നേട്ടമാണോ ലക്ഷ്യം? ഈ 7 സ്‌റ്റോക്കുകള്‍ വാങ്ങാം; ബുള്‍സ് & ബെയര്‍സ് റിപ്പോര്‍ട്ട് പറയുന്നു

രാജ്യത്തെ പ്രമുഖ ബ്രോക്കറേജായ മോട്ടിലാല്‍ ഓസ്‌വാള്‍ നവംബര്‍ മാസത്തെ 'ബുള്‍സ് & ബെയര്‍സ്: ഇന്ത്യാ വാല്യുവേഷന്‍സ് ഹാന്‍ഡ്ബുക്ക്' റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. ബാങ്കിങ് മേഖലയില്‍ നിന്നുള്ള സ്‌റ്റോക്കുകളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും കാനറ ബാങ്കിലുമാണ് ബ്രോക്കറേജ് ബുള്ളിഷ് ട്രെന്‍ഡ് കാണുന്നത്. പൊതുമേഖലാ ബാങ്കുകളുടെ പ്രൈസ് ടു ബുക്ക് അനുപാതം 0.9x ആണെന്ന് ബുള്‍സ് & ബെയര്‍സ് റിപ്പോര്‍ട്ട് പറയുന്നു. ഭൗതിക ആസ്തികളില്‍ നിന്നും ബാധ്യത കുറച്ചുള്ള മൂല്യമാണ് പുസ്തകമൂല്യം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ കമ്പനിയുടെ ആസ്തി. ഇപ്പോഴത്തെ പുസ്തകമൂല്യത്തില്‍ നിന്ന് എത്രയിരട്ടിയാണ് ഓഹരി വില എന്നു കണക്കാക്കുന്ന അനുപാതമാണ് പിബി റേഷ്യോ അഥവാ പ്രൈസ് ടു ബുക്ക് റേഷ്യോ.

നേട്ടമാണോ ലക്ഷ്യം? ഈ 7 സ്‌റ്റോക്കുകള്‍ വാങ്ങാം; ബുള്‍സ് & ബെയര്‍സ് റിപ്പോര്‍ട്ട് പറയുന്നു

'വരും നാളുകളില്‍ പൊതുമേഖലാ ബാങ്കുകളുടെ വരുമാനം പഴയ നിലയിലേക്ക് തിരിച്ചെത്തും. ആസ്തികളുടെ ഗുണനിലവാരം മെച്ചപ്പെടുന്ന ട്രെന്‍ഡ് കൂടി കണക്കിലെടുക്കുമ്പോള്‍ 2021-24 കാലഘട്ടത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ പുസ്തകമൂല്യത്തില്‍ ആരോഗ്യകരമായ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കാണാന്‍ സാധിക്കും. 2023 സാമ്പത്തിക വര്‍ഷം ആരംഭത്തില്‍ത്തന്നെ പൊതുമേഖലാ ബാങ്കുകള്‍ രണ്ടക്ക സംഖ്യയില്‍ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ആര്‍ഓഇ) രേഖപ്പെടുത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ', മോട്ടിലാല്‍ ഓസ്‌വാള്‍ അറിയിക്കുന്നു. ലഭ്യമായ പണമുപയോഗിച്ച് വരുമാനം ഉണ്ടാക്കാനുള്ള മാനേജ്‌മെന്റിന്റെ കഴിവിനെയാണ് റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി എന്നു വിളിക്കുന്നത്. വരുമാനത്തെ ഓഹരിയുടമകളുടെ നിക്ഷേപംകൊണ്ടു ഹരിക്കുമ്പോള്‍ കിട്ടുന്ന റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി. ബാങ്കിങ് സെക്ടറില്‍ എസ്ബിഐയാണ് മോട്ടിലാല്‍ ഓസ്‌വാളിന്റെ ടോപ്പ് പിക്ക്. ഒപ്പം കാനറ ബാങ്കിലും ബൈ റേറ്റിങ് തുടരുന്നതായി ബ്രോക്കറേജ് സൂചിപ്പിക്കുന്നു.

530.80 രൂപയാണ് എസ്ബിഐയുടെ ഇപ്പോഴത്തെ ഓഹരി വില (നവംബര്‍ 4). കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.60 ശതമാനവും ഒരു മാസത്തിനിടെ 14.22 ശതമാനവും നേട്ടം കണ്ടെത്താന്‍ സ്‌റ്റോക്കിന് കഴിഞ്ഞിട്ടുണ്ട്. ആറു മാസം കൊണ്ട് 49.35 ശതമാനം നേട്ടമാണ് എസ്ബിഐ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 542.30 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 197.60 രൂപ വരെയുള്ള താഴ്ച്ചയ്ക്കും എസ്ബിഐ സാക്ഷിയാണ്. മറുഭാഗത്ത് കാനറ ബാങ്കിന്റെ ഇപ്പോഴത്തെ ഓഹരി വില 229 രൂപയാണ്. അഞ്ച് ദിവസത്തിനിടെ 17.53 ശതമാനവും ഒരു മാസത്തിനിടെ 27.40 ശതമാനവും ഉയര്‍ച്ച കൈവരിക്കാന്‍ കാനറ ബാങ്ക് ഓഹരികള്‍ക്ക് കഴിഞ്ഞു. ആറു മാസം കൊണ്ട് 57.28 ശതമാനം നേട്ടമാണ് ഓഹരിയുടമകള്‍ക്ക് ബാങ്ക് സമര്‍പ്പിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 229.65 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 86.80 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

ടെക്‌നോളജി മേഖലയില്‍ നിന്ന് എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, സെന്‍സര്‍ ടെക്‌നോളജീസ്, എല്‍ ആന്‍ഡ് ടി ടെക്‌നോളജി, സയന്റ് കമ്പനികളിലാണ് മോട്ടിലാല്‍ ഓസ്‌വാള്‍ വളര്‍ച്ചാ സാധ്യത കല്‍പ്പിക്കുന്നത്. 'ജീവനക്കാര്‍ക്ക് പുതിയ സ്‌കില്‍ ട്രെയിനിങ്ങുകള്‍ നല്‍കാനുള്ള ശേഷി മുന്‍നിര്‍ത്തി ഇപ്പോഴുള്ള സപ്ലൈ പ്രഷര്‍ നേരിടുന്നതില്‍ ലാര്‍ജ് കാപ്പ് കമ്പനികളായിരിക്കും മുന്നിട്ടുനില്‍ക്കുക. ടിയര്‍ വണ്‍ സെഗ്മന്റില്‍ ഇന്‍ഫോസിസും എച്ച്‌സിഎല്‍ ടെക്‌നോളജീസുമായിരിക്കും വ്യവസായ മുന്നേറ്റം കാഴ്ച്ചവെക്കുക. ടിയര്‍ ടൂ സെഗ്മന്റില്‍ പോര്‍ട്ട്‌ഫോളിയോ പ്രസക്തി കൂടി അടിസ്ഥാനപ്പെടുത്തി എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ്, സിയന്റ് ലിമിറ്റഡ്, സെന്‍സര്‍ ടെക്‌നോളജീസ് എന്നിവര്‍ക്ക് ഞങ്ങള്‍ ബൈ റേറ്റിങ് നല്‍കുന്നു', ബ്രോക്കറേജിന്റെ റിപ്പോര്‍ട്ട് പറയുന്നു.

1,183.50 രൂപയാണ് എച്ച്‌സിഎല്‍ ടെക്കിന്റെ ഇപ്പോഴത്തെ ഓഹരി വില. ഇന്‍ഫോസിസിന്റെ ഓഹരി വില 1,705.50 രൂപയും. എല്‍ ആന്‍ഡ് ടി ടെക്‌നോളജി, സയന്റ്, സെന്‍സര്‍ ടെക്‌നോളജീസ് എന്നിവരുടെ ഇപ്പോഴത്തെ ഓഹരി വില യഥാക്രമം 5,010 രൂപയും 1,116 രൂപയും 466 രൂപയുമാണ്. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദം പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് വിപണി കാഴ്ച്ചവെച്ചതെന്ന് ബുള്‍സ് & ബെയര്‍സ് (നവംബര്‍ 2021): ഇന്ത്യ വാല്യുവേഷന്‍ ഹാന്‍ഡ്ബുക്ക് റിപ്പോര്‍ട്ട് പറയുന്നുണ്ട്. ടെക്‌നോളജി സെക്ടറിലെ ശക്തമായ വരുമാന വളര്‍ച്ച, ബാങ്കിങ് മേഖലയിലെ വായ്പാ വളര്‍ച്ച, സ്വകാര്യ ബാങ്കുകളുടെ ആസ്തി നിലവാരത്തിലെ ഉയര്‍ച്ച, ഊര്‍ജ്ജ-ലോഹ സെക്ടറുകളിലെ ചരക്കു വിലവര്‍ധനവും വോളിയം വളര്‍ച്ചയുമെല്ലാം രണ്ടാം പാദത്തില്‍ വിപണിക്ക് കരുത്തേകിയെന്ന് ബ്രോക്കറേജ് നിരീക്ഷിക്കുന്നു.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X