കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 'യോനോ സൂപ്പര്‍ സേവിങ്സ് ഡേയ്സ്' എന്ന പേരില്‍ ഷോപ്പിങ് കാര്‍ണിവല്‍ അവതരിപ്പിക്കുന്നു. ഫെബ്രുവരി നാലിന് ആരംഭിച്ച് ഏഴിനവസാനിക്കുന്ന നാലു ദിവസത്തെ ഷോപ്പിങ് ഉല്‍സവത്തില്‍ ഒരുപാട് ഇളവുകളും ക്യാഷ്ബാക്കുകളും എസ്ബിഐയുടെ ലൈഫ്സ്റ്റൈല്‍ പ്ലാറ്റ്ഫോമായ യോനോ ലഭ്യമാക്കുന്നുണ്ട്.
ഇലക്ട്രോണിക്സ്, ഫര്‍ണീച്ചര്‍, ട്രാവല്‍, ഹോസ്പിറ്റാലിറ്റി, ആമസോണിലെ ഓണ്‍ലൈന്‍ ഷോപ്പിങ് തുടങ്ങിയ വിഭാഗങ്ങള്‍ക്കെല്ലാം ഓഫറുകളുണ്ട്. 34.5 ദശലക്ഷം വരുന്ന യോനോ ഉപയോക്താക്കള്‍ക്ക് ആഹ്ളാദം പകരുന്നതിനായി ആമസോണ്‍, ഒയോ, പെപ്പര്‍ഫ്രൈ, സാംസങ്, യാത്രാ തുടങ്ങിയ വ്യാപാരികളുമായി യോനോ സഹകരിക്കുന്നുണ്ട്.

ഈ ദിവസങ്ങളില്‍ ഒയോയില്‍ ഹോട്ടല്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 50 ശതമാനം വരെ ഇളവുകള്‍ ലഭിക്കും. യാത്രാ ഡോട്ട് കോമിലൂടെയുള്ള ഫ്ളൈറ്റ് ബുക്കിങില്‍ 10 ശതമാനവും സാംസങ് മൊബൈലുകള്‍, ടാബ്ലറ്റുകള്, വാച്ചുകള്‍ തുടങ്ങിയവയ്ക്ക് 15 ശതമാനവും ഇളവും ലഭിക്കും. പെപ്പര്‍ഫ്രൈയില്‍ നിന്നും ഫര്‍ണീച്ചര്‍ വാങ്ങുന്നവര്‍ക്ക് ഏഴു ശതമാനം ഡിസ്ക്കൗണ്ട് ലഭിക്കും. ആമസോണില്‍ തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ഷോപ്പിങില്‍ 20 ശതമാനം വരെ ക്യാഷ്ബാക്കുമുണ്ട്.
തങ്ങളുടെ ഉപയോക്താക്കള്‍ക്കായി യോനോ സൂപ്പര്‍ സേവിംഗ് ഡെയ്സ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. ഷോപ്പിംഗ് വിഭാഗങ്ങളുടെ ആകര്‍ഷകമായ ഡിസ്കൗണ്ടുകളും ഉപയോഗിച്ച് യോനോ വഴി തങ്ങളുടെ ഉപഭോക്താക്കളുടെ ഷോപ്പിംഗ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇത് സഹായിക്കും തങ്ങളുടെ വിലയേറിയ യോനോ ഉപയോക്താക്കള്‍ക്കായി മാത്രമായി രൂപകല്‍പ്പന ചെയ്ത ഈ മെഗാ ഷോപ്പിംങില്‍ അവരുടെ പൂര്‍ണ്ണ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി എസ്ബിഐ റീട്ടെയില്‍, ഡിജിറ്റല്‍ ബാങ്കിംഗ് എംഡി സിഎസ് സെട്ടി പറഞ്ഞു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications