ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കും പൊതുമേഖല സ്ഥാപനവുമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്കായി നിരവധി സ്ഥിര നിക്ഷേപ പദ്ധതികൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്.
2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കഴിഞ്ഞ ദിവസം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉയർത്തിയിരുന്നു. അതോടെ നിക്ഷേപകർക്ക് കൂടുതൽ വരുമാനം നേടാൻ സാധിക്കും. കുറഞ്ഞ കാലത്തേക്ക് സ്ഥിരനിക്ഷേപ പദ്ധതി തേടുന്ന ഉപഭോക്താക്കൾക്ക് അനുയോജ്യമായ പദ്ധതിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. രണ്ടു വർഷത്തിൽ താഴെ നിക്ഷേപ കാലാവധിയുള്ള സ്ഥിര നിക്ഷേപം അന്വേഷിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് 'അമൃത് കലാഷ്'. പദ്ധതിയിൽ നിക്ഷേപിക്കാനുള്ള തീയ്യതി വീണ്ടും നീട്ടിയിട്ടുണ്ട്. 2024 മാർച്ച് 31 വരെ പദ്ധതിയിൽ നിക്ഷേപിക്കാം.

എസ്ബിഐ അമൃത് കലാഷ് എഫ്ഡി
എസ്ബിഐയുടെ ജനപ്രിയ നിക്ഷേപ പദ്ധതികളിൽ ഒന്നാണ് അമൃത് കലാഷ് എഫ്ഡി സ്കീം. കുറഞ്ഞ സമയത്തിനുള്ളിൽ പോലും നിക്ഷേപിച്ച തുകയ്ക്ക് മികച്ച പലിശ നൽകുന്ന ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പദ്ധതിയാണിത്. 2023 ഏപ്രിൽ 12-നാണ് പദ്ധതിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടക്കം കുറിച്ചത്. പിന്നീട് ഉപഭോക്താക്കളുടെ അഭ്യർത്ഥനമാനിച്ച് സമയപരിധി നീട്ടി.
പലിശ നിരക്ക്
400 ദിവസമാണ് അമൃത് കലാഷിന്റെ നിക്ഷേപ കാലാവധി. ഇന്ത്യക്കാർക്കും എൻആർഐകൾക്കും ഇതിൽ നിക്ഷേപിക്കാം. 7.10 ശതമാനമാണ് നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധികം പലിശ ലഭിക്കും. അതായത് 7.60 ശതമാനം പലിശ.
അമൃത് കലാഷ് സ്കീമിന് കീഴിൽ, പരമാവധി രണ്ട് കോടി രൂപ വരെ നിക്ഷേപിക്കാം. 400 ദിവസത്തിന് ശേഷം സ്കീം മെച്യൂർ ആകുകയും പലിശ സഹിതം നിങ്ങൾക്ക് പണം തിരികെ ലഭിക്കുകയും ചെയ്യും.
ഒരു മുതിർന്ന പൗരൻ 5,00,000 രൂപ എസ്ബിഐ അമൃത് കലാഷ്. സ്‌കീമിൽ നിക്ഷേപിച്ചാൽ, 5 വർഷത്തെ കാലാവധിയിൽ അയാൾക്ക് 7,16,130 രൂപ ലഭിക്കും.
നേരത്തെ പിൻവലിക്കാം
കാലവധി പൂർത്തിയാകുന്നതിന് മുൻപ് നിക്ഷേപം പിൻവലിക്കാൻ അമൃത് കലാഷ് പദ്ധതി അനുവദിക്കുന്നുണ്ട്. എന്നാൽ ചില നിബന്ധനകൾ ഉണ്ട്. നിക്ഷേപം കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് പിൻവലിച്ചാൽ പലിശ നിരക്ക് 0.50 ശതമാനം മുതൽ 1 ശതമാനം വരെ കുറയും.
എങ്ങനെ നിക്ഷേപിക്കാം
ഓൺലൈനായും ഓഫ്‌ലൈനായും അമൃത് കലാഷ് എഫ്ഡി സ്കീമിൽ നിക്ഷേപിക്കാം. ഓൺലൈനിൽ നിക്ഷേപിക്കുന്നതിന്, നെറ്റ്ബാങ്കിംഗിന്റെയോ എസ്ബിഐ യോനോ ആപ്പിന്റെയോ സഹായം സ്വീകരിക്കാം.
നികുതി
ആദായ നികുതി നിയമനുസരിച്ചുള്ള തുക പദ്ധതിയില്‍ നികുതിയായി ഈടാക്കും. എസ്ബിഐ അമൃത് കലാഷ് പദ്ധതിയില്‍ ലോണ്‍ സൗകര്യവും ലഭ്യമാണ്.
സാധാരണ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം ഉയർത്തി. 50 ബേസിസ് പോയിന്റ് വരെയാണ് ഉയർത്തിയത്. അതുവഴി നിക്ഷേപത്തിലൂടെ കൂടുതൽ വരുമാനം നേടാൻ നിക്ഷേപകർക്ക് സാധിക്കും.
ഏറ്റവും പുതിയ നിരക്കുകൾ
1. 7 ദിവസം മുതൽ 45 ദിവസം വരെ - 3.50%
2. 46 ദിവസം മുതൽ 179 ദിവസം വരെ - 4.75%
3. 180 ദിവസം മുതൽ 210 ദിവസം വരെ - 5.75%
4. 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 6%
5. 1 വർഷം മുതൽ 2 വർഷം വരെ - 6.80%
6. 2 വർഷം മുതൽ 3 വർഷം വരെ - 7.00%
7. 3 വർഷം മുതൽ 5 വർഷം വരെ - 6.75%
8. 5 വർഷം മുതൽ 10 വർഷം വരെ 6.50%
മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം ഉയർന്ന പലിശ നിരക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
