സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പുത്തൻ മാറ്റങ്ങൾക്ക് തുടക്കമായി. എം.എസ്.എം.ഇ അഥവാ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി വായ്പാ സൗകര്യം മെച്ചപ്പെടുത്താൻ ഒരുങ്ങിയിരിക്കുകയാണ് എസ്.ബി.ഐ. നിലവിൽ അഞ്ച് കോടി രൂപയാണ് വായ്പയായി കൊടുത്തിരുന്നത്. പുതിയ മാറ്റങ്ങൾ അനുസരിച്ച് നിലവിലെ അഞ്ച് കോടിയിൽ നിന്ന് വായ്പ ഉയർത്താനാണ് ശ്രമം. മാത്രമല്ല ഇത്തരം സംരഭങ്ങൾക്കായുള്ള വായ്പ കുറഞ്ഞ സമയത്തിനുള്ളിൽ വളരെ പെട്ടെന്ന് തന്നെ ഉറപ്പാക്കാം.
എന്താണ് എം.എസ്.എം.ഇ (മൈക്രോ സ്മാൾ മീഡിയം എന്റർപ്രൈസസ്)?
രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് എം.എസ്.എം.ഇ. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ എട്ടു ശതമാനമാണ് എം.എസ്.എം.ഇ സംഭാവന ചെയ്യുന്നത്. അതുപോലെ തന്നെ മറ്റൊരു കാര്യമെന്തെന്നാൽ നിർമാണ മേഖലയിൽ 45 ശതമാനവും രാജ്യത്തിൻ്റെ കയറ്റുമതിയിൽ 40 ശതമാനവും സംഭാവന ചെയ്യുന്നുണ്ട്. ഇത്തരം സംരഭങ്ങളിലൂടെ ഉറപ്പുള്ള തൊഴിൽ അവസരമാണ് ലഭിക്കുന്നത്. ഒപ്പം പിന്നാക്ക, ഗ്രാമീണ മേഖലകളിലേക്ക് വികസനം കൊണ്ടു വരാനും ഇതിലൂടെ സാധിക്കുന്നു.ഉത്പാദനം, ചരക്കുകളുടെ സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിലാണ് എം.എസ്.എം.ഇ പ്രധാനം ഉൾപ്പെടുന്നത്.
എന്താണ് എസ്.ബി.ഐ എം.എസ്.എം.ഇ ക്കു വേണ്ടി അവതരിപ്പിച്ച മാറ്റം?
5 കോടി വരെയുള്ള ക്രെഡിറ്റ് ലിമിറ്റുകളുടെ ഡാറ്റ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ കഴിഞ്ഞ വർഷം എസ്.ബി.ഐ അവതരിപ്പിച്ചു. എസ്.ബി.ഐ യുടെ എം.എസ്.എം.ഇ ത്തവരുന്നുണ്ടെങ്കിൽ അവരുടെ പാനും ജി.എസ്.ടി ഡാറ്റ സോഴ്‌സിംഗ് ചെയ്യുന്നതിന് അപ്രൂവലും മാത്രം മതി. വെറും 15-45 മിനിറ്റിനുള്ളിൽ അതിനു അനുമതി നൽകാൻ സാധിക്കും.
എം.എസ്.എം.ഇ ക്രെഡിറ്റ് വളരെ സിമ്പിളാണ്. ഇത് ബാങ്ക് തന്നെ വ്യക്തമാക്കുന്നുണ്ട്. സി.ജി.ടി.എം.എസ്.ഇ അഥവാ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആന്റ് സ്മാൾ എന്റർപ്രൈസസ് ഗ്യാരൻ്റി അടിസ്ഥാനമാക്കിയുള്ള പണമൊഴുക്ക് നടത്തുന്നു. ഇത് വഴി വായ്പ നേടാൻ വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരുന്നില്ല. മാത്രമല്ല, നിരവധി രേഖകൾ ഹാജരാക്കി അനാവശ്യമായി സമയം കളയുന്ന സാഹചര്യവും വരുന്നില്ല. അതിനാൽ തന്നെ എം.എസ്.എം.ഇ വായ്പകൾ നേടുന്ന ധാരാളം ഉപഭോക്താക്കളെ ബാങ്കിംഗ് മേഖലയിലേക്ക് കൊണ്ടു വരാൻ എസ്.ബി.ഐക്ക് സാധിക്കുന്നു.

എസ്.ബി.ഐ
രാജ്യത്തുടനീളം നെറ്റ് വർക്ക് വിപുലീകരിക്കാനാണ് എസ്.ബി.ഐ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി ഈ സാമ്പത്തിക വർഷത്തിൽ 600 ബ്രാഞ്ചുകൾ തുറക്കാനാണ് എസ്.ബി.ഐ പ്ലാനിടുന്നത്. ഇത് വിജയകരമായി നടന്നാൽ എം.എസ്.എം.ഇ മേഖലയിൽ അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടാവുമെന്നതിൽ സംശയമില്ല. 2024 മാർച്ച് വരെയുള്ള കണക്ക് പ്രകാരം രാജ്യത്തുടനീളം 22,542 ബ്രാഞ്ചുകളാണ് എസ്.ബി.ഐയ്ക്ക് ഉള്ളത്
പുതിയ ബ്രാഞ്ചുകൾ പ്രധാനമായും പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. നിലവിൽ കൂടുതൽ റസിഡൻഷ്യൻ കോളനികൾ എസ്.ബി.ഐയുടെ പരിധിയിൽ വരുന്നില്ല. പുതിയ ബ്രാഞ്ചുകൾക്ക് പുറമേ 65,000 എടിഎമ്മുകളിലൂടെയും 85,000 ബിസിനസ് കറസ്‌പോണ്ടൻ്റുകളിലൂടെയും എസ്.ബി.ഐ ഉപഭോക്താക്കളിലേക്ക് എത്തുന്നു.
എസ്.ബി.ഐ എന്നത് ഒരു വികാരമാണ്. ഓരോ മാറ്റങ്ങളും ഉപഭോക്താക്കളെ അറിഞ്ഞു കൊണ്ടാണ് എസ്.ബി.ഐ പ്രവർത്തിക്കുന്നത്. ഇനി വരാനിരിക്കുന്ന ബ്രാഞ്ചുകളും വിവിധ മാറ്റങ്ങൾക്ക് സാക്ഷിയാവുമെന്നതിൽ സംശയമില്ല. എം.എസ്.എം.ഇ മേഖലയിലെ ഉയർച്ചക്കായി എസ്.ബി.ഐ പുതുക്കിയ ഈ മാറ്റങ്ങൾ അഭിനന്ദാർഹമാണ്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
