മാര്‍ച്ചില്‍ റെക്കോര്‍ഡ് ലാഭം കുറിച്ച് എസ്ബിഐ; ലാഭവിഹിതം പ്രഖ്യാപിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. കഴിഞ്ഞ ജനുവരി - മാര്‍ച്ച് കാലത്ത് റെക്കോര്‍ഡ് ലാഭമാണ് എസ്ബിഐ കുറിച്ചത്. 2020-21 അവസാന പാദം ബാങ്കിന്റെ അറ്റാദായം 80 ശതമാനം വര്‍ധിച്ച് 6,451 കോടി രൂപയിലെത്തി (883.09 ദശലക്ഷം ഡോളര്‍). കൃത്യം ഒരു വര്‍ഷം മുന്‍പ് ഇതേ കാലത്ത് 3,581 കോടി രൂപയായിരുന്നു എസ്ബിഐയുടെ അറ്റാദായം.

 
മാര്‍ച്ചില്‍ റെക്കോര്‍ഡ് ലാഭം കുറിച്ച് എസ്ബിഐ; ലാഭവിഹിതം പ്രഖ്യാപിച്ചു

മികവുറ്റ മാര്‍ച്ച് പാദം കൂടി കണക്കിലെടുത്ത് ഓഹരിയുടമകള്‍ക്ക് ലാഭവിഹിതവും ബാങ്ക് ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആദ്യമായാണ് ലാഭവിഹിതം നല്‍കാന്‍ എസ്ബിഐ തീരുമാനിക്കുന്നത്. ഓരോ ഓഹരിക്കും 4 രൂപ വീതം ലാഭവിഹിതമായി നിക്ഷേപകര്‍ക്ക് ലഭിക്കും. 2021 ജൂണ്‍ 18 -നാണ് ബാങ്ക് ഇത് വിതരണം ചെയ്യുക. മുന്‍പ്, 2017 മെയ് മാസമായിരുന്നു എസ്ബിഐ അവസാനമായി ലാഭവിഹിതം നല്‍കിയത്. അന്ന് ഓരോ ഓഹരിക്കും 2.6 രൂപ കണക്കില്‍ ഓഹരിയുടമകള്‍ക്ക് വിഹിതം ലഭിക്കുകയുണ്ടായി.

 

വായ്പാ ബാധ്യതകള്‍ കുറഞ്ഞതും ബാങ്കിങ് മേഖല ഉണര്‍ന്നതുമാണ് കഴിഞ്ഞ പാദത്തില്‍ എസ്ബിഐയെ തുണച്ചത്. ജനുവരി - മാര്‍ച്ച് കാലഘട്ടത്തില്‍ ബാങ്കിന്റെ മൊത്തം ബാധ്യത 11,051 കോടി രൂപയിലേക്ക് ചുരുങ്ങി. ഒരു വര്‍ഷം മുന്‍പ് ഇതേ കാലത്ത് 13,495.1 കോടി രൂപയായിരുന്നു ഇത്. ബാങ്കിന്റെ മൊത്തം പലിശ വരുമാനം 19 ശതമാനം കൂടി 27,067 രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ 22,766.9 കോടി രൂപയായിരുന്നു പലിശ വരുമാനം. എസ്ബിഐ ആസ്തികളുടെ നിലവാരം വര്‍ധിച്ചെന്നതും മാര്‍ച്ച് പാദഫലത്തെ കൂടുതല്‍ ശോഭനമാക്കുന്നു. നിഷ്‌ക്രിയാസ്തികളുടെ അനുപാതം 5.44 ശതമാനത്തില്‍ നിന്നും 4.98 ശതമാനമായാണ് കുറഞ്ഞത്.

പുതിയ വായ്പകളുടെ കാര്യത്തില്‍ 5 ശതമാനം വര്‍ധനവ് എസ്ബിഐ കാഴ്ച്ചവെച്ചിട്ടുണ്ട്. കഴിഞ്ഞ ത്രൈമാസപാദം 25.39 ലക്ഷം കോടി രൂപയാണ് വായ്പാ ഇനത്തില്‍ ബാങ്ക് അനുവദിച്ചത്. ഇതേസമയം, കോര്‍പ്പറേറ്റ് വായ്പകളില്‍ 3 ശതമാനം ഇടിവ് ബാങ്ക് നേരിട്ടു. 16.5 ശതമാനം വര്‍ധനവാണ് ചില്ലറ വായ്പകളുടെ കാര്യത്തില്‍ എസ്ബിഐ കുറിച്ചത്. ഭവന വായ്പകളിലും 10.5 ശതമാനം ഉണര്‍വ് എസ്ബിഐ കണ്ടെത്തി. ജനുവരി - മാര്‍ച്ച് കാലത്ത് മൊത്തം ഡെപ്പോസിറ്റ് 13.5 ശതമാനം വര്‍ധിച്ച് 36.81 ലക്ഷം കോടി രൂപയായി. ഇതില്‍ കറന്റ് അക്കൗണ്ട് ഡെപ്പോസിറ്റ് 27.36 ശതമാനവും സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് 14.79 ശതമാനവുമായി വളര്‍ന്നു.

എസ്ബിഐ സാമ്പത്തിക ഫലം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും വന്‍ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 976 പോയിന്റ് ഉയര്‍ന്ന് 50,540 എന്ന നിലയില്‍ ദിനം പിന്നിട്ടു (1.9 ശതമാനം നേട്ടം). എന്‍എസ്ഇയില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 269 പോയിന്റ് വര്‍ധിച്ച് 15,175 എന്ന നിലയിലും ഇടപാടുകള്‍ മതിയാക്കി. സെന്‍സെക്‌സില്‍ എസ്ബിഐയാണ് ഇന്ന് ഗൗരവമായി തിളങ്ങിയത്. എസ്ബിഐ ഓഹരികളില്‍ 5 ശതമാനം മുന്നേറ്റം ഇന്ന് ദൃശ്യമായി. ഓഹരിയൊന്നിന് 400 രൂപ നിലവാരം തൊടാന്‍ എസ്ബിഐക്ക് സാധിച്ചു.

Read more about: sbi
English summary

SBI Q4 FY2021 Result: Net Profit Soars 80 Per Cent To Rs 6,451 Crore; Dividend Of Rs 4 Per Share

SBI Q4 FY2021 Result: Net Profit Soars 80 Per Cent To Rs 6,451 Crore; Dividend Of Rs 4 Per Share. Read in Malayalam.
Story first published: Friday, May 21, 2021, 18:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X