രാജ്യത്തെ മുൻനിര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ജനുവരി 10 മുതൽ റിക്കറിംഗ് ഡിപ്പോസിറ്റ് (ആർഡി) പലിശ നിരക്ക് കുറച്ചു. 1 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള ആർഡികളാണ് എസ്‌ബിഐ വാഗ്ദാനം ചെയ്യുന്നത്. പുതിയ പലിശ നിരക്ക് അനുസരിച്ച് എസ്‌ബിഐയുടെ ഒരു വർഷത്തെ ആർഡി 6.10% പലിശ നൽകും. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ആർഡിയുടെ നിരക്ക് 15 ബേസിസ് പോയിൻറാണ് ബാങ്ക് കുറച്ചത്. നേരത്തെ ഈ നിക്ഷേപങ്ങൾക്ക് 6.25% പലിശനിരക്ക് നൽകിയിരുന്നു.
പലിശ നിരക്കുകൾ
2020 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്ന എസ്‌ബിഐയുടെ ഏറ്റവും പുതിയ ആർഡി പലിശ നിരക്കുകൾ ഇതാ..
- 1 വർഷം മുതൽ 2 വർഷത്തിൽ താഴെ - 6.10%
- 2 വർഷം മുതൽ 3 വർഷത്തിൽ താഴെ - 6.10%
- 3 വർഷം മുതൽ 5 വർഷത്തിൽ താഴെ - 6.10%
- 5 വർഷം മുതൽ 10 വർഷം വരെ - 6.10%
നിക്ഷേപ തുക
100 രൂപ മുതലുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ നിക്ഷേപത്തോടെ എസ്‌ബിഐ ആർഡി ആരംഭിക്കാം. എന്നാൽ നിക്ഷേപത്തിന് പരമാവധി പരിധിയില്ല. ആർഡി പലിശനിരക്ക്, ഒരിക്കൽ നിർണ്ണയിച്ചുകഴിഞ്ഞാൽ, ഡെപ്പോസിറ്റ് കാലയളവിൽ മാറില്ല. ദീർഘകാല എഫ്ഡി നിക്ഷേപത്തിന്റെ
പലിശ നിരക്കും എസ്ബിഐ അടുത്തിടെ കുറച്ചിരുന്നു.
ഭവന വായ്പ പലിശ നിരക്ക്
കഴിഞ്ഞ മാസം ബാങ്ക് ബാഹ്യ ബെഞ്ച്മാർക്ക് അധിഷ്ഠിത നിരക്ക് (ഇബിആർ) 25 ബിപിഎസ് കുറച്ചുകൊണ്ട് പ്രതിവർഷ പലിശനിരക്ക് 8.05 ശതമാനത്തിൽ നിന്ന് 7.80 ശതമാനമായി കുറച്ചിരുന്നു. ഇതോടെ ബാങ്കിന്റെ ഭവനവായ്പ പലിശ നിരക്ക് 8.15 ശതമാനത്തിൽ നിന്ന് 7.90 ശതമാനമായി കുറഞ്ഞു. 2019-20 സാമ്പത്തിക വർഷത്തിൽ ഇതുവരെ എട്ട് തവണ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കും (എംസിഎൽആർ) ബാങ്ക് കുറച്ചിട്ടുണ്ട്. ബാങ്കിന്റെ ഒരു വർഷത്തെ എംസിഎൽആർ നിലവിൽ 7.90% ആണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
