ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ദീർഘകാല എഫ്ഡി പലിശ നിരക്ക് കുറച്ചു. എസ്ബിഐ നിക്ഷേപങ്ങളുടെ ഏറ്റവും പുതിയ എഫ്ഡി നിരക്ക് ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്നു. ഒരു വർഷം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന ദീർഘകാല നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ ബാങ്ക് 15 ബേസിസ് പോയിൻറ് കുറവാണ് വരുത്തിയിരിക്കുന്നത്.
മാറ്റമില്ല
എസ്ബിഐയുടെ കണക്കനുസരിച്ച്, 7 ദിവസം മുതൽ 1 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളിൽ നിരക്കുകളിൽ മാറ്റമില്ല. നവംബർ മാസത്തിൽ ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ കാലാവധി പൂർത്തിയാകുന്ന എഫ്ഡി നിരക്ക് 15 ബേസിസ് പോയിന്റ് കുറച്ചിരുന്നു.
പലിശ നിരക്കുകൾ
7 ദിവസം മുതൽ 45 ദിവസം വരെയും 46 ദിവസം മുതൽ 179 ദിവസം വരെയും കാലാവധിയുള്ള എഫ്ഡിക്ക് എസ്ബിഐ യഥാക്രമം 4.50 ശതമാനം, 5.50 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 180 ദിവസം മുതൽ 210 ദിവസം വരെയും 211 ദിവസം മുതൽ 1 വർഷത്തിൽ താഴെയുമുള്ള എഫ്ഡികൾക്ക് ബാങ്ക് 5.80% പലിശനിരക്ക് നൽകും. 1 വർഷം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് കുറച്ചു. നേരത്തെ 6.25% പലിശ നേടിയ ഈ നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.10% പലിശയാണ് ലഭിക്കുക.
മുതിർന്ന പൗരന്മാർക്ക്
മുതിർന്ന പൗരന്മാർക്ക് എസ്ബിഐ എല്ലാ കാലയളവിലും 50 ബേസിസ് പോയിൻറ് അധിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 7 ദിവസം മുതൽ 45 ദിവസം വരെയും 46 ദിവസം മുതൽ 179 ദിവസം വരെയുമുള്ള എഫ്ഡിക്ക് യഥാക്രമം 5.00 ശതമാനവും 6.00 ശതമാനവും പലിശയാണ് ലഭിക്കുക. 180 ദിവസം മുതൽ 210 ദിവസം വരെയും 211 ദിവസം മുതൽ 1 വർഷത്തിൽ താഴെയുമുള്ള എഫ്ഡിക്ക് 6.30 ശതമാനം പലിശ നിരക്ക് നൽകും. ഏറ്റവും പുതിയ നിരക്ക് പരിഷ്കരണത്തിന് ശേഷം, മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തിനും 10 വർഷത്തിനും ഇടയിലുള്ള നിക്ഷേപത്തിന് എസ്ബിഐ 6.60 ശതമാനം പലിശ നൽകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
