ദില്ലി: ഭവനവായ്പയ്ക്കുള്ള മിനിമം പലിശ നിരക്ക് ഉയർത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 25 ബേസിസ് പോയിൻറ് (ബിപിഎസ്) 6.70 ശതമാനത്തിൽ നിന്ന് 6.95 ശതമാനമായാണ് ഉയർത്തിയിട്ടുള്ളത്. എസ്ബിഐ മിനിമം ഭവനവായ്പ നിരക്ക് വർദ്ധിപ്പിച്ചത് കുടുതൽ പേരെ വായ്പയെടുക്കാൻ പ്രേരിപ്പിക്കും.
എസ്ബിഐ 2021 മാർച്ച് 1 നാണ് മിനിമം പലിശ നിരക്ക് 6.21 ശതമാനത്തിൽ നിന്ന് 6.70 ശതമാനമായി കുറച്ചത്.
ഏകീകൃത പ്രോസസ്സിംഗ് ഫീസും ബാങ്ക് ഈടാക്കും. ഇത് വായ്പ തുകയുടെ 0.40 ശതമാനവും ജിഎസ്ടിയും അടക്കമാണ്. കുറഞ്ഞത് 10,000 രൂപയും പരമാവധി 30,000 രൂപയുമാണ് ജിഎസ്ടി. എന്നിരുന്നാലും, വ്യക്തിഗത ടിആർ, മൂല്യനിർണ്ണയം എന്നിവ ആവശ്യമില്ലാത്ത ബിൽഡർ ടൈ-അപ്പ് പ്രോജക്ടുകൾക്ക്, പ്രോസസ്സിംഗ് മുൻകൂട്ടിപ്പറഞ്ഞ ഫീസ് വായ്പ തുകയുടെ 0.40 ശതമാനമായിരിക്കും. കൂടാതെ, ടിഐആറും മൂല്യനിർണ്ണയവും ആവശ്യമാണെങ്കിൽ, സാധാരണ ചാർജ് ബാധകമാകുമെന്നാണ് എസ്ബിഐ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം. ഭവന വായ്പകളുടെ പ്രോസസ്സിംഗ് ഫീസ് 2021 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കിയിരുന്നു.

അടുത്ത സാമ്പത്തിക വർഷത്തിൽ ഭവനവായ്പയുടെ പോർട്ട്ഫോളിയോ ഇരട്ടിയാക്കുമെന്ന് ഫെബ്രുവരിയിൽ എസ്ബിഐ അറിയിച്ചിരുന്നു. ഭവന വായ്പാ പോർട്ട്ഫോളിയോ 2011 സാമ്പത്തിക വർഷത്തിൽ 89,000 കോടിയിൽ നിന്ന് 5 ലക്ഷം കോടി രൂപയിലെത്തിക്കാൻ എസ്ബിഐ 10 വർഷം സമയമാണെടുത്തതെന്നാണ് ചെയർമാൻ ദിനേശ് കുമാർ ഖാര 2021 ഫെബ്രുവരിയിൽ വ്യക്തമാക്കിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
