രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉത്സവകാല സീസണ് പ്രമാണിച്ച് ഉപയോക്താക്കള്‍ക്കായി പല തരത്തിലുള്ള ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കാര്‍ വായ്പ, വ്യക്തിഗത വായ്പ, സ്വര്‍ണ വായ്പ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉത്സവകാല സീസണ് പ്രമാണിച്ച് ഉപയോക്താക്കള്‍ക്കായി പല തരത്തിലുള്ള ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കാര്‍ വായ്പ, വ്യക്തിഗത വായ്പ, സ്വര്‍ണ വായ്പ തുടങ്ങിയ വായ്പകളിലും പല തരത്തിലുള്ള ഇളവുകള്‍ എസ്ബിഐ നല്കുന്നു.

എസ്ബിഐയുടെ ഈ പുതിയ ഓഫറുകളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ള വ്യക്തികള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in ല്‍ ലോഗ് ഇന്‍ ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. ബാങ്ക് വാഗ്ദാനം ചെയ്യുന്ന പല തരം വായ്പകളിലെ പ്രത്യേക ഉത്സവകാല ഓഫറുകള്‍ വ്യക്തിമാക്കിക്കൊണ്ട് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ എസ്ബിഐ സന്ദേശം പങ്കുവച്ചിരുന്നു.
കാര്‍ വായ്പകള്‍ക്കും. സ്വര്‍ണ വായ്പകള്‍ക്കും, വ്യക്തിഗത വായ്പകള്‍ക്കും പ്രൊസസിംഗ് ചാര്‍ജ് ഒഴിവാക്കിയതാണ് ഇതില്‍ പ്രധാനം. വ്യക്തിഗത വായ്പകള്‍ക്ക് 9.6 ശതമാനം മുതലാണ് എസ്ബിഐയില്‍ പലിശ നിരക്ക്. കാര്‍ വായ്പകള്‍ 7.25 ശതമാനം പലിശ നിരക്ക് മുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. 7.5 ശതമാനമാണ് സ്വര്‍ണ വായ്പാ പലിശ നിരക്ക്. എസ്ബിഐ യോനോ അപ്ലിക്കേഷനിലൂടെയും ഉപയോക്താക്കള്‍ക്ക് വായ്പകള്‍ക്കായി അപേക്ഷിക്കുവാന്‍ സാധിക്കും.
എസ്ബിഐ ഭവനാ വായ്പാ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. ക്രെഡിറ്റ് സ്കോറുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പ 6.70 ശതമാനം നിരക്കില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. വായ്പാ തുകയും പലിശ നിരക്കുമായി ബന്ധമില്ല. നേരത്തേ 75 ലക്ഷം രൂപയുടെ ഭവന വായ്പ 7.15 ശതമാനം പലിശ നിരക്കിലായിരുന്നു ഉപയോക്താക്കള്‍ക്ക് ലഭ്യമായിരുന്നത്.
ബാങ്കുകളും ഒപ്പം ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചുകൊണ്ട് ഉപയോക്താക്കള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ കൈവശമാക്കുവാനുള്ള അവസരമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ബാങ്ക് ഓഫ് ബറോഡ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), യെസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), ബാങ്ക് ഓഫ് ബറോഡ (ബിഒബി), കൊഡാക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഏറ്റവും കുറഞ്ഞ വന വായ്പാ പലിശ നിരക്കുകളാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. ഉത്സവ കാല സീസണുകളില്‍ ഭവന വായ്പയ്ക്കായുള്ള ആവശ്യക്കാരുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്താണ് ബാങ്കുകള്‍ ഭവന വായ്പാ പലിശ നിരക്കില്‍ കുറവ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കുകളിലാണ് നിലവിലെ ഭവന വായ്പാ പലിശ നിരക്കുകള്‍ എന്ന് പറയാം.
പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ (ബിഒബി) ഭവന വായ്പാ പലിശ നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്. 0.25 ശതമാനത്തിന്റെ കുറവാണ് ബിഒബി ഭവന വായ്പാ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതോടെ നേരത്തേ 6.75 ശതമാനമായിരുന്ന പലിശ നിരക്ക് 6.50 ശതമാനമായി കുറഞ്ഞു. 2021 ഡിസംബര്‍ 31 വരെ ഈ പുതുക്കിയ പലിശ നിരക്കിന്റെ നേട്ടം ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ബാങ്ക് അറിയിച്ചു. ഭവന വായ്പയ്ക്കായി അപേക്ഷിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ പലിശ നിരക്കിലെ ആനുകൂല്യം ലഭിക്കും. കഴിഞ്ഞ കുറച്ചു നാളുകളായി പല പൊതു മേഖലാ, സ്വകാര്യ മേഖലാ ബാങ്കുകളും ഭവന വായ്പകളുടെ പലിശ നിരക്കില്‍ കുറവ് വരുത്തിയിരിക്കുകയാണ്. ഭവന വായ്പകളുടെ പ്രൊസസിംഗ് ചാര്‍ജും ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. 2021 ഡിസംബര്‍ 31 വരെ ഉപയോക്താക്കള്‍ക്ക് ഈ ആനുകൂല്യവും ലഭ്യമാകും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications