കൊച്ചി: രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 20,624 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. 2020 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ഇത് 16,592 കോടി രൂപയായിരുന്നു. സിംഗിള്‍ പ്രീമിയം ഇതേ വര്‍ഷത്തേക്കാള്‍ 52% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
എസ്ബിഐ ലൈഫിന്റെ പ്രൊട്ടക്ഷന്‍ ന്യൂ ബിസിനസ്സ് പ്രീമിയം 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2,459 കോടി രൂപയായി, വാര്‍ഷിക വളര്‍ച്ച 18%. വ്യക്തിഗത പരിരക്ഷക്കായുള്ള പുതിയ ബിസിനസ് പ്രീമിയം 40% വളര്‍ച്ചയോടെ 742 കോടി രൂപയിലെത്തി. വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 2020 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തേക്കാള്‍ 11% വളര്‍ച്ചയോടെ 12,499 കോടി രൂപയിലെത്തി.

നികുതിക്കു ശേഷമുള്ള എസ്ബിഐ ലൈഫിന്റെ ലാഭം 2021 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തില്‍ 1,456 കോടി രേഖപ്പെടുത്തി. കമ്പനിയുടെ സോള്‍വന്‍സി അനുപാതം 2021 മാര്‍ച്ച് 31വരെ 2.15 ആയി തുടരുന്നു, റെഗുലേറ്ററി ആവശ്യകത 1.50 ആണ്. 2021 മാര്‍ച്ച് 31വരെയുളള കണക്കനുസരിച്ച് എസ്ബിഐ ലൈഫിന്റെ അസറ്റ് അണ്ടര്‍ മാനേജ്മെന്റ് 38% വളര്‍ന്ന് 2,20,871 കോടി രൂപയിലെത്തി. 2020 മാര്‍ച്ച് 31വരെ ഇത് 1,60,363 കോടി രൂപയായിരുന്നു. പരിശീലനം ലഭിച്ച 2,25,381 ഇന്‍ഷുറന്‍സ് പ്രൊഫഷണലുകളുടെ വൈവിധ്യമാര്‍ന്ന വിതരണ ശൃംഖലയുമായി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന് രാജ്യത്തൊട്ടാകെയുള്ള 947 ഓഫീസുകളുമുണ്ട്.
നേരത്തെ, എൽഐസിയുടെ പ്രീമിയം കളക്ഷൻ വിവരങ്ങളും പുറത്തുവന്നിരുന്നു. മാര്‍ച്ചില്‍ അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 1.84 ലക്ഷം കോടി രൂപയുടെ പ്രീമിയമാണ് എല്‍ഐസിയില്‍ എത്തിയത്. എല്‍ഐസി പ്രീമിയം കളക്ഷനില്‍ എക്കാലത്തെയും ഉയര്‍ന്ന തുകയാണിത്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ 1.77 ലക്ഷം കോടിയില്‍ നിന്നുമാണ് 2020-21 വര്‍ഷത്തില്‍ 1.84 ലക്ഷം കോടി രൂപയുടെ പുതിയ ബിസിനസ്സ് അഥവാ ഒന്നാം വർഷ പ്രീമിയം വളര്‍ച്ച നേടിയതെന്ന് എല്‍ഐസി പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 1.34 ലക്ഷം കോടി രൂപ നഷ്ടപരിഹാരമായും പോളിസി ഉടമകള്‍ക്ക് എല്‍ഐസി കഴിഞ്ഞ വര്‍ഷം നല്കി. കഴിഞ്ഞ സാമ്പത്തിക വർഷം 564 ബില്യൺ രൂപയുടെ പുതിയ പ്രീമിയമാണ് ഐല്‍ഐസി നേടിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
