രാജ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ പുതിയ ഭവനാ വായ്പാ നിരക്കുകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി രംഗത്ത്.
രാജ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ പുതിയ ഭവനാ വായ്പാ നിരക്കുകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി രംഗത്ത്.

' കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എസ്ബിഐ ഭവനാ വായ്പാ പലിശ നിരക്ക് വര്‍ധിപ്പിച്ചു എന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഉത്സവകാലവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്ന പ്രത്യേക ഇളവുകളാണ് 2021 മാര്‍ച്ച് 31ന് ഓഫര്‍ കാലാവധി കഴിഞ്ഞതോടെ പിന്‍വലിക്കപ്പെട്ടത്' ബാങ്ക് വിശദീകരിക്കുന്നു.
ഭവനവായ്പാ നിരക്ക് എസ്ബിഐ ഉയര്‍ത്തിയിട്ടില്ല എന്നും ബാങ്ക് വ്യക്തമാക്കി. യഥാര്‍ത്ഥത്തില്‍ ബാങ്ക് ഭവന വായ്പകള്‍ക്ക് നേരത്തേ ഈടാക്കിക്കൊണ്ടിരുന്ന പലിശ നിരക്കായ 6.95 ശതമാനം വീണ്ടും പുനസ്ഥാപിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ബാങ്ക് പറയുന്നു. എന്നാല്‍ വനിതാ വായ്പാ അപേക്ഷകര്‍ക്ക് നല്‍കി വരുന്ന ഇളവുകള്‍ നിര്‍ത്തലാക്കിയിട്ടില്ല, അവ തുടര്‍ന്നും ലഭിക്കുമെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞമാസം ഭവനവായ്പകള്‍ക്കായി പ്രൊസസിംഗ് ചാര്‍ജ് ഈടാക്കുകയില്ലെന്ന് എസ്ബിഐ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 31 വരെയായിരുന്നു ഈ ഇളവിന്റെയും കാലാവധി. ഓഫര്‍ പ്രഖ്യാപിച്ചിരുന്ന ആ ചെറിയ കാലയളവില്‍ 75 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്ക് 6.70 ശതമാനം നിരക്കിലും 75 ലക്ഷം മുതല്‍ 5 കോടി വരെയുള്ള ഭവന വായ്പകള്‍ക്ക് 6.75 ശതമാനം നിരക്കിലുമാണ് പലിശ ഈടാക്കിയത്. ഇവയുടെ പ്രൊസസിംഗ് ചാര്‍ജും പൂര്‍ണമായും സൗജന്യമായിരുന്നു.
ആസ്തികളുടെയും നിക്ഷേപങ്ങളുടേയും ശാഖകളുടേയും ഉപയോക്താക്കളുടേയും ജീവനക്കാരുടേയും എണ്ണത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് എസ്ബിഐ. വായ്പകള്‍ നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനവും എസ്ബിഐ ആണ്. 5 ലക്ഷം കോടിക്ക് മേലെയാണ് എസ്ബിഐയുടെ ആകെ ഭവന വായ്പകളുള്ളത്. ഭവനവായ്പകളുടെ വിപണി വിഹിതത്തില്‍ 34 ശതമാനവും എസ്ബിഐയുടേതാണ്.
രാജ്യത്ത് ആകെ 22,000 ബ്രാഞ്ചുകള്‍ എസ്ബിഐയ്ക്കുണ്ട്. ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവന ഉപയോക്താക്കള്‍ 85 മില്യണാണ്. 19 മില്യണ്‍ ഉപയോക്താക്കള്‍ മൊബൈല്‍ ബാങ്കിംഗ് സേവനവും ഉപയോഗപ്പെടുത്തുന്നു.


Click it and Unblock the Notifications