ജനുവരി 1 മുതൽ‌ എ‌ടി‌എമ്മിൽ നിന്ന് കാശ് പിൻ‌വലിക്കാൻ പുതിയ രീതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എടിഎമ്മുകളിലെ അനധികൃത ഇടപാടുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ രീതി അവതരിപ്പിക്കുന്നു. ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം എല്ലാ എസ്‌ബി‌ഐ എടി‌എമ്മുകളിലും 2020 ജനുവരി 1 മുതൽ രാത്രി 8 മുതൽ രാവിലെ 8 വരെ സജീവമായിരിക്കും.

എസ്‌ബി‌ഐ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സേവനം 10,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്കാണ് ബാധകമാകുക. ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താവിന്റെ മൊബൈൽ നമ്പറിലാണ് ഒടിപി ലഭിക്കുക. അതിനാൽ എടിഎമ്മിൽ പോകുമ്പോൾ മൊബൈൽ എടുക്കാൻ മറക്കേണ്ട.

നിങ്ങൾ ഒരിയ്ക്കലും ആരുമായും പങ്കുവയ്ക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ, പറഞ്ഞാൽ പണികിട്ടും ഉറപ്പ്നിങ്ങൾ ഒരിയ്ക്കലും ആരുമായും പങ്കുവയ്ക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ, പറഞ്ഞാൽ പണികിട്ടും ഉറപ്പ്

ജനുവരി 1 മുതൽ‌ എ‌ടി‌എമ്മിൽ നിന്ന് കാശ് പിൻ‌വലിക്കാൻ പുതിയ രീതി

എസ്‌ബി‌ഐ എ‌ടി‌എമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിലവിലെ പ്രക്രിയയിൽ വലിയ മാറ്റമില്ല. എന്നാൽ, മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്നുള്ള ഇടപാടുകൾക്ക് ഈ സേവനം ബാധകമല്ല. ഈ പ്രക്രിയയിൽ, കാർഡ് ഉടമ അവർ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകി കഴിഞ്ഞാൽ, എടിഎം സ്ക്രീൻ ഒടിപി സ്ക്രീൻ ദൃശ്യമാകും.

പണം ലഭിക്കുന്നതിന് എസ്‌ബി‌ഐ ഉപഭോക്താക്കൾ ഈ സ്ക്രീനിൽ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകണം. ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സൗകര്യം ഏർപ്പെടുത്തിയതോടെ, എസ്‌ബി‌ഐ എടി‌എമ്മുകൾ‌ വഴിയുള്ള ഇടപാടുകൾ കൂടുതൽ സുരക്ഷിതമായി. 

എടിഎം കാർഡുള്ള പലർക്കും അറിയില്ല ഈ സേവനത്തെക്കുറിച്ച്, ഇനി കാർഡ് നഷ്ട്ടപ്പെട്ടാലും കാശ് പോകില്ല 

English summary

ജനുവരി 1 മുതൽ‌ എ‌ടി‌എമ്മിൽ നിന്ന് കാശ് പിൻ‌വലിക്കാൻ പുതിയ രീതി

State Bank of India (SBI), the country's largest bank, is launching a one-time password (OTP) cash withdrawal scheme to protect customers from unauthorized transactions at ATMs. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X