ഫീസുകൾ അടിമുടി പരിഷ്കരിച്ച് എസ്ബിഐ: പണം പിൻവലിക്കുന്നതിനും ചെക്ക് ബുക്ക് സേവനങ്ങൾക്കും ഫീസ്, അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെയാണ് പണം പിൻവലിക്കുന്നതിനുള്ള ചട്ടങ്ങൾ പരിഷ്കരിക്കുന്നത്. സേവിംഗ്സ് ബാങ്ക് അക്കൌണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. ജൂലൈ ഒന്നുമുതലാണ് പുതിയ നിരക്കുകൾ പ്രാബ്യത്തിൽ വരുന്നത്.

 

15,000 രൂപ പ്രതിമാസ നിക്ഷേപത്താല്‍ 20 കോടി രൂപ എങ്ങനെ സ്വന്തമാക്കാം?

എടിഎം സേവനം, ബ്രാഞ്ചിലെത്തിയുള്ള പണം പിൻവലിക്കൽ, ചെക്ക് ബുക്ക് ഉപയോഗം എന്നീ സേവനങ്ങൾക്കുള്ള ഫീസാണ് ഇതോടെ പുതുക്കിയിട്ടുള്ളത്. ഓരോമാസത്തിലും നാല് ഇടപാടുകൾ വീതം സൌജന്യമായി ലഭിക്കും. തുടർന്നുള്ള സേവനങ്ങൾക്കാണ് അക്കൌണ്ട് ഉടമകളിൽ നിന്ന് ഫീസ് ഈടാക്കുന്നത്.

പണം പിൻവലിക്കുന്നതിന് ഫീസ്..

പണം പിൻവലിക്കുന്നതിന് ഫീസ്..

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും മറ്റ് ബാങ്കുകളുടേയും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ആദ്യത്തെ നാല് ഇടപാടുകൾ സൌജന്യമായിരിക്കും. തുടർന്നുള്ള ഓരോ ഇടപാടിനും ഉപയോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കും. അതിന് ശേഷമുള്ള ഓരോ ഇടപാടിനും 15 രൂപയ്ക്ക് പുറമേ ജിഎസ്ടിയും അടക്കമാണ് ഫീസ് ഈടാക്കുന്നത്.

  ചെക്ക്ബുക്ക് ഇടപാടിനും

ചെക്ക്ബുക്ക് ഇടപാടിനും

എസ്ബിഐ ഉപയോക്താക്കൾക്ക് സ്വന്തം ചെക്ക്ബുക്ക് ഉപയോഗിച്ച് പിൻവലിക്കാവുന്ന പണത്തിന്റെ പരിധി ഒരു ലക്ഷം രൂപയാക്കിയിട്ടുണ്ട്. അതേ സമയം സേവിംഗ്സ് അക്കൌണ്ടിന്റെ പാസ്ബുക്കിനൊപ്പം പിൻവലിക്കാനുള്ള ഫോം കൂടി ഉപയോഗിച്ച് പിൻവലിക്കാവുന്ന പണത്തിന്റെ പരിധി 25000 രൂപയാക്കി നിശ്ചയിച്ചിട്ടുണ്ട്. ചെക്ക് ലീഫ് ഉപയോഗിച്ച് തേർഡ് പാർട്ടി പണം പിൻവലിക്കുമ്പോൾ പരമാവധി പിൻവലിക്കാവുന്ന തുക 50,000 രൂപയായിക്കി നിശ്ചയിച്ചിട്ടുണ്ട്.

 ഉപയോക്താക്കൾക്ക് പിന്തുണ

ഉപയോക്താക്കൾക്ക് പിന്തുണ

കൊറോണ വൈറസ് പ്രതിസന്ധി നിലനിൽക്കെ ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ ഇത്തരത്തിൽ ജൂലൈ ഒന്ന് മുതൽ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നത്. സെപ്തംബർ 30 വരെയായിരിക്കും പരിഷ്കരിച്ച ചട്ടങ്ങൾ പ്രാബല്യത്തിലുണ്ടായിരിക്കുക.

ചെക്ക് ബുക്ക് നിരക്ക്

ചെക്ക് ബുക്ക് നിരക്ക്

ഒരു സാമ്പത്തിക വർഷത്തിൽ എസ്ബിഐ അക്കൌണ്ട് ഉടമയ്ക്ക് 10 ചെക്ക് ലീഫുകളാണ് സൌജന്യമായി ഉപയോഗിക്കാൻ കഴിയുന്നത്. അതിന് ശേഷമുള്ള 10 ലീഫിന് 40 രൂപയും ജിഎസ്ടിയുമാണ് ഫീസ് ഇനത്തിൽ ഈടാക്കുക. ശേഷം വരുന്ന 25 ലീഫിന് 75 രൂപയും ജിഎസ്ടിയും ഫീസിനത്തിൽ ഈടാക്കാം. എമർജൻസി ചെക്ക് ബുക്കിന്റെ ആദ്യ പത്ത് ലീഫിന് 50 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുന്നത്. എന്നാൽ മുതിർന്ന പൌരന്മാർക്ക് പരിഷ്കരിച്ച നിരക്കുകൾ ബാധകമല്ല.

English summary

SBI implements cash withdrawal charges from July 1: Things to know

SBI implements cash withdrawal charges from July 1: Things to know
Story first published: Wednesday, June 30, 2021, 15:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X