കൊച്ചി: രാജ്യത്തെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് സെപ്റ്റംബര്‍ 30ന് അവസാനിച്ച അര്‍ധവര്‍ഷത്തില്‍ 8,998 കോടി രൂപ പുതിയ പ്രീമിയം നേടി. മുന്‍വര്‍ഷമിതേ കാലയളവിലിത് 7,817 കോടി രൂപയായിരുന്നു. സിംഗിള്‍ പ്രീമിയത്തില്‍ 54 ശതമാനം വര്‍ധനയാണ് കാണിച്ചിട്ടുള്ളത്. കമ്പനി ഈ കാലയളവില്‍ 691 കോടി രൂപ അറ്റാദായം നേടിയിട്ടുണ്ട്. മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 38 ശതമാനം വളര്‍ച്ചയാണ് അറ്റാദായത്തില്‍ ഉണ്ടായിട്ടുള്ളത്. കമ്പനിയുടെ സോള്‍വെന്‍സി റേഷ്യോ 2.45 ആണ്. നിയമപരമായി നിഷ്കര്‍ഷിച്ചിട്ടുള്ളത് 1.5 ആണ്.

പുതിയ ബിസിനസ് പ്രീമിയത്തില്‍ കമ്പനിയുടെ വിപണി വിഹിതം 24.5 ശതമാനമാണ്. കമ്പനി നേടിയ സംരക്ഷണ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ 910 കോടി രൂപ പുതിയ ബിസിനസ് പ്രീമിയമായി നേടിയപ്പോള്‍ വ്യക്തിഗത വിഭാഗത്തിലെ പുതിയ പ്രീമിയമായി 267 കോടി രൂപ നേടി. മുന്‍വര്‍ഷത്തേക്കാള്‍ 13 ശതമാനം വളര്‍ച്ചയാണ് നേടിയത്. എസ്ബിഐ ലൈഫ് മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 20 ശതമാനം വര്‍ധനയോടെ 1,86,360 കോടി രൂപയിലെത്തി. നിക്ഷേപത്തില്‍ 76 ശതമാനവും ഡെറ്റിലാണ്. ഡെറ്റ് നിക്ഷേപത്തില്‍ 90 ശതമാനവും ട്രിപ്പിള്‍ എ റേറ്റിംഗ് ഉള്ള നിക്ഷേപ ഉപകരണങ്ങളിലാണ്. കമ്പനിക്ക് രാജ്യത്തൊട്ടാകെ 947 ഓഫീസുകളും പരിശീലനം സിദ്ധിച്ച 2,07,520 ഇന്‍ഷുറന്‍സ് പ്രഫഷണലുകളുമുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
