കൊച്ചി: വായ്പകള്‍ക്ക് ഇളവ് അനുവദിച്ച് എസ്ബിഐ. ഭവന വായ്പകള്‍ക്കും കാര്‍ വായ്പകള്‍ക്കും കുറഞ്ഞ പലിശ നിരക്കിനൊപ്പം പ്രോസസിംഗ് ഫീസും ഒഴിവാക്കിയിട്ടുണ്ട്.
വാഹന വായ്പകള്‍ക്കുള്ള പുതിയ പലിശ നിരക്ക് 7.5 ശതമാനത്തില്‍ നിന്നുമാണ് തുടങ്ങുന്നത്. തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് 100 ശതമാനം ഓണ്‍റോഡ് തുകയും വായ്പയായി നല്കുവാനാണ് തീരുമാനം.

ഭവന വായ്പയുടെ കാര്യത്തില്‍ അംഗീകരിക്കപ്പെട്ട ഹൗസിംഗ് പ്രാജക്ടുകളില്‍ നിന്ന് വീട്/ ഫ്ളാറ്റ് വാങ്ങുന്നവര്‍ക്ക് പ്രോസസിംഗ് ഫീസ് പൂര്‍ണമായും ഒഴിവാക്കും. ഇതിന് പുറമേ വായ്പ എടുക്കുന്ന ആളുകളുടെ ക്രെഡിറ്റ് സ്കോറും തുകയും വിലയിരുത്തി നിലവിലെ പലിശ നിരക്കില്‍ നിന്ന് 10 ബേസിക് പോയിന്റ് വരെ കുറവ് നല്‍കും. എസ്ബിഐയുടെ യോനാ അപ്ലിക്കേഷന്‍ വഴി വായ്പനകള്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് നേരത്തെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. 5 ബേസിക് പോയിന്റെ ആനുകൂല്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്വര്‍ണപണയ വായ്പക്കും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. 36 മാസ കാലയളവ് വരെ തിരിച്ചടവ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പലിശ നിരക്ക് 7.5 ശതമാനത്തിലേക്ക് താഴ്ത്തുകയും ചെയ്തു. വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് 9.6 ശതമാനമാണ്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം



Click it and Unblock the Notifications