ്ട്. എന്നാല്‍ മൊബൈല്‍ നമ്പര്‍ മാറിയിട്ടുണ്ടെങ്കില്‍ അത് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടാവില്ല. ഈ പ്രശ്നത്തിന് പുതിയ സൗകര്യം പരിഹാരമാകും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications