ദില്ലി; ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് എസ്‌ബിഐ രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് ആനുകൂല്യ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ് ബി ഐ യുടെ റുപേ ജന്‍ധന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവർക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക.
രാജ്യത്തെ കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും ബാങ്ക് അക്കൗണ്ടും ബാങ്കിംഗ് സേവനങ്ങളും ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മോദി സർക്കാർ അധികാരത്തിലേറിയ ആദ്യ ഘട്ടത്തിൽ ജൻധൻ അക്കൗണ്ടുകൾ ആരംഭിച്ചത്. സർക്കാരിന്റെ ആനുകൂല്യങ്ങളും സബ്സിഡികളും കൃത്യമായി അർഹതപ്പെട്ടവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം കൂടി അക്കൗണ്ടിന് പിന്നിലുണ്ടായിരുന്നു.

പ്രധാൻ മന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ) പ്രകാരം ആകെ 41.75 കോടി അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂർ ലോക്സഭയെ അറിയിച്ചിരുന്നു. ഇതിൽ 35.96 കോടി അക്കൗണ്ടുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ലോക്സഭയിൽ പ്രതിപക്ഷ ചോദ്യത്തിന് രേഖാ മൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.പൊതുമേഖലാ ബാങ്കുകൾക്ക് കീഴിൽ 40.48 കോടി അക്കൗണ്ടുകളാണ് തുറന്നിരിയ്ക്കുന്നത്. റൂറൽ റീജിയണൽ ബാങ്കുകൾക്ക് കീഴിൽ 1.27 കോടി അക്കൗണ്ടുകളും.
ജൻധൻ അക്കൗണ്ടിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നേട്ടം രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ആണ്. മാത്രമല്ല മിനിമം ബാലൻസും അക്കൗണ്ടിൽ ആവശ്യമില്ല. കൂടാതെ എളുപ്പത്തിലുള്ള പണമിടപാടും സാധ്യമാകും. ആറുമാസം ബാങ്ക് അക്കൗണ്ട് മികച്ച രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ഓവർ ഡ്രാഫ്റ്റ് സൗകര്യവും ലഭ്യമാണ്.പതിനായിരം രൂപയോളം ഇങ്ങനെ ഓവർഡ്രാഫ്റ്റായി ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
