ഇന്‍ഡസ് ടവേഴ്‌സ്, എസ്ബിഐ, ടാറ്റ മോട്ടോര്‍സ് ഓഹരികളില്‍ നിക്ഷേപകര്‍ക്ക് പയറ്റാം ഈ 'പൊടിക്കൈ'

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോയവാരം നഷ്ടം തളംകെട്ടി നില്‍ക്കുകയായിരുന്നു വിപണിയില്‍. വില്‍പ്പന സമ്മര്‍ദ്ദം കനത്തതോടെ സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ നിര്‍ണായകമായ പിന്തുണ നിലയില്‍ നിന്നും താഴേക്ക് വീണു. വെള്ളിയാഴ്ച്ച 53,000 -ത്തിന് കീഴെയാണ് ബിഎസ്ഇ സെന്‍സെക്‌സ് ഇടപാടുകള്‍ നിര്‍ത്തിയത്. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി 15,800 നിലയും കൈവിട്ടു. ഒരുഭാഗത്ത് ഓട്ടോ, എഫ്എംസിജി, ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ കാര്യമായ വാങ്ങലുകള്‍ കണ്ടപ്പോള്‍ മെറ്റല്‍, ടെലികോം, പവര്‍ ഓഹരികളില്‍ വന്‍വില്‍പ്പനയാണ് നടന്നത്.

 

നിർദേശം

കഴിഞ്ഞവാരം 4 ശതമാനം വീതം ഇടറിയ ഇന്‍ഡസ് ടവേഴ്‌സും എസ്ബിഐയിലുമാണ് തിങ്കളാഴ്ച്ച നിക്ഷേപകരുടെ ശ്രദ്ധ. വെള്ളിയാഴ്ച്ച 9 ശതമാനം കുത്തനെ കയറിയ ടാറ്റ മോട്ടോര്‍സിലും കാര്യമായ താത്പര്യം ഉണരുന്നുണ്ട്. ഈ അവസരത്തില്‍ മേല്‍പ്പറഞ്ഞ മൂന്നു ഓഹരികളെയും നിക്ഷേപകര്‍ സമീപിക്കേണ്ടത് എങ്ങനെയെന്ന് നിര്‍ദേശിക്കുകയാണ് സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിന്റെ റിസര്‍ച്ച് മേധാവി സന്തോഷ് മീണ.

1. ഇന്‍ഡസ് ടവേഴ്‌സ് | പുള്‍ബാക്കുകളില്‍ ഒഴിവാക്കാം

1. ഇന്‍ഡസ് ടവേഴ്‌സ് | പുള്‍ബാക്കുകളില്‍ ഒഴിവാക്കാം

ഡൗണ്‍ട്രെന്‍ഡിലൂടെയാണ് ഇന്‍ഡസ് ടവേഴ്‌സ് ഓഹരികള്‍ കടന്നുപോകുന്നത്. 193 രൂപയെന്ന നിര്‍ണായകമായ പിന്തുണ നിലയ്ക്ക് താഴെ സ്‌റ്റോക്ക് ക്ലോസ് ചെയ്യുകയുണ്ടായി. ഇനി 177 രൂപയിലാണ് അടിയന്തര പിന്തുണ ഓഹരികള്‍ക്ക് ലഭിക്കുക. മൊമന്റം സൂചകങ്ങള്‍ 'ഓവര്‍സോള്‍ഡ്' മേഖലയിലായതുകൊണ്ട് ഈ നിലയില്‍ താത്കാലിക ആശ്വാസം ഇന്‍ഡസ് ടവേഴ്‌സ് കണ്ടെത്തും.

Also Read: വിപണി നീക്കം മുന്‍കൂട്ടി കാണാന്‍ സാമ്പത്തിക സ്ഥിതിവിവര കണക്കുകളെ എങ്ങനെ വ്യാഖ്യാനിക്കണം?

 
ഒഴിവാക്കണം

ഇതേസമയം, 160 രൂപയാണ് സ്റ്റോക്കിലെ അടുത്ത സപ്പോര്‍ട്ട് ലെവല്‍. മറുഭാഗത്ത് ഓഹരികളില്‍ മുന്നേറ്റം നടക്കുകയാണെങ്കില്‍ 200 രൂപയില്‍ നിര്‍ണായക പ്രതിരോധം രൂപംകൊള്ളും. എന്തായാലും ട്രേഡര്‍മാരും നിക്ഷേപകരും ഇന്‍ഡസ് ടവേഴ്‌സില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് ഉത്തമം. പുള്‍ബാക്കുകള്‍ നടക്കുന്നപക്ഷം ഓഹരികള്‍ വിറ്റൊഴിവാക്കണം.

Also Read: ഈയാഴ്ചയില്‍ വാങ്ങാവുന്ന 3 ഓഹരികള്‍ ഇതാ; നോക്കുന്നോ?

 
2. എസ്ബിഐ | കാളകള്‍ക്ക് 440 രൂപ നിര്‍ണായകം

2. എസ്ബിഐ | കാളകള്‍ക്ക് 440 രൂപ നിര്‍ണായകം

എസ്ബിഐ ഓഹരികളിലെ ഹ്രസ്വകാല വികാരം ദുര്‍ബലമാണ്. 440-420 രൂപ റേഞ്ചില്‍ നിര്‍ണായക ഡിമാന്‍ഡ് സോണ് രൂപപ്പെടുന്നുണ്ട്. ഈ മേഖലയിലുള്ളപ്പോള്‍ സ്‌റ്റോക്കില്‍ തിരിച്ചുവരവ് പ്രതീക്ഷിക്കാം. എന്നാല്‍ 440 രൂപയ്ക്ക് താഴേക്ക് ഇടറിയാല്‍ 400-370 രൂപ നിലവാരത്തിലേക്ക് എസ്ബിഐ കൂപ്പുകുത്താന്‍ സാധ്യതയേറെ.

Also Read: ചൊവ്വാഴ്ച 'അട്ടിമറി'യുണ്ടാകുമോ? ഈയാഴ്ച നിഫ്റ്റിയിലെ പ്രതീക്ഷകൾ സജീവം

 
തിരുത്തൽ

സ്‌റ്റോക്കിലെ ദീര്‍ഘകാല കാഴ്ച്ചപ്പാട് ബുള്ളിഷാണ്. അതുകൊണ്ട് അര്‍ത്ഥവത്തായ ഏതൊരു തിരുത്തലിലും നിക്ഷേപകര്‍ക്ക് ഓഹരികള്‍ സമാഹരിക്കാം. മുന്നേറ്റം നടക്കുകയാണെങ്കില്‍ 470-480 രൂപ റേഞ്ചായിരിക്കും അടിയന്തര സപ്ലൈ സോണായി മാറുക. 500 രൂപയില്‍ നിര്‍ണായക പ്രതിരോധവും ഉടലെടുക്കും.

Also Read: 'ഉരച്ചു നോക്കിയാലറിയാം മാറ്റ്'; ചാഞ്ചാട്ടത്തിനിടെ ഓഹരി തെരഞ്ഞെടുക്കുന്നതിനുള്ള 5 നിയമങ്ങള്‍

 
3. ടാറ്റ മോട്ടോര്‍സ് | 425-430 രൂപ റേഞ്ച് നിര്‍ണായകം

3. ടാറ്റ മോട്ടോര്‍സ് | 425-430 രൂപ റേഞ്ച് നിര്‍ണായകം

പിന്തുണ നിലയായ 475 രൂപയില്‍ വെച്ച് 'ഫാള്‍സ് ബ്രേക്ക്ഡൗണ്‍' കുറിച്ചതിന് ശേഷം ശക്തമായ തിരിച്ചുവരവ് ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ നടത്തുകയാണ്. ഇതേസമയം, 425-430 രൂപ റേഞ്ചില്‍ ഒരുങ്ങുന്ന സപ്ലൈ സോണില്‍ നിന്നും പുറത്തുകടന്നാല്‍ മാത്രമേ അര്‍ത്ഥവത്തായ തിരിച്ചുവരവ് സ്റ്റോക്കില്‍ സാധ്യമാവുകയുള്ളൂ.

ഈ നില ഭേദിച്ചാല്‍ 460-500 രൂപ റേഞ്ചിലായിരിക്കും അടുത്ത സ്റ്റോപ്പ്. എന്നാല്‍ കാര്യങ്ങള്‍ താഴേക്കാണ് പോകുന്നതെങ്കില്‍ 390-375 രൂപയില്‍ നിര്‍ണായക പിന്തുണ രൂപംകൊള്ളും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

SBI, Indus Towers And Tata Motors; Market Analyst Suggests Investment Approach On These 3 Stocks

SBI, Indus Towers And Tata Motors; Market Analyst Suggests Investment Approach On These 3 Stocks. Read in Malayalam.
Story first published: Monday, May 16, 2022, 10:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X