സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് (എംസിഎൽആർ) കുറച്ചു. പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് 10-ന് പ്രാബല്യത്തിലായി. 15 ബേസിസ് പോയിന്റുകളാണ് കുറച്ചിട്ടുള്ളത്. ഇതുവഴി ഇനി ഭവനവായ്പകളുടെ നിരക്കും കുറയും. നേരത്തെ എസ്ബിഐയുടെ ഒരു വർഷത്തെ എംസിഎൽആർ 10 ബേസിസ് പോയിൻറ് കുറച്ച് 7.85 ശതമാനത്തിൽ നിന്ന് 7.75 ശതമാനമാക്കിയിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ബാങ്ക് തുടർച്ചയായി പത്താം തവണ വെട്ടിക്കുറച്ചതാണ് ഇത്. നേരത്തെ ഫെബ്രുവരി 10-നാണ് ബാങ്ക് എംസിഎൽആർ നിരക്കുകൾ 5 ബേസിസ് പോയിൻറ് കുറച്ചത്.
നിങ്ങളുടെ ഭവനവായ്പ എസ്ബിഐയുടെ എംസിഎൽആർ നിരക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, ഏറ്റവും പുതിയ നിരക്ക് ഉടനടി നിങ്ങളുടെ ഇഎംഐകൾക്ക് ബാധകമാവില്ല. എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള വായ്പകൾക്ക് സാധാരണയായി ഒരു വർഷത്തെ റീസെറ്റ് ക്ലോസ് ഉള്ളതിനാലാണ് ഇത്.

ഒരുമാസത്തിനിടെ രണ്ടാം തവണയാണ് എസ്ബിഐ സ്ഥിര നിക്ഷേപത്തിന്റെ പലിശ കുറയ്ക്കുന്നത്. നേരത്തെ ഫെബ്രുവരി 10-നാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചത്. പുതുക്കിയ നിരക്കുകൾ മാര്‍ച്ച് 10-ന് പ്രാബല്യത്തിലായി. അഞ്ചു മുതല്‍ പത്തുവര്‍ഷം വരെയുള്ള നിക്ഷേപത്തിന്റെ പുതുക്കിയ പലിശ നിരക്ക് 5.9 ശതമാനമാണ്. പുതുക്കിയ നിരക്കുപ്രകാരം ഏഴു ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപത്തിന് 4.5 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി പലിശ കുറയും. ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെയുള്ള പലിശ നിരക്ക് 6 ശതമാനത്തില്‍നിന്ന് 5.9 ശതമാനമായാണ് കുറച്ചത്. രണ്ടുകോടി രൂപയ്ക്കുതാഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പുതുക്കിയ നിരക്കുകള്‍ ബാധകമാവുക. മുതിർന്ന് പൗരന്മാർക്കാണെങ്കിൽ അരശതമാനം കൂടുതൽ ലഭിക്കും. പുതിയതായി നിക്ഷേപം നടത്തുന്നവര്‍ക്കും കാലാവധിയെത്തുന്ന നിക്ഷേപം പുതുക്കുന്നവര്‍ക്കുമാണ് പുതിയ നിരക്കുകള്‍ ബാധകമാകുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
