സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) പുതിയ എടിഎം പിൻവലിക്കൽ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുത്തിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) sbi.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, മെട്രോ നഗരങ്ങളിൽ, എസ്‌ബിഐ സാധാരണ സേവിംഗ്സ് അക്കൌണ്ട് ഉടമകൾക്ക് ഒരു മാസത്തിനുള്ളിൽ 8 സൌജന്യ ഇടപാടുകൾ അനുവദിക്കും. ഇതിൽ കൂടുതലുള്ള ഓരോ ഇടപാടിനും ഉപഭോക്താക്കളിൽ നിന്ന് അധിക നിരക്ക് ഈടാക്കും.
സൌജന്യ ഇടപാടുകൾ
എസ്‌ബിഐ സാധാരണ സേവിംഗ്സ് അക്കൌണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ 8 സൌജന്യ ഇടപാടുകൾ അനുവദിക്കുന്നു. 5 എസ്‌ബിഐ എടിഎമ്മുകളിൽ നിന്നും മറ്റേതെങ്കിലും ബാങ്കിന്റെ 3 എടിഎമ്മുകളിൽ നിന്നുമുള്ള സൌജന്യ ഇടപാടുകൾ ഇതിൽ ഉൾപ്പെടുന്നു. നോൺ-മെട്രോ നഗരങ്ങൾക്ക് 10 സൌജന്യ എടിഎം ഇടപാടുകൾ ലഭിക്കും. അതിൽ 5 ഇടപാടുകൾ എസ്‌ബിഐയിൽ നിന്നും 5 എണ്ണം മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്നും നടത്താം.
പരാജയപ്പെടുന്ന എടിഎം ഇടപാട്
മതിയായ ബാലൻസ് ഇല്ലാത്തതിനാൽ ഇടപാട് പരാജയപ്പെട്ടാൽ എസ്‌ബിഐ 20 രൂപയും ജിഎസ്ടിയും ഈടാക്കും. ഒടിപി ഉപയോഗിച്ച് പുതിയ രീതിയിൽ എസ്‌ബിഐ എടിഎം വഴി പണം പിൻവലിക്കാം.
ഒടിപി രീതി
എല്ലാ എസ്‌ബിഐ എടിഎമ്മുകളിലുമുടനീളം 10,000 രൂപയിൽ കൂടുതൽ പണം പിൻവലിക്കാൻ എസ്‌ബിഐ ഒരു സുരക്ഷിത മാർഗം വാഗ്ദാനം ചെയ്യുന്നുണ്ട്. 2020 ജനുവരി 1 ന് അവതരിപ്പിച്ച ഈ പുതിയ സൌകര്യം എടിഎം കാർഡ്‌ഹോൾഡർമാരെ എല്ലാ എസ്‌ബിഐ എടിഎമ്മുകളിലുടനീളം ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) സഹായത്തോടെ പണം പിൻവലിക്കാൻ അനുവദിക്കുന്നു. ഉപഭോക്താക്കളുമായി സുരക്ഷിതമായ ബാങ്കിംഗ് നടപടികൾക്കായുള്ള ചില ടിപ്പുകൾ കഴിഞ്ഞ ദിവസം ബാങ്ക് പങ്കിട്ടിരുന്നു. എടിഎം-കം-ഡെബിറ്റ് കാർഡ് തട്ടിപ്പുകൾ ഒഴിവാക്കാൻ ഉപയോക്താക്കൾ എടിഎം ഇടപാടുകൾ പൂർണ്ണ സ്വകാര്യതയോടെ നടത്തണമെന്നാണ് എസ്‌ബിഐ പറയുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications