ദില്ലി: എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് ഇനി മുതല്‍ പണം പിന്‍വലിക്കാന്‍ ആകില്ല. എസ്ബിഐ ഈ സൗകര്യം മരവിപ്പിച്ചു. താല്‍ക്കാലികമായിട്ടാണ് നടപടി എന്നാണ് വിവരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെപ്പോസിറ്റ് മെഷീനില്‍ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും സൗകര്യമുള്ള എടിഎം ഡെപ്പോസിറ്റ് മെഷീനുകളുണ്ട്. ഇവയില്‍ പലയിടത്തും തട്ടിപ്പ് നടന്നതായി കണ്ടെത്തി. വിഷയം പഠിച്ച് പരിഹരിക്കാനുള്ള ശ്രമത്തിലാണ് എസ്ബിഐയുടെ ഐടി വിഭാഗം.

സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം മാത്രമേ ഇനി ഇത്തരം മെഷീനുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുമതി നല്‍കൂ. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പ്രധാന ഓഫീസില്‍ നിന്ന് ബ്രാഞ്ചുകളിലേക്ക് അയച്ചിട്ടുണ്ട്. ഈ സര്‍ക്കുലര്‍ ബ്രാഞ്ചുകളില്‍ വൈകാതെ എത്തും. കേന്ദ്രീകൃത സൗകര്യമായതിനാല്‍ തീരുമാനം വന്ന പശ്ചാത്തലത്തില്‍ തന്നെ എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള അവസരം ഇല്ലാതായി.
തട്ടിപ്പ് എങ്ങനെയാണ് നടക്കുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്ബിഐ. ഈ വെല്ലുവിളി പരിഹരിക്കാനാണ് ആദ്യ പരിഗണന. അതിന് ശേഷമേ തുടര്‍ തീരുമാനങ്ങളുണ്ടാകൂ. പല ഇടങ്ങളിലും എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള ഒപ്ഷന്‍ വളരെ ആശ്വാസമായിരുന്നു. ചില എടിഎം കൗണ്ടറുകളില്‍ പണം ഇല്ലെങ്കിലും ഇത്തരം കൗണ്ടറുകളില്‍ എപ്പോഴും പണം ലഭ്യമായിരുന്നു. ഈ സൗകര്യമാണ് പുതിയ ഉത്തരവോടെ താല്‍ക്കാലികമാണെങ്കിലും റദ്ദാക്കപ്പെട്ടിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
